- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുണൈറ്റഡ് സിഡ്‌നി മലയാളി അസോസിയേഷൻ ക്രിസ്മസ് ആഘോഷം നാളെ
സിഡ്‌നി : ശിശിരകാലത്തിലെ മഞ്ഞു പുതപ്പിട്ട താഴ് വരകളിൽ സ്‌നേഹം മണ്ണിൽ മനുഷ്യനായി പിറന്നതിന്റെ ഓർമ്മയ്ക്കായി വീണ്ടും ഒരു ക്രിസ്മസ് ആഘോഷം ഉയരുകയായി. യുണൈറ്റഡ് സിഡ്‌നി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ 20 നു ശനിയാഴ്ച വൈകിട്ട് ആറു മണി മുതൽ വെന്റ്വർത്ത് വില്ലെ റെഡ്ഗം സെന്ററിൽ വച്ച് നടത്തപ്പെടുന്നു. പരിപാടിക്ക് മുന്നോട
സിഡ്‌നി : ശിശിരകാലത്തിലെ മഞ്ഞു പുതപ്പിട്ട താഴ് വരകളിൽ സ്‌നേഹം മണ്ണിൽ മനുഷ്യനായി പിറന്നതിന്റെ ഓർമ്മയ്ക്കായി വീണ്ടും ഒരു ക്രിസ്മസ് ആഘോഷം ഉയരുകയായി. യുണൈറ്റഡ് സിഡ്‌നി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ 20 നു ശനിയാഴ്ച വൈകിട്ട് ആറു മണി മുതൽ വെന്റ്വർത്ത് വില്ലെ റെഡ്ഗം സെന്ററിൽ വച്ച് നടത്തപ്പെടുന്നു.
പരിപാടിക്ക് മുന്നോടിയായി തിരുപ്പിറവിയുടെ സന്ദേശം ഉദ്‌ഘോഷിച്ചു സാന്റായോടൊപ്പം വീട് വീടാന്തരം ക്രിസ്മസ് കരോളും നടത്തും. നാളെ വൈകിട്ട് കരോൾ ഗാനങ്ങൾ, ഗൃഹാ തുരത്വം ഉണർത്തുന്ന സാന്റാ വിസിറ്റ് , മറ്റു വിനോദ പരിപാടികളും വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.
ഈ ക്രിസ്മസ് യുണൈറ്റഡ് സിഡ്‌നി മലയാളി അസോസിയേഷനോടോത്തു ആഘോഷിക്കാൻ എല്ലാ മലയാളി സുഹൃത്തുക്കളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
Next Story