- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
തൊഴിലില്ലായ്മ നിരക്ക് സ്ഥിരത കൈവരിച്ചു; പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ തൊഴിൽ ചേർക്കപ്പെട്ടെന്ന് റിപ്പോർട്ട്
മെൽബൺ: മെയ് മാസത്തിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് സ്ഥിരത നേടിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം 17,900 തൊഴിൽ അവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടതോടെ നിലവിൽ തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനത്തിലെത്തിയെന്നും വിലയിരുത്തപ്പെടുന്നു. ഇത് പ്രതീക്ഷച്ചിതിലും നേരിയ തോതിൽ വർധിച്ചിട്ടുണ്ട്. തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനത്തിൽ തന്നെ നിലനിൽക്കുമെന്നും പുതുതായി 15,000 തൊഴിൽ കൂടി ചേർക്കപ്പെടുമെന്നുമാണ് ഈ രംഗത്തെ 15 വിദഗ്ദ്ധർ പ്രവചിച്ചിരുന്നത്. അതേസമയം പാർട്ടിസിപ്പേഷൻ റേറ്റും (തൊഴിൽ അന്വേഷകരുടെ തോത്) 64.8 ശതമാനത്തിൽ തന്നെ നിലകൊള്ളുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. തൊഴിലില്ലായ്മ നിരക്കിൽ സ്ഥിരത കൈവരിക്കുന്നതിനായി രാജ്യത്ത് ഓരോ മാസവും 20,000 തൊഴിലുകൾ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. തൊഴിൽ മേഖലയിലെ വളർച്ച പാർട്ട് ടൈം മേഖലയിൽ മാത്രമായി ചുരുങ്ങുകയാണ്. ഫുൾ ടൈം തൊഴിൽ മേഖലയിൽ വളർച്ച മന്ദഗതിയിലാണ്. ഫുൾ ടൈം ജോലിക്കായി അന്വേഷിക്കുന്നവർ 6200-മായി കുറഞ്ഞിട്ടുണ്ട്. പാർട്
മെൽബൺ: മെയ് മാസത്തിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് സ്ഥിരത നേടിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം 17,900 തൊഴിൽ അവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടതോടെ നിലവിൽ തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനത്തിലെത്തിയെന്നും വിലയിരുത്തപ്പെടുന്നു. ഇത് പ്രതീക്ഷച്ചിതിലും നേരിയ തോതിൽ വർധിച്ചിട്ടുണ്ട്.
തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനത്തിൽ തന്നെ നിലനിൽക്കുമെന്നും പുതുതായി 15,000 തൊഴിൽ കൂടി ചേർക്കപ്പെടുമെന്നുമാണ് ഈ രംഗത്തെ 15 വിദഗ്ദ്ധർ പ്രവചിച്ചിരുന്നത്. അതേസമയം പാർട്ടിസിപ്പേഷൻ റേറ്റും (തൊഴിൽ അന്വേഷകരുടെ തോത്) 64.8 ശതമാനത്തിൽ തന്നെ നിലകൊള്ളുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
തൊഴിലില്ലായ്മ നിരക്കിൽ സ്ഥിരത കൈവരിക്കുന്നതിനായി രാജ്യത്ത് ഓരോ മാസവും 20,000 തൊഴിലുകൾ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. തൊഴിൽ മേഖലയിലെ വളർച്ച പാർട്ട് ടൈം മേഖലയിൽ മാത്രമായി ചുരുങ്ങുകയാണ്. ഫുൾ ടൈം തൊഴിൽ മേഖലയിൽ വളർച്ച മന്ദഗതിയിലാണ്.
ഫുൾ ടൈം ജോലിക്കായി അന്വേഷിക്കുന്നവർ 6200-മായി കുറഞ്ഞിട്ടുണ്ട്. പാർട് ടൈം ജോലിക്ക് അന്വേഷണം നടത്തുന്നവരുടെ എണ്ണം 72000 വർധിക്കുകയും ചെയ്തു. വിക്ടോറിയയിൽ തൊഴിലില്ലായ്മ 5.8 ശതമാനം വരെയാണ്. പടിഞ്ഞാറൻ ഓസ്‌ട്രേലിയ 5.7ശതമാനം തെക്കൻ ഓസ്‌ട്രേലിയ 6.9 ശതമാനം ടാസ്മാനിയ 6.5 ശതമാനം എന്നിങ്ങനെയാണ് തൊഴിലില്ലായ്മ നിരക്ക് പ്രകടമാക്കുന്നത്. എസിടിയിലെയും നോർത്തേൺ ടെറിട്ടറിയിലെയും തൊഴിലില്ലായ്മ നിരക്ക് 3.8 ശതമാനത്തിലേക്കും 4.1 ശതമാനത്തിലേക്കും കുറയുകയും ചെയ്തു.