- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോളാരവത്തിന് കാതോർത്ത് ഫുട്‌ബോൾ പ്രേമികൾ; കൗമാര ലോകകപ്പിന് ഇന്ന് ഇന്ത്യയിൽ കിക്ക്ഓഫ്; അണ്ടർ 17 ഫിഫ ചാമ്പ്യൻഷിപ്പിൽ അരങ്ങേറ്റക്കാരായ ഇന്ത്യയുടെ എതിരാളികൾ അമേരിക്ക; മൽസരങ്ങൾ ഡിഡി സ്പോർട്സിൽ കാണാം
ന്യൂഡൽഹി: ഫുട്‌ബോൾ കൗമാര ലോകകപ്പിന് ഇന്ന് ആവേശത്തുടക്കം. വൈകിട്ട് അഞ്ചു മണിക്ക് ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കൊളംബിയയും ഘാനയും ഏറ്റുമുട്ടുന്നതോടെയാണ് ചാമ്പ്യൻഷിപ്പിന് കിക്കോഫാകുക. അതേ സമയം തന്നെ നവി മുംബൈയിൽ ന്യൂസിലൻഡും തുർക്കിയും ഏറ്റുമുട്ടും. അണ്ടർ 17 ലോകകപ്പിലൂടെ ഫിഫ ചാമ്പ്യൻഷിപ്പിൽ അരങ്ങേറ്റം കുറിക്കുന്ന ആതിഥേയരായ ഇന്ത്യയും ഇന്നിറങ്ങും. ന്യൂഡൽഹിയിൽ എട്ടു മണിക്കു നടക്കുന്ന മത്സരത്തിൽ അമേരിക്കയാണ് എതിരാളികൾ. ആതിഥേയരെന്ന നിലയിൽ നേരിട്ട് യോഗ്യത നേടിയാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്നത്. സ്വന്തം കാണികളുടെ മുന്നിൽ അഭിമാനപ്പോരാട്ടം കാഴ്ചവയ്ക്കാൻ കഴിഞ്ഞ നാലു വർഷം നീണ്ട തയ്യാറെടുപ്പുകളോടെയാണ് അമർജിത് സിങ് കിയാമും സംഘവും ഇന്ന് ഇറങ്ങുന്നത്. യൂറോപ്യൻ നാടുകളിൽ നടന്ന പരിശീലന പര്യടനങ്ങളിലൂടെ മത്സരപരിചയം നേടിയ സംഘത്തെയാണ് കോച്ച് ലൂയിസ് നോർട്ടൺ ഡി മാറ്റോസ് അണിനിരത്തുന്നത്. സ്വന്തം മണ്ണിലെ ആദ്യ ലോകകപ്പ് പോരാട്ടത്തിൽ മികച്ച പ്രകടനമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് മറ്റൊരു മത്സരത്തിൽ പരാഗ്വായ് മാ
ന്യൂഡൽഹി: ഫുട്‌ബോൾ കൗമാര ലോകകപ്പിന് ഇന്ന് ആവേശത്തുടക്കം. വൈകിട്ട് അഞ്ചു മണിക്ക് ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കൊളംബിയയും ഘാനയും ഏറ്റുമുട്ടുന്നതോടെയാണ് ചാമ്പ്യൻഷിപ്പിന് കിക്കോഫാകുക. അതേ സമയം തന്നെ നവി മുംബൈയിൽ ന്യൂസിലൻഡും തുർക്കിയും ഏറ്റുമുട്ടും. അണ്ടർ 17 ലോകകപ്പിലൂടെ ഫിഫ ചാമ്പ്യൻഷിപ്പിൽ അരങ്ങേറ്റം കുറിക്കുന്ന ആതിഥേയരായ ഇന്ത്യയും ഇന്നിറങ്ങും. ന്യൂഡൽഹിയിൽ എട്ടു മണിക്കു നടക്കുന്ന മത്സരത്തിൽ അമേരിക്കയാണ് എതിരാളികൾ.
ആതിഥേയരെന്ന നിലയിൽ നേരിട്ട് യോഗ്യത നേടിയാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്നത്. സ്വന്തം കാണികളുടെ മുന്നിൽ അഭിമാനപ്പോരാട്ടം കാഴ്ചവയ്ക്കാൻ കഴിഞ്ഞ നാലു വർഷം നീണ്ട തയ്യാറെടുപ്പുകളോടെയാണ് അമർജിത് സിങ് കിയാമും സംഘവും ഇന്ന് ഇറങ്ങുന്നത്.
യൂറോപ്യൻ നാടുകളിൽ നടന്ന പരിശീലന പര്യടനങ്ങളിലൂടെ മത്സരപരിചയം നേടിയ സംഘത്തെയാണ് കോച്ച് ലൂയിസ് നോർട്ടൺ ഡി മാറ്റോസ് അണിനിരത്തുന്നത്. സ്വന്തം മണ്ണിലെ ആദ്യ ലോകകപ്പ് പോരാട്ടത്തിൽ മികച്ച പ്രകടനമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്
മറ്റൊരു മത്സരത്തിൽ പരാഗ്വായ് മാലിയെ നേരിടും. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത് രണ്ട് തവണ ചാംപ്യന്മാരായ ഘാന, അമേരിക്ക, കൊളംബിയ എന്നിവരും ഗ്രൂപ്പിലുണ്ട. 17ാമത് അണ്ടർ 17ഫുട്‌ബോൾ ലോകകപ്പിന് 2013 ഡിസംബറിലാണ് ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചത്. അന്നു മുതൽ ഇന്ത്യ തയ്യാറെടുക്കുകയായിരുന്നു ഈയൊരു ദിവസത്തിനായി. കൊച്ചി ഉൾപ്പടെ ആറു വേദികൾ ലോകകപ്പിനായി ഒരുക്കി. ന്യൂഡൽഹി, കൊൽക്കത്ത, ഗുവാഹത്തി, ഗോവ എന്നിവയാണ് മറ്റ് അഞ്ചു വേദികൾ.ഈമാസം 28ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് ഫൈനൽ.
അണ്ടർ 17 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രചാരണാർഥമുള്ള ദീപശിഖാറാലിയും പന്ത് പ്രയാണവും ഇന്ന് കൊച്ചിയിലെത്തും. കാസർകോട് നിന്നാരംഭിച്ച ദിപശിഖ യാത്ര, ഉച്ചയ്ക്ക് ആലുവയിലെത്തും. തുടർന്ന് വൈകീട്ടോടെ ദർബാർ ഹാൾ മൈതാനത്തെത്തും.പാറശാലയിൽ നിന്നാരംഭിച്ച പന്ത് പ്രയാണവും ഇന്ന് ദർബാർ ഹാൾ ഗ്രൗണ്ടിലെത്തും. തുടർന്ന് വൈകീട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ദീപശിഖയും പന്തും സ്ഥാപിക്കും.ഇന്ത്യൻ മുൻ നായകൻ ഐ എം വിജയനാണ് ദീപശിഖ ജാഥ നയിക്കുന്നത്.
അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിൽ ദൂരദർശനും പങ്കുചേരുന്നു. ടൂർണമെന്റിലെ മൽസരങ്ങൾ സംപ്രേഷണം ചെയ്യുമെന്ന് ദൂരദർശൻ അറിയിച്ചു. ഡിഡി സ്‌പോർട്‌സാണ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുക.