- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ സ്റ്റേ അറ്റ് ഹോം ഇൻപേഴ്സൻ ക്ലാസ്സുകൾ നിർത്തിവെച്ചു
ഷിക്കാഗോ: ഷിക്കാഗോ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ കൊറോണ വൈറസ് വ്യാപകമായതോടെ ഇൻപേഴ്സൺ ക്ലാസ്സുകൾ നിർത്തിവെക്കുകയും സ്റ്റേഅറ്റ് ഹോം ഉത്തരവിറക്കുകയും ചെയ്തു.ഏപ്രിൽ 8 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ചു യൂണിവേഴ്സിറ്റി അറിയിപ്പുണ്ടായത്.അണ്ടർ ഗ്രാജുവേറ്റ് വിദ്യാർത്ഥികളിൽ 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും തുടർന്ന് പറയുന്നു.
റസിഡന്റ്സ് ഹോളുകളിൽ കഴിയുന്ന വിദ്യാർത്ഥികളെയാണ് വൈറസ് സാരമായി ബാധിച്ചിരിക്കുന്നത്. ഹൈസ്പാർക്ക് സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ പുറത്തിറങ്ങറുതെന്നും, വീട്ടിൽ തന്നെ കഴിയുകയാണ് നല്ലതെന്നും, അടുത്ത ആഴ്ചയോടെ കോവിഡ് കേസ്സുകൾ വർദ്ധിക്കാനിടയുണ്ടെന്നും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
ഷിക്കാഗോയിൽ വ്യാപകമായികൊണ്ടിരിക്കുന്ന മാരകമായ വൈറസ് ആ.1.1.7 യൂണിവേഴ്സിറ്റഇ ക്യാമ്പസിലും പ്രവേശിച്ചിട്ടുണ്ടോ, എന്നും ഇവർ സംശയിക്കുന്നു. എല്ലാ വിഭാഗത്തിലും പെടുന്നവരെ സാരമായി ബാധിക്കുന്ന ഈ വൈറസ് കൂടുതൽ അപകടകാരിയാണ്.
കോവിഡ് പോസിറ്റീവായ വിദ്യാർത്ഥികളെ പ്രത്യേകം താമസിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ യൂണിവേഴ്സിറ്റി അടിയന്തിരമായി സ്വീകരിച്ചിട്ടുണ്ട്. അപ്രിൽ 15വരെ സ്റ്റേ അറ്റ് ഹോം ഉത്തരവ് നിലവിലുണ്ടാകും. അടുത്ത ഏഴു ദിവസം എല്ലാ ക്ലാസ്സുകളും റിമോട്ട് ലേണിംഗിലേക്ക് മാറ്റുന്നതാണ്. കാഫറ്റീനയകളിൽ നിന്നും ടേക്ക് ഔട്ട് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. എല്ലാ വിദ്യാർത്ഥികളും സ്റ്റാഫംഗങ്ങളും ഇതുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.