- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി; നടപടി പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷം താത്പര്യം അറിയിക്കാതിരുന്നതോടെ; രാഷ്ട്രപതി ഭരണം നിയമസഭ തെരഞ്ഞെടുപ്പ് വരെ
പുതുച്ചേരി: പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തീരുമാനം. മുഖ്യമന്ത്രി നാരായണസാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ താഴെവീണതിന് പിന്നാലെയാണ് പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകിയത്.
പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷം താത്പര്യം അറിയിക്കാതിരുന്നതോടെയാണ് പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയത്. ഏപ്രിൽ-മെയ് മാസത്തിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം തുടർന്നേക്കും.
കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരടക്കം ഭരണകക്ഷിയിൽ നിന്ന് ആറ് എംഎൽഎമാർ രാജിവെച്ചതോടെയാണ് ഭൂരിപക്ഷം നഷ്ടമായ നാരായണസാമി സർക്കാർ രാജിവെച്ചത്.
ആറ് അംഗങ്ങൾ രാജിവെച്ചതോടെ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിൽ എംഎൽഎമാരുടെ എണ്ണം 12 ആയി കുറഞ്ഞിരുന്നു. എൻ.ആർ.കോൺഗ്രസ്-ബിജെപി. സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്.
Next Story