റിയാദ്: യോഗ്യതയുള്ള സ്വദേശി യുവാക്കളെ കണ്ടെത്തി യൂണിവേഴ്‌സിറ്റികളിൽ തൊഴിൽ നൽകണമെന്ന് നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രാലയം. വിദേശികൾക്ക് യൂണിവേഴ്‌സിറ്റികളിൽ ഇനി ജോലി നേടണമെങ്കിൽ ഏറെ പാടുപെടേണ്ടി വരുമെന്നു തന്നെയാണ് സൂചന. യൂണിവേഴ്‌സിറ്റികളിൽ ജോലി ചെയ്യാൻ തക്ക യോഗ്യതയുള്ള സ്വദേശികളെ കണ്ടെത്താൻ സാധിക്കാത്ത അവസരത്തിൽ മാത്രം വിദേശികളെ നിയമിച്ചാൽ മതിയെന്ന് സർക്കാർ യൂണിവേഴ്‌സിറ്റികൾക്ക് കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു.

യൂണിവേഴ്‌സിറ്റികളിൽ നിയമനം നടത്താൻ തക്ക യോഗ്യതയുള്ളവരെ കണ്ടെത്താൻ ലോക്കൽ പത്രങ്ങളിലും യൂണിവേഴ്‌സിറ്റി വെബ് സൈറ്റുകളിലും പരസ്യം നൽകണമെന്നും മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യോഗ്യതയുള്ള സ്വദേശികളെ കണ്ടെത്തുന്നതായി യൂണിവേഴ്‌സിറ്റികൾ മിനിസ്ട്രി ഓഫ് സിവിൽ സർവീസുമായി ബന്ധപ്പെടണമെന്നും നിശ്ചിത നിയമനത്തിന് സ്വദേശികളായിട്ടുള്ളവർ ഇല്ലെന്നു ബോധ്യപ്പെട്ട ശേഷം മാത്രമേ വിദേശികളെ നിയമിക്കാവൂ എന്നും നിർദേശിക്കുന്നു.