- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി 17-ാമത് വെർച്വൽ കോൺവോക്കേഷൻ ചടങ്ങിൽ 41 രാജ്യങ്ങളിൽ നിന്നുള്ള 354 ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് ബിരുദം നൽകി
അജ്മാൻ : യു.എ.ഇ ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന തുംബെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ 17-ാമത് വെർച്വൽ കോൺവോക്കേഷൻ ചടങ്ങിൽ യു.എ.ഇ സ്വദേശികളായ 36 ബിരുദധാരികൾ ഉൾപ്പടെ, നാൽപത്തിയൊന്ന് രാജ്യങ്ങളിൽ നിന്നും 354 ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് ബിരുദം നൽകി.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുയിമി, ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ യു.എ.ഇ സ്വദേശികളായ ബിരുദധാരികളെ പ്രത്യേകം അഭിനന്ദിച്ചു.
വെർച്വൽ കോൺവോക്കേഷൻ ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട ബിരുദധാരികൾക്ക് തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്ദീൻ ബിരുദം നൽകി. ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി ചാൻസലർ പ്രൊഫസർ. ഹൊസാം ഹംദി, വിവിധ കോളേജുകളുടെ ഡീൻസും ചടങ്ങിൽ പങ്കെടുത്തു.
354 ബിരുദധാരികളിൽ മെഡിസിൻ വിഭാഗത്തിൽ 62 വിദ്യാർത്ഥികൾ, പ്രീക്ലിനിക്കൽ സയൻസിൽ - 29 വിദ്യാർത്ഥികൾ, ബയോമെഡിക്കൽ സയൻസിൽ - 12 വിദ്യാർത്ഥികൾ, ജോയിന്റ് ഹെൽത്ത് പ്രൊഫഷണൽസ് എഡ്യൂക്കേഷൻ - 13 വിദ്യാർത്ഥികൾ, മാസ്റ്റർ ഇൻ പബ്ലിക് ഹെൽത്ത് - 5 വിദ്യാർത്ഥികൾ, ദന്തൽ വിഭാഗത്തിൽ - 51 വിദ്യാർത്ഥികൾ, ഫാർമസിയിൽ 31 വിദ്യാർത്ഥികൾ, മാസ്റ്റർ ഇൻ ക്ലിനിക്കൽ ഫാർമസി - 10 വിദ്യാർത്ഥികൾ, ഫിസിയോതെറാപ്പിയിൽ - 21 വിദ്യാർത്ഥികൾ, മെഡിക്കൽ ലബോറട്ടറിയിൽ - 8 വിദ്യാർത്ഥികൾ, മെഡിക്കൽ ഇമേജിംഗിൽ - 9 വിദ്യാർത്ഥികൾ, അനസ്തേഷ്യ ടെക്നോളജിയിൽ - 9 വിദ്യാർത്ഥികൾ, മാസ്റ്റർ ഓഫ് ഫിസിക്കൽ തെറാപ്പിയിൽ - 7 വിദ്യാർത്ഥികൾ, നഴ്സിംഗിൽ - 72 വിദ്യാർത്ഥികൾ, മാസ്റ്റർ ഇൻ ഹെൽത്ത് കെയർ മാനേജ്മെന്റ് ആൻഡ് ഇക്കണോമിക്സ് - 15 വിദ്യാർത്ഥികൾ ഉൾപ്പെടുന്നു.
ബിരുദധാരികളെ അഭിസംബോധന ചെയ്തുകൊണ്ട് ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി (ജി.എം.യു) സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീൻ പറഞ്ഞു:-
' യു.എ.ഇ ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം 23-ാം വർഷത്തിലാണ്. യു.എ.ഇ - ലെ പ്രമുഖ സ്വകാര്യ മെഡിക്കൽ സർവകലാശാലയാണിത്. 86 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്നു.50 രാജ്യങ്ങളിൽ നിന്ന് സ്റ്റാഫുകളുണ്ട്. 185 രാജ്യങ്ങളിൽ നിന്നുള്ള രോഗികളെ ചികിത്സിക്കുന്നു. തുംബെ അക്കാദമിക് ഹോസ്പിറ്റലുകളുടെ ശൃംഖല യു.എ.ഇ -ൽ പ്രവർത്തിക്കുന്നു.'
ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾക്ക് അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുയിമി നൽകുന്ന പിന്തുണയ്ക്കും പ്രോത്സാഹനങ്ങൾക്കും ഡോ. തുംബെ മൊയ്തീൻ നന്ദി പ്രകാശിപ്പിച്ചു.
ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി ചാൻസലർ, ഫാക്കൽറ്റി, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള അക്കാദമിക് ടീമിന്റെ സംഭാവനകൾ ശ്ലാഖനീയമാണ്. ബിരുദധാരികൾക്ക് അഭിനന്ദനവും
ജി.എം.യു. വിന്റെ പിന്തുണയും നൽകി.
മെഡിസിൻ, ഡെന്റിസ്ട്രി, ഹെൽത്ത് സയൻസ്, ഫാർമസി, നഴ്സിങ്, കോളേജ് ഓഫ് ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷൻ ആൻഡ് ഇക്കണോമിക്സ് എന്നീ ആറ് കോളേജുകളായി ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്ന് ജി.എം. യു ചാൻസലർ പ്രൊഫസർ.ഹൊസാം ഹംദി പറഞ്ഞു.
ഡോക്ടറേറ്റ് പ്രോഗ്രാമിനു പുറമെ, ബിരുദ - ബിരുദാനന്തര പ്രോഗ്രാമുകളുടെ എണ്ണം ഇരുപത്തിയേഴ് പ്രോഗ്രാമുകളായി ഉയർന്നു. 2021 ൽ ഗൾഫ് മെഡിക്കൽ സർവകലാശാലയും, ഫ്രഞ്ച് സർവകലാശാലയായ പാരീസ് സാക്ലേയും നൽകുന്ന 'പ്രിസിഷൻ മെഡിസിനിൽ' പിഎച്ച്ഡി - യും നൽകും.
86 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ നിലവിൽ സർവകലാശാലയിൽ ഒരുമിച്ച് പഠിക്കുന്നു. മൂന്ന് വർഷത്തിനുള്ളിൽ സർവകലാശാലയിൽ 3000 വിദ്യാർത്ഥികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ശാസ്ത്രീയ ഗവേഷണ മേഖലയിൽ അന്താരാഷ്ട്ര അംഗീകൃത ഗവേഷണ ലബോറട്ടറികൾ സ്ഥാപിക്കുകയും വിവിധ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. കാൻസർ, പകർച്ചവ്യാധികൾ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി രോഗപ്രതിരോധ ഗവേഷണ മേഖലയിൽ. യൂണിവേഴ്സിറ്റിയുടെ കോളേജുകളും ഫാക്കൽറ്റികളും ഉയർന്ന നിലവാരമുള്ള ശാസ്ത്രീയ ഗവേഷണം നടത്തുകയും നേച്ചർ പോലുള്ള പ്രധാന ശാസ്ത്ര ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ബിരുദധാരികൾ അവരുടെ കരിയറിൽ സമാനുഭാവം, പരോപകാരം, മന:സാക്ഷി, സത്യസന്ധത, ടീം വർക്ക്, ദൈവഭയം തുടങ്ങിയ മൂല്യങ്ങളിൽ നിലനിന്ന് പ്രവർത്തിക്കണമെന്ന് ജി.എം. യു ചാൻസലർ പ്രൊഫസർ.ഹൊസാം ഹംദി ഉപദേശിച്ചു.