- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
തൊഴിലില്ലായ്മ നിരക്കും പിരിച്ചുവിടലും വർധിച്ചു; തൊഴിൽ വളർച്ചാ നിരക്ക് മന്ദഗതിയിലായതായി മാൻപവർ മന്ത്രാലയം
സിംഗപ്പൂർ: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കും തൊഴിലിൽ നിന്നുള്ള പിരിച്ചുവിടലും മാർച്ച് മാസത്തെക്കാൾ ജൂണിൽ വർധിച്ചതായി റിപ്പോർട്ടുകൾ. തൊഴിൽ വളർച്ചാ നിരക്കിലും മാന്ദ്യമാണ് അനുഭവപ്പെടുന്നതെന്ന് മാൻപവർ മന്ത്രാലയം വെളിപ്പെടുത്തി. മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം ജൂൺ മാസത്തിൽ തൊഴിലില്ലായ്മ നിരക്ക് 2.1 ശതമാനമായി വർധിച്ചതായാണ് വ്യക്തമാകുന്നത്. സിംഗപ്പൂർ പൗരനമാർക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 2.6 ശതമാനമായിരുന്നത് 3.1 ശതമാനമായി വർധിച്ചിട്ടുണ്ട്. അതേസമയം സിംഗപ്പൂർ പൗരന്മാർക്കും പെർമനന്റ് റെസിഡന്റ്‌സും സംയുക്തമായുള്ള തൊഴിലില്ലായ്മ നിരക്ക് 2.7 ശതമാനത്തിൽ നിന്ന് മൂന്നു ശതമാനമായും വർധിച്ചിരിക്കുകയാണ്. രണ്ടാം പാദത്തിൽ തൊഴിലില്ലായ്മ നിരക്കിന് അല്പം ശമനമുണ്ടായിരുന്നതായി എംഒഎം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. 15നും 24നും മധ്യേ പ്രായമുള്ളവരിൽ ഒരു ചെറിയ ശതമാനം ജോലി ചെയ്യുകയോ ജോലിക്കായി ശ്രമിക്കുകയോ ചെയ്തിരുന്നതായി എംഒഎം വ്യക്തമാക്കുന്നു. ഈ വർഷം രണ്ടാം പാദത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ ന
സിംഗപ്പൂർ: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കും തൊഴിലിൽ നിന്നുള്ള പിരിച്ചുവിടലും മാർച്ച് മാസത്തെക്കാൾ ജൂണിൽ വർധിച്ചതായി റിപ്പോർട്ടുകൾ. തൊഴിൽ വളർച്ചാ നിരക്കിലും മാന്ദ്യമാണ് അനുഭവപ്പെടുന്നതെന്ന് മാൻപവർ മന്ത്രാലയം വെളിപ്പെടുത്തി. മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം ജൂൺ മാസത്തിൽ തൊഴിലില്ലായ്മ നിരക്ക് 2.1 ശതമാനമായി വർധിച്ചതായാണ് വ്യക്തമാകുന്നത്.
സിംഗപ്പൂർ പൗരനമാർക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 2.6 ശതമാനമായിരുന്നത് 3.1 ശതമാനമായി വർധിച്ചിട്ടുണ്ട്. അതേസമയം സിംഗപ്പൂർ പൗരന്മാർക്കും പെർമനന്റ് റെസിഡന്റ്‌സും സംയുക്തമായുള്ള തൊഴിലില്ലായ്മ നിരക്ക് 2.7 ശതമാനത്തിൽ നിന്ന് മൂന്നു ശതമാനമായും വർധിച്ചിരിക്കുകയാണ്. രണ്ടാം പാദത്തിൽ തൊഴിലില്ലായ്മ നിരക്കിന് അല്പം ശമനമുണ്ടായിരുന്നതായി എംഒഎം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. 15നും 24നും മധ്യേ പ്രായമുള്ളവരിൽ ഒരു ചെറിയ ശതമാനം ജോലി ചെയ്യുകയോ ജോലിക്കായി ശ്രമിക്കുകയോ ചെയ്തിരുന്നതായി എംഒഎം വ്യക്തമാക്കുന്നു.
ഈ വർഷം രണ്ടാം പാദത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ നേരിയ വർധന വന്നിട്ടുണ്ട്. 5500 പേർക്കാണ് രണ്ടാം പാദത്തിൽ പുതുതായി ജോലി ലഭിച്ചത്. 2016 ജൂണിലെ കണക്ക് പ്രകാരം മൊത്തം 3,674,700 പേർക്ക് തൊഴിൽ ഉള്ളതായി രേഖപ്പെടുത്തുന്നു. ആദ്യപാദത്തെ അപേക്ഷിച്ച് തൊഴിൽ വളർച്ചയിൽ മാന്ദ്യമാണ് രണ്ടാം പാദത്തിലും രേഖപ്പെടുത്തിയത്.
അതേസമയം തുടർച്ചയായി ഏഴാം മാസവും നിർമ്മാണ മേഖലയിൽ നിന്നുള്ള പിരിച്ചുവിടൽ തുടർന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം പാദത്തിൽ തന്നെ 5,500 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ആദ്യ പാദത്തെ അപേക്ഷിച്ച് 70 ശതമാനം കൂടുതലാണിത്. ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടത് സർവീസ് മേഖലയിലാണ്. ഇവിടെ 3400 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു.