ന്യൂഡൽഹി: 2018 ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ചതോടെ, ചില സാധനങ്ങൾ വാങ്ങിയാൽ പോക്കറ്റ് കാലിയാകും. കസ്റ്റംസ് തീരുവ കൂട്ടിയതോടെയാണ് ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് വില കൂടുന്നത്.കസ്റ്റംസ് തീരുവ രണ്ടരമുതൽ നാൽപ്പതുശതമാനം വരെയാണ് കൂട്ടിയത്.

മൊബൈൽ ഫോൺ, ടിവി, ഭക്ഷ്യ എണ്ണ, പെർഫ്യൂം എന്നിവയുടെ കസ്റ്റംസ് തീരുവ കൂട്ടിയതോടെ വില കൂടും.മൊബൈൽ,മൊബൈൽ പാർട്‌സുകൾക്ക് 15 ശതമാനം മുതൽ 20 ശതമാനം വരെയാണ് തീരുവ ഉയർത്തിയത്.പെർഫ്യൂം, ജെന്റൽ ഹൈജീൻ, ആഫ്റ്റർ ഷേവ്, ഡിയോഡറന്റ്, റൂം ഡിയോഡറൈസർ, തലമുടിയിൽ ഉപയോഗിക്കുന്ന ലേപനങ്ങൾ എന്നിവയുടെ തീരുവ 20 ശതമാനമാണ് കൂട്ടിയത്. അതേസമയം, ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത കശുവണ്ടി, കോക്ലിയൻ ഇംപ്ലാന്റുകളുടെ ആക്‌സസറീസ് എന്നിവയ്ക്ക് വില കുറയും.

വിലകൂടുന്നവ:

1.വെളിച്ചെണ്ണ ഉൾപ്പെടെയുള്ള ഭക്ഷ്യ എണ്ണകൾ,

2.ചെരുപ്പ്,മെഴുകുതിരി, വാച്ച്, ക്ലോക്ക്, ലാംപ്, ഫർണിച്ചർ,

3.പഴച്ചാറുകൾ, വെജിറ്റബിൾ ജ്യൂസ്,

4.സൗന്ദര്യവർധകവസ്തുക്കൾ, പെർഫ്യൂം, ഹെയർ ഓയിൽ, ദന്തസംരക്ഷണവസ്തുക്കൾ, ആഫ്റ്റർ ഷേവ് ലോഷനുകൾ,

5.മോട്ടോർ സൈക്കിൾ-കാർ സ്‌പെയർപാർട്ടുകൾ, ട്രക്ക്, ബസ് ടയറുകൾ, പട്ടുവസ്ത്രങ്ങൾ,

6.വജ്രം, മുത്ത്, മൊബൈൽ ഫോൺ, പാദരക്ഷകൾ, മൊബൈൽ,

7.ഗോൾഡ് കവറിങ് ആഭരണങ്ങൾ, എൽസിഡി, എൽഇഡി, ഒലെഡ് ടെലിവിഷൻ,

8.ഒപ്റ്റിക്കൽ ഫൈബർ കേബിൾ, മെത്ത, കളിപ്പാട്ടങ്ങൾ, വിഡിയോ ഗെയിം.

നിരവധി ഉൽപന്നങ്ങൾക്ക് കസ്റ്റംസ് തീരുവ കൂട്ടി. വെളിച്ചെണ്ണയ്ക്ക് ഉൾപ്പെടെ ഭക്ഷ്യഎണ്ണകൾക്ക് 12.5ൽ നിന്ന് 30% ആക്കി.

വില കുറയും:

കശുവണ്ടി, സോളർ പാനൽ, കോക്ലിയർ ഇംപ്ലാന്റ്.

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ആഭ്യന്തര ഉൽപാദകർക്ക് ഉത്തേജനം നൽകാനാണ് നടപടിയെന്നാണ് അരുൺ  ജെയ്റ്റ്‌ലി വിശദീകരിച്ചത്.