- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനുള്ള സർക്കാർ ധനസഹായം വെട്ടിക്കുറച്ചു; അടുത്ത വർഷം മുതൽ യൂണിവേഴ്‌സിറ്റി ഫീസ് കുത്തനെ കൂടും; 25 ശതമാനം വരെ ഫീസ് വർദ്ധിക്കുന്ന ആശങ്കയിൽ വിദ്യാർത്ഥികൾ
രാജ്യത്തെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനുള്ള സർക്കാർ ധനസഹായം വെട്ടിക്കുറച്ചതോടെ ഫീസ് വർദ്ധനവ് ഉറപ്പായിരിക്കുകയാണ്. ഇതോടെ വിദ്യാർത്ഥികളും ആശങ്കയിലായി രിക്കുകയാണ്.പുതിയ തീരുമാനമനുസരിച്ച് വിദ്യാർത്ഥികളുടെ ഫീസിൽ അടുത്ത വർഷം മുതൽ 1.8 ശതമാനം വർധനവുണ്ടാകുമെന്നും പിന്നീട് വർധനവ് തുടർന്ന് 2021 ആകുമ്പോഴേക്കും അത് 7.5 ശതമാനമായിത്തീരുമെന്നുമാണ് എഡ്യുക്കേഷൻ മിനിസ്റ്റർ സൈമൻ ബെർമിങ്ഹാം വെളിപ്പെടുത്തിയിരിക്കുന്നത്. ഫീസ് ഘടനയിൽ മാറ്റം വരുത്തുന്നതിനുള്ള നിർദിഷ്ട പ്ലാൻ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥി വിഹിതം നിലവിലുള്ള 40 ശതമാനത്തിൽനിന്ന് 65 ശതമാനമായി വർധിപ്പിക്കാനാണ് നീക്കം. വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് നേരത്തെതന്നെ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതിനായി ശമ്പളത്തിന്റെ പരിധി കുറയ്ക്കുമെന്നാണ് സൂചന. അതോടൊപ്പം വായ്പകൾക്ക് ഫീസ് ചുമത്താനും ആലോചനയുണ്ട് അതനുസരിച്ച് അടുത്ത വർഷം ജൂലൈ മുതൽ വിദ്യാർത്ഥികൾ തങ്ങൾക്ക് വർഷത്തിൽ ചുരുങ്ങിയത് 42,000 ഡോളറെങ്കിലും വരുമാനമ
രാജ്യത്തെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനുള്ള സർക്കാർ ധനസഹായം വെട്ടിക്കുറച്ചതോടെ ഫീസ് വർദ്ധനവ് ഉറപ്പായിരിക്കുകയാണ്. ഇതോടെ വിദ്യാർത്ഥികളും ആശങ്കയിലായി രിക്കുകയാണ്.പുതിയ തീരുമാനമനുസരിച്ച് വിദ്യാർത്ഥികളുടെ ഫീസിൽ അടുത്ത വർഷം മുതൽ 1.8 ശതമാനം വർധനവുണ്ടാകുമെന്നും പിന്നീട് വർധനവ് തുടർന്ന് 2021 ആകുമ്പോഴേക്കും അത് 7.5 ശതമാനമായിത്തീരുമെന്നുമാണ് എഡ്യുക്കേഷൻ മിനിസ്റ്റർ സൈമൻ ബെർമിങ്ഹാം വെളിപ്പെടുത്തിയിരിക്കുന്നത്.
ഫീസ് ഘടനയിൽ മാറ്റം വരുത്തുന്നതിനുള്ള നിർദിഷ്ട പ്ലാൻ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥി വിഹിതം നിലവിലുള്ള 40 ശതമാനത്തിൽനിന്ന് 65 ശതമാനമായി വർധിപ്പിക്കാനാണ് നീക്കം. വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന വായ്പയുടെ തിരിച്ചടവ് നേരത്തെതന്നെ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതിനായി ശമ്പളത്തിന്റെ പരിധി കുറയ്ക്കുമെന്നാണ് സൂചന. അതോടൊപ്പം വായ്പകൾക്ക് ഫീസ് ചുമത്താനും ആലോചനയുണ്ട്
അതനുസരിച്ച് അടുത്ത വർഷം ജൂലൈ മുതൽ വിദ്യാർത്ഥികൾ തങ്ങൾക്ക് വർഷത്തിൽ ചുരുങ്ങിയത് 42,000 ഡോളറെങ്കിലും വരുമാനമുണ്ടാകുന്നത് മുതൽ തങ്ങളുടെ സ്റ്റുഡന്റ് ലോണുകൾ നിർബന്ധമായും തിരിച്ചടക്കാൻ തുടങ്ങിയിരിക്കണം. നിലവിൽ അത് 55,000 ഡോളറാണ്.
അതായതു, സ്റ്റുഡന്റ് ഉന്നത വിദ്യാഭ്യാസത്തിനു സർക്കാർ നൽകുന്ന ലോൺ എടുത്തതിനു ശേഷം, പഠനം പൂർത്തിയായി ജോലിക്കു കയറുമ്പോൾ, വാർഷിക വരുമാനം 55000 $ ഉണ്ടറായിരുന്നെങ്കിൽ മാത്രമേ ലോൺ ഓട്ടോമാറ്റിക് ആയി ശമ്പളത്തിൽ നിന്ന് ഇൻകം റ്റാക്‌സ് പിടിക്കയുന്നതു പോലെ തിരിച്ചടക്കണം , ഈ വരുമാന പരിധിയാണ് ഇപ്പോൾ 42000 ആയി കുറച്ചത്.
നാല് വർഷത്തെ കോഴ്സിന് പുതിയ നിരക്കനുസരിച്ച് 2000 ഡോളറിനും 3600 ഡോളറിനും ഇടയിലുള്ള ഫീസ് വർധനവാണ് പുതിയ നീക്കത്തിന്റെ ഫലമായി ഉണ്ടാകാൻ പോകുന്നത്. ഇതനുസരിച്ച് ആറ് വർഷത്തെ മെഡിക്കൽ ഡിഗ്രീ കോഴ്സിനായിരിക്കും ഏറ്റവും കൂടുതൽ വർധനവുണ്ടാകാൻ പോകുന്നത്. അതായത് ഇതനുസരിച്ച് ഈ കോഴ്സിന് 75,000 ഡോളർ വർധനവുണ്ടാകും.