- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: സാമ്പത്തിക വർഷം ഏപ്രിൽ ഒന്നിന് ആരംഭിക്കുന്നതിനു മാറ്റംവന്നേക്കും. ഇക്കാര്യത്തിൽ പുനഃപരിശോധനയ്ക്ക് ഒരുങ്ങുകയാണു കേന്ദ്രസർക്കാർ. നിലവിലുള്ള സാമ്പത്തിക വർഷത്തിന്റെ കാലഘട്ടത്തിനു മാറ്റം വരുത്തുന്നതിനെ കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ കമ്മറ്റി രൂപീകരിച്ചു. ഡിസംബറിൽ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിക്കു നിർദ്ദേശം നൽകിയതായി ധനകാര്യമന്ത്രാലയം വ്യക്തമാക്കി. സാമ്പത്തികവിദഗ്ധനും മുഖ്യസാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ശങ്കർ ആചാര്യയാണ് കമ്മിറ്റിയുടെ തലവൻ. നിലവിൽ ഏപ്രിൽ ഒന്നിന് തുടങ്ങുന്ന സാമ്പത്തിക വർഷം വിവിധ തീയതികളിൽ ആരംഭിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും കമ്മിറ്റി പരിശോധിക്കും. സാമ്പത്തിക വർഷത്തിന്റെ കാലയളവിൽ മാറ്റം വരുത്തുന്നതുകൊണ്ടുള്ള പ്രായോഗികതയെ കുറിച്ച് കമ്മിറ്റി പഠനം നടത്തും. വിവിധ കാർഷികവിളകളുടെ വിളവെടുപ്പ് കാലഘട്ടം, നികുതി സമ്പ്രദായവും പ്രവർത്തനവും, സ്ഥിതി വിവരക്കണക്കുകളുടെ ശേഖരണം, ബജറ്റവതരണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ സംബന്ധിച്ചും പരിശോധിക്കും.
ന്യൂഡൽഹി: സാമ്പത്തിക വർഷം ഏപ്രിൽ ഒന്നിന് ആരംഭിക്കുന്നതിനു മാറ്റംവന്നേക്കും. ഇക്കാര്യത്തിൽ പുനഃപരിശോധനയ്ക്ക് ഒരുങ്ങുകയാണു കേന്ദ്രസർക്കാർ. നിലവിലുള്ള സാമ്പത്തിക വർഷത്തിന്റെ കാലഘട്ടത്തിനു മാറ്റം വരുത്തുന്നതിനെ കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ കമ്മറ്റി രൂപീകരിച്ചു. ഡിസംബറിൽ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിക്കു നിർദ്ദേശം നൽകിയതായി ധനകാര്യമന്ത്രാലയം വ്യക്തമാക്കി. സാമ്പത്തികവിദഗ്ധനും മുഖ്യസാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ശങ്കർ ആചാര്യയാണ് കമ്മിറ്റിയുടെ തലവൻ.
നിലവിൽ ഏപ്രിൽ ഒന്നിന് തുടങ്ങുന്ന സാമ്പത്തിക വർഷം വിവിധ തീയതികളിൽ ആരംഭിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും കമ്മിറ്റി പരിശോധിക്കും. സാമ്പത്തിക വർഷത്തിന്റെ കാലയളവിൽ മാറ്റം വരുത്തുന്നതുകൊണ്ടുള്ള പ്രായോഗികതയെ കുറിച്ച് കമ്മിറ്റി പഠനം നടത്തും. വിവിധ കാർഷികവിളകളുടെ വിളവെടുപ്പ് കാലഘട്ടം, നികുതി സമ്പ്രദായവും പ്രവർത്തനവും, സ്ഥിതി വിവരക്കണക്കുകളുടെ ശേഖരണം, ബജറ്റവതരണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ സംബന്ധിച്ചും പരിശോധിക്കും.