ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത്തെ പൊതു ബജറ്റ് ഫെബ്രുവരി 28ന് അവതരിപ്പിക്കും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23നാണ് ആരംഭിക്കുക. ഫെബ്രുവരി 26ന് റെയിൽവേ ബജറ്റും അവതരിപ്പിക്കും. സമ്മേളനം മെയ് എട്ടു വരെ നീളും. ആദ്യ സെഷൻ ഫെബ്രുവരി 23ന് തുടങ്ങി മാർച്ച് 20നും രണ്ടാം സെഷൻ ഏപ്രിൽ 2ന് തുടങ്ങി മെയ് 8നും അവസാനിക്കും.