- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന ബി എച് എം സി ടി നാലാം സെമസ്റ്റർ റെഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവച്ചു. സെപ്റ്റംബർ 27 ന് നടക്കാനിരുന്ന തിയറി പരീക്ഷകൾ ഒക്ടോബർ ആറിന് നടക്കും. ഒക്ടോബർ ആറിന് നടത്താൻ തീരുമാനിച്ചിരുന്ന ലാബ് പരീക്ഷകൾ ഒക്ടോബർ 21 ന് നടക്കും. പരീക്ഷ സമയത്തിൽ മാറ്റമില്ല.
ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചതോടെ കേരളത്തിൽ ബന്ദ് ഹർത്താൽ പ്രതീതിയാകും. . കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മോട്ടോർ വാഹന തൊഴിലാളികളും കർഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകൾ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാർട്ടികൾ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകളാണ് ഈ മാസം 27ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചിരുന്നു.
ന്യൂസ് ഡെസ്ക്