- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ക്ഷേമനിധിയിലെ ഫണ്ട് വകമാറ്റി ചെലവഴിച്ചു; നിർമ്മാണ തൊഴിലാളികൾക്ക് മരണാനന്തര ആനുകുല്യം പോലും ലഭിക്കുന്നില്ലെന്ന് നേതാക്കൾ
കണ്ണൂർ: നിർമ്മാണ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാതെ ക്ഷേമനിധി ബോർഡ് അവഗണിക്കുന്നതായി ഐ.എൻ.ടി.യു.സി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ ഒൻപതു മാസമായി വിവാഹ ധനസഹായം ലഭിച്ചിട്ടില്ല. നിർമ്മാണ ജോലിക്കിടെ അപകടത്തിൽ മരിച്ചവർക്ക് നാലു ലക്ഷം രൂപ മരണാനന്തര ആനുകൂല്യം നൽകിയിട്ടു കാലമേറെയായി.
കേരളം ഭരിക്കുന്ന ഇടതു മുന്നണി സർക്കാർ തൊഴിലാളികൾക്ക് അർഹമായ ക്ഷേമ പെൻഷൻ വെട്ടിച്ചുരുക്കിയെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർമ്മാണ തൊഴിലാളികളെ അവഗണിക്കുകയാണെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണമായി പറയുന്നത്. എന്നാൽ സർക്കാർ ക്ഷേമനിധി ബോർഡിൽ നിന്നും ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്നും ഏറ്റവും സാമ്പത്തിക ശേഷിയുള്ള ബോർഡാണ് നിർമ്മാണ തൊഴിലാളികളുടെ തെന്നും നേതാക്കൾ വ്യക്തമാക്കി.ലക്ഷക്കണക്കിന് പേർ ഇതിൽ അംഗങ്ങളായുണ്ട്.
എന്നാൽ ബോർഡിന്റെ പ്രയോജനം അവർക്കൊന്നും ലഭിക്കുന്നില്ല സർക്കാർ അവഗണനയ്ക്കെതിരെ നിർമ്മാണ തൊഴിലാളികൾ പ്രക്ഷോഭമാരംഭിക്കും.
ക്ഷേമനി നിധി പെൻഷൻ പുതിയ അപേക്ഷകൾ അടിയന്തിരമായി വിതരണം ചെയ്യുക, വിവാഹ ധനസഹായം അടിയന്തിരമായി വിതരണം ചെയ്യുക, തടഞ്ഞുവെച്ച പെൻഷൻകുടിശ്ശിക ഉടൻ നൽകുക, കോവിഡ് ധനസഹായം നിർത്തലാക്കിയ നടപടി ഉടൻ പുനഃ പരിശോധിക്കുക, ആനുകൂല്യങ്ങളിൽ കാലാനുസൃതമായി വർദ്ധനവ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാഴാഴ്ച്ച രാവിലെ പത്തു മണിക്ക് നാഷനൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) കണ്ണൂർ താവക്കരയിലുള്ള ക്ഷേമനി നിധി ഓഫിസിന് മുൻപിൽ ധർണ നടത്തും.ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ യുനിയൻ പ്രസിഡന്റ് കെ.വി പവിത്രൻ, ജനറൽ സെക്രട്ടറി കെ.സി കരുണാകരൻ, വൈസ്.പ്രസിഡന്റ് കെ.ശശിധരൻ എന്നിവർ പങ്കെടുത്തു
അേേമരവാലിെേ മൃലമ