- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തലാഖ് സ്ത്രീയുടെ അവകാശങ്ങളെ നിഷേധിക്കുന്നത്; ലിംഗസമത്വത്തിലും സ്ത്രീയുടെ അന്തസിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഒഴിവാക്കുന്നതിനെതിരെ കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് ഇതുസംബന്ധിച്ച നിലപാടു കേന്ദ്രം അറിയിച്ചത്. തലാഖ് ചൊല്ലിയുള്ള വിവാഹ മോചനത്തിന് ഇസ്‌ളാം മതം മുഖ്യ പ്രാധാന്യം നൽകുന്നില്ല. ലിംഗസമത്വത്തിലും സ്ത്രീയുടെ അന്തസിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മുസ്‌ളിംകളുടെ അടിസ്ഥാന അവകാശത്തിന്റെ ലംഘനമാകുമോ മുത്തലാഖ് വിഷയത്തിൽ ഇടപെടുന്നത് എന്ന കാര്യത്തിൽ അഭിപ്രായം അറിയിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ ഇസ്‌ളാം മതവിശ്വാസം അനുസരിച്ച് മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്താം. എന്നാൽ ഇത്തരത്തിൽ തലാഖ് വഴി വിവാഹമോചനം നേടുന്നത് അന്യായവും വിവേചനപരവുമാണ് എന്നാണ് കേന്ദ്രം അറിയിച്ചത്. ഇതിന്മേൽ സുപ്രീംകോടതി വിശദമായ വാദം കേൾക്കും. ശേഷം മൂന്ന് തവണയുള്ള തലാഖ് മുസ്‌ളിം കുടുംബ നിയമത്തെ ബാധിക്കുന്നതാണോ എന്ന് പരിശോധിച്ച ശേഷം വിധി പറയും. ഭാര്യയെ വാക്കാൽ വിവാഹമോചനം നടത്താൻ അനുവദിക്കുന്ന മുസ്‌ളിം വ്യക്തിനിയമമാണ് മുത്തലാഖ്.

ന്യൂഡൽഹി: മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഒഴിവാക്കുന്നതിനെതിരെ കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് ഇതുസംബന്ധിച്ച നിലപാടു കേന്ദ്രം അറിയിച്ചത്.
തലാഖ് ചൊല്ലിയുള്ള വിവാഹ മോചനത്തിന് ഇസ്‌ളാം മതം മുഖ്യ പ്രാധാന്യം നൽകുന്നില്ല. ലിംഗസമത്വത്തിലും സ്ത്രീയുടെ അന്തസിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
മുസ്‌ളിംകളുടെ അടിസ്ഥാന അവകാശത്തിന്റെ ലംഘനമാകുമോ മുത്തലാഖ് വിഷയത്തിൽ ഇടപെടുന്നത് എന്ന കാര്യത്തിൽ അഭിപ്രായം അറിയിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ ഇസ്‌ളാം മതവിശ്വാസം അനുസരിച്ച് മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്താം. എന്നാൽ ഇത്തരത്തിൽ തലാഖ് വഴി വിവാഹമോചനം നേടുന്നത് അന്യായവും വിവേചനപരവുമാണ് എന്നാണ് കേന്ദ്രം അറിയിച്ചത്. ഇതിന്മേൽ സുപ്രീംകോടതി വിശദമായ വാദം കേൾക്കും. ശേഷം മൂന്ന് തവണയുള്ള തലാഖ് മുസ്‌ളിം കുടുംബ നിയമത്തെ ബാധിക്കുന്നതാണോ എന്ന് പരിശോധിച്ച ശേഷം വിധി പറയും.
ഭാര്യയെ വാക്കാൽ വിവാഹമോചനം നടത്താൻ അനുവദിക്കുന്ന മുസ്‌ളിം വ്യക്തിനിയമമാണ് മുത്തലാഖ്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിൽ മുസ്‌ളിംകൾക്ക് ശരീഅത്ത് നിയമം പിന്തുടാരാൻ ഭരണഘടന അനുവദിക്കുന്നുണ്ട്. മുസ്‌ളിം വ്യക്തി നിയമം സ്ത്രീവിരുദ്ധമാണെന്ന് കാണിച്ച് വനിതാ അവകാശ പ്രവർത്തകർ ഏറെക്കാലമായി മുത്തലാഖിനെതിരെ പോരാട്ടം നടത്തുന്നു. ഇതിന്റെ ഭാഗമായി സമർപ്പിച്ച ഹർജിയിലാണ് കോടതി സർക്കാരിനോട് അഭിപ്രായം തേടിയത്.

