- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ മാർച്ച് മുതൽ ഏകീകൃത വാടക കരാർ; അറ്റകുറ്റപ്പണികൾ ഉടമ തന്നെ ചെയ്യണം; ചില സന്ദർഭങ്ങളിൽ കാലാവധിക്കു മുമ്പേ വാടകക്കാരെ ഒഴിപ്പിക്കാം
ദുബായ്: അടുത്ത മാസം മുതൽ എമിറേറ്റിൽ ഏകീകൃത വാടക കരാർ നിലവിൽ വരും. തുടർന്ന് ഇനി ദുബായിലെ എല്ലാ പ്രോപ്പർട്ടി ലീസ് കോൺട്രാക്ടുകളും ഈ ഏകീകൃത ചട്ടത്തിൻ കീഴിൽ വരും. എല്ലാവരുടേയും അവകാശങ്ങൾ സംരക്ഷിച്ച്, വാടകക്കാരും കെട്ടിട ഉടമയും തമ്മിൽ ഊഷ്മള ബന്ധം കാത്തു സൂക്ഷിക്കുന്നതിനാണ് പുതിയ വാടകചട്ടം ഏർപ്പെടുത്തിയതെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് (ഡിഎൽഡി) ചൂണ്ടിക്കാട്ടി. ഇജാരി വെബ് സൈറ്റിൽ നിന്ന് ഉടമ കരാർ ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കണം. വാടകക്കാരും ഇതിന്റെ പകർപ്പ് തങ്ങളുടെ പക്കൽ കരുതണം. ചില പ്രത്യേക സന്ദർഭങ്ങളിൽ കാലാവധി തീരും മുൻപേ വാടകക്കാരെ ഒഴിപ്പിക്കാൻ കെട്ടിട ഉടമക്ക് സൗകര്യവും ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. വാടകക്കാർ കെട്ടിടം മറ്റാർക്കെങ്കിലും വാടകക്ക് നൽകുന്നതും അനധികൃത, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതും വീട്ടിൽ നിന്ന് പുറത്താവാൻ കാരണമാവും. കൂടാതെ കെട്ടിടത്തിന്റെ എല്ലാവിധ അറ്റകുറ്റപ്പണികളും വാടകക്കാരുടെ സ്വൈര്യതാമസത്തിന് തടസമാവുന്ന കേടുപാടുകൾ തീർക്കലും ഉടമയുടെ ഉത്തരവാദിത്വമാണ്.
ദുബായ്: അടുത്ത മാസം മുതൽ എമിറേറ്റിൽ ഏകീകൃത വാടക കരാർ നിലവിൽ വരും. തുടർന്ന് ഇനി ദുബായിലെ എല്ലാ പ്രോപ്പർട്ടി ലീസ് കോൺട്രാക്ടുകളും ഈ ഏകീകൃത ചട്ടത്തിൻ കീഴിൽ വരും. എല്ലാവരുടേയും അവകാശങ്ങൾ സംരക്ഷിച്ച്, വാടകക്കാരും കെട്ടിട ഉടമയും തമ്മിൽ ഊഷ്മള ബന്ധം കാത്തു സൂക്ഷിക്കുന്നതിനാണ് പുതിയ വാടകചട്ടം ഏർപ്പെടുത്തിയതെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് (ഡിഎൽഡി) ചൂണ്ടിക്കാട്ടി.
ഇജാരി വെബ് സൈറ്റിൽ നിന്ന് ഉടമ കരാർ ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കണം. വാടകക്കാരും ഇതിന്റെ പകർപ്പ് തങ്ങളുടെ പക്കൽ കരുതണം. ചില പ്രത്യേക സന്ദർഭങ്ങളിൽ കാലാവധി തീരും മുൻപേ വാടകക്കാരെ ഒഴിപ്പിക്കാൻ കെട്ടിട ഉടമക്ക് സൗകര്യവും ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. വാടകക്കാർ കെട്ടിടം മറ്റാർക്കെങ്കിലും വാടകക്ക് നൽകുന്നതും അനധികൃത, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതും വീട്ടിൽ നിന്ന് പുറത്താവാൻ കാരണമാവും. കൂടാതെ കെട്ടിടത്തിന്റെ എല്ലാവിധ അറ്റകുറ്റപ്പണികളും വാടകക്കാരുടെ സ്വൈര്യതാമസത്തിന് തടസമാവുന്ന കേടുപാടുകൾ തീർക്കലും ഉടമയുടെ ഉത്തരവാദിത്വമാണ്. എന്നാൽ ഇരു കക്ഷികളുടെയും സമ്മതത്തോടെ ഉത്തരവാദിത്വം വാടകക്കാരെ ഏൽപ്പിക്കാൻ വ്യവസ്ഥയുണ്ട്. പക്ഷെ ഇത് നിർബന്ധിച്ച് ഏൽപ്പിക്കുന്നതാവരുത്.
മികച്ച നിലവാരമുള്ള സുതാര്യവും പ്രഫഷനൽ ഗുണങ്ങളുമുള്ള റിയൽ എസ്റ്റേറ്റ് മേഖല തുറക്കാൻ ചട്ടത്തിലെ വ്യവസ്ഥകൾ സഹായകമാകുമെന്ന് ഡി.എൽ.ഡി അധികൃതർ വ്യക്തമാക്കി.