തിരുവനന്തപുരം: ലോകരാജ്യങ്ങൾക്കിടയിലും ഇന്ത്യയിലും കേരളത്തിലും യുനിസെഫ് നടത്തുന്നപ്രവർത്തനങ്ങൾ അഭിനന്ദാർഹമെന്ന് ഗവർണർ. പി.സദാശിവം. യുനിസെഫ് എഴുപതാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1946 ഡിസംബർ 11 ന് രൂപീകൃതമായതുമുതൽ ദേശീയത, മതം, ജാതി, രാഷ്ട്രീയംതുടങ്ങിയ വിവേചനങ്ങൾക്ക് ഉപരിയായി യുനിസെഫ് ലോകവ്യാപകമായി സഹായവും സേവനവുംനൽകുന്നു. എല്ലാ കുഞ്ഞുങ്ങൾക്കും പ്രതീക്ഷക്കുള്ള അവസരമുണ്ടെന്നാണ് യുനിസെഫ് വിശ്വസിക്കുന്നത്. 1965 ൽസമാധാനത്തിനുള്ള നൊബേൽ സമ്മാനവും 1989 ൽ സമാധാനത്തിനും നിരായുധീകരണത്തിനുംവികസനത്തിനുമുള്ള ഇന്ദിരാഗാന്ധി പുരസ്‌ക്കാരവും യുനിസെഫിന് ലഭിച്ചു. കുടുംബശ്രീ പദ്ധതിയുടെഉദ്ഭവവും കേരളം സമ്പൂർണ്ണ ശിശുസൗഹൃദ ആശുപത്രികളുള്ള സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതുംയുനിസെഫ് പദ്ധതികളിലൂടെയാണ്. കുട്ടികളിൽ രണ്ടാം ലോകമഹായുദ്ധം ഉണ്ടാക്കിയ കെടുതികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ യുനിസെഫ് കുഞ്ഞുങ്ങൾക്കാവശ്യമായ ഭക്ഷണം, വസ്ത്രം,ആരോഗ്യ രക്ഷ എന്നിവ നൽകുന്നതിൽ ശ്രദ്ധ ചെലുത്തുന്നതായും ഗവർണർ വ്യക്തമാക്കി.

ഗവൺമെന്റ്, ജനപ്രതിനിധികൾ, നീതിന്യായ സംവിധാനം, പൊതു സംഘടനകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, മാദ്ധ്യമങ്ങൾ, സ്വകാര്യമേഖല തുടങ്ങയിവയോടു ചേർന്നുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെഅവകാശങ്ങൾ ഉറപ്പുവരുത്താൻ യുനിസെഫ് ശ്രമിക്കുന്നതായി യുനിസെഫ് കേരള- തമിഴ്‌നാട് വിഭാഗംമേധാവി ജോബ് സഖറിയ പറഞ്ഞു. 1949 ൽ രാജ്യത്ത് ആദ്യത്തെ പെൻസിലിൻ പ്‌ളാന്റ് സ്ഥാപിക്കാൻയുനിസെഫ് പിന്തുണ നൽകി. 1950 ൽ ഗുജറാത്തിൽ ആനന്ദിനുവേണ്ടി ആദ്യത്തെ പാൽ സംസ്‌ക്കരണ ശാല സ്ഥാപിക്കുന്നതിന് സഹായം നൽകുന്നതിലൂടെ ക്ഷീരവിപ്‌ളവത്തിൽ പങ്കാളിയായി. വരൾച്ചക്കെതിരെയുള്ളപോരാട്ടത്തിന്റെ ഭാഗമായി എഴുപതുകളുടെ അവസാനം പ്രത്യേക ഹാൻഡ് പമ്പുകൾ യുനിസെഫ് വികസിപ്പിച്ചു. ഈ സാങ്കേതിക വിദ്യ ഇപ്പോൾ 40 രാജ്യങ്ങളിൽ ഉപയോഗിക്കുന്നു. 1985ൽ ഏൗശിലമവിരകളുടെ നിർമ്മാർജനത്തിനും 2012ൽ പോളിയോ നിർമ്മാർജനത്തിനും യുനിസെഫ്ഗവർണമെന്റിന് പിന്തുണ നൽകി. 2019ൽ ഇന്ത്യയെ വെളിയിട വിസർജന മുക്തമാക്കുക എന്നപ്രധാനമന്ത്രിയുടെ സ്വഛ്ഭാരത് പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ വാഷ് എന്ന പേരിലുള്ളശുചീകരണ പദ്ധതി യുനിസെഫ് സ്‌കൂളുകളിൽ നടപ്പിലാക്കി വരുന്നതായും ്.രജോബ് സഖറിയ പറഞ്ഞു.

എല്ലാ കുട്ടികളുടെയും പ്രത്യേകിച്ച് സമൂഹത്തിലെ ദുർബലരും പ്രാന്തവൽക്ക രിക്കപ്പെട്ടവരുമായ കുട്ടികളുടെ ആരോഗ്യം, പോഷണം, ശുദ്ധജലം, ശുചിത്വം, വിദ്യാഭ്യാസം, അതിക്രമങ്ങൾ -ചൂഷണം- ദുരുപയോഗം എന്നിവയിൽ നിന്നുള്ള സംരക്ഷണം, കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ളപങ്കാളിത്തം എന്നീ മേഖലകളിൽ പ്രവർത്തിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.എല്ലാ കുട്ടികളുടെയും പ്രത്യേകിച്ച് ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിന്‌യുനിസെഫ് പിന്തുണ നൽകുന്ന സംയോജിത ശിശു വികസന പദ്ധതി സഹായകമാണെന്ന് സംസ്ഥാന ബാലാവകാശകമ്മീഷൻ അധ്യക്ഷ ശ്രീമതി ശോഭ കോശി പറഞ്ഞു. ലൈംഗികാതിക്രമത്തിലും ചൂഷണത്തിലും നിന്ന്‌പോക്‌സോ നിയമം കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകുന്നതായും സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷവ്യക്തമാക്കി.

യുന്‌നിസെഫ് സെലിബ്രിറ്റി സപ്പോർട്ടർ . ഗോപിനാഥ് മുതുകാട്, കമ്മ്യൂണിക്കേഷൻസ്‌ പെഷ്യലിസ്റ്റ് സുഗത റോയി, അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജെ.എ.ജെസീന്തഎന്നിവർ പ്രസംഗിച്ചു.