- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിൻ ഡ്രൈവർമാർ പണിമുടക്കിന്; ജർമനിയിൽ ഈയാഴ്ച ട്രെയിൻ ഗതാഗതം തടസപ്പെടും
ബെർലിൻ: ട്രെയിൻ ഡ്രൈവർമാർ പണിമുടക്കിന് തയ്യാറെടുക്കുന്നതു മൂലം ഈയാഴ്ച ട്രെയിൻ ഗതാഗതം തടസപ്പെടുമെന്ന് യൂണിയൻ ജിഡിഎൽ അറിയിച്ചു. ശമ്പള വ്യവസ്ഥയെ തുടർന്നുള്ള തർക്കം ചർച്ചയിൽ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ഡ്രൈവർമാരുടെ തീരുമാനം. യാത്രാ ട്രെയിനുകളും ചരക്കു വണ്ടികളും മുടങ്ങുമെന്നാണ് അറിയിപ്പ്.

ഡ്രൈവർമാരുടെ ശമ്പളം സംബന്ധിച്ച തർക്കമാണ് പണിമുടക്കിലേക്ക് നയിച്ചിരിക്കുന്നത്. റെയിൽ ഓപ്പറേറ്ററായ ഡച്ച് ബാനുമായുള്ള ചർച്ച നിരാശാ ജനകമായിരുന്നുവെന്നും പണിമുടക്കുമായി മുന്നോട്ടുപോകുക മാത്രമാണ് പോംവഴിയെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കുന്നു. ഡ്രൈവർമാരുടെ ശമ്പളവർധന സംബന്ധിച്ച് അടുത്ത കാലത്ത് ഏറെ ചർച്ചകൾ അരങ്ങേറിയിരുന്നുവെന്നും എന്നാൽ ഒരു ചർച്ചയും ഫലപ്രാപ്തിയിലെത്തിയിട്ടില്ല എന്നും യൂണിയൻ അറിയിച്ചു.
ഡ്രൈവർമാർ പണിമുടക്കുന്നതോടെ മിക്ക ട്രെയിൻ സർവീസും മുടങ്ങുകയോ വൈകിയോടുകയോ ചെയ്യും. പണിമുടക്ക് ആരംഭിക്കുന്ന തിയതി കൃത്യമായി അറിയിച്ചിട്ടില്ല. മിക്കവാറും ഞായറാഴ്ചയായിരിക്കും പണിമുടക്ക് നടക്കുക. മാനേജ്‌മെന്റുമായുള്ള ചർച്ചയുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതിനാലാണ് ഞായറാഴ്ചത്തേക്ക് പണിമുടക്ക് നീട്ടിയത്. പണിമുടക്ക് ആരംഭിക്കുന്നതിന് 24 മണിക്കൂർ മുമ്പ് പൊതുജനങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കുമെന്നും ജിഡിഎൽ ഉറപ്പു പറയുന്നുണ്ട്.
പണിമുടക്ക് ആരംഭിക്കുന്നതോടെ ഏതൊക്കെ റൂട്ടിൽ സർവീസുകളെ ബാധിക്കുമെന്നും യൂണിയൻ പിന്നീട് വ്യക്തമാക്കും. ജർമനിയെ ആകെ താറുമാറാക്കുന്ന പണിമുടക്ക് ജനങ്ങളെ സാരമായി ബാധിക്കാതിരിക്കാനുള്ള പോംവഴികളെക്കുറിച്ച് ആലോചിക്കുകയാണ് അധികൃതരിപ്പോൾ.