- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾക്ക് തോക്കു കൈവശം വയ്ക്കാം; യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസിന്റെ പുതിയ പ്രഖ്യാപനം ആശങ്കയുളവാക്കുന്നതെന്ന് വിലയിരുത്തൽ
ഷിക്കാഗോ: ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾക്ക് കൈത്തോക്കുമായി വരാം എന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് പ്രഖ്യാപനം നടത്തി. തോക്ക് നിയന്ത്രണം സംബന്ധിച്ച് അടുത്തകാലത്ത് ഒട്ടേറെ വാദപ്രതിവാദങ്ങൾ ഉയർന്നതിനിടെ ഇതു സംബന്ധിച്ച് പ്രസിഡന്റ് ബരാക്ക് ഒബാമ തോക്കു നിയന്ത്രണ നടപടികൾ വെളിപ്പെടുത്തിക്കൊണ്ട് ബിൽ വരെ അവതരിപ്പിച്ചിരുനനു. അകാരണമ
ഷിക്കാഗോ: ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾക്ക് കൈത്തോക്കുമായി വരാം എന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് പ്രഖ്യാപനം നടത്തി. തോക്ക് നിയന്ത്രണം സംബന്ധിച്ച് അടുത്തകാലത്ത് ഒട്ടേറെ വാദപ്രതിവാദങ്ങൾ ഉയർന്നതിനിടെ ഇതു സംബന്ധിച്ച് പ്രസിഡന്റ് ബരാക്ക് ഒബാമ തോക്കു നിയന്ത്രണ നടപടികൾ വെളിപ്പെടുത്തിക്കൊണ്ട് ബിൽ വരെ അവതരിപ്പിച്ചിരുനനു. അകാരണമായി തോക്ക് ഇരയായവരെ ഓർത്ത് കണ്ണുനീർവാർത്താണ് പ്രസിഡന്റ് തന്റെ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. ഇതിനു പിന്നാലെ ഓസ്റ്റിനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് വിദ്യാർത്ഥികൾക്ക് ക്ലാസ്മുറികളിൽ തോക്കുമായി വരുന്നതിന് അനുമതി നൽകിയത് ഏറെ വിചിത്രമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്.
അതേസമയം പബ്ലിക് യൂണിവേഴ്‌സിറ്റികളിൽ തോക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്ന നടപടി സംസ്ഥാന നിയമനിർമ്മാതാക്കൾ ഏതാനും മാസം മുമ്പ് എടുത്തുകളഞ്ഞ സാഹചര്യത്തിലാണ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് തോക്ക് ഏന്തുന്നതിന് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഇത് ഒരു യൂണിവേഴ്‌സിറ്റി കാമ്പസിന് ചേർന്നതാണെന്ന് താൻ കരുതുന്നില്ലെന്നും തന്റെ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണിതെന്നും യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഗ്രിഗറി ഫെനസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രസിഡന്റ് എന്ന നിലയിൽ താൻ നിയമം അനുസരിക്കാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്കാഡമിക് മികവുള്ളതും, 51,000 ലധികം വിദ്യാർത്ഥികൾ പഠിക്കുന്നതുമായ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് അമേരിക്കയിൽ തന്നെ ഏറ്റവും വലിയ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്.
അമേരിക്കയിൽ തന്നെ ഏറ്റവുമാദ്യം ഒരു കോളജ് കാമ്പസിൽ കൂട്ടക്കൊല നടന്ന ചരിത്രം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിനുണ്ട്. 1966 ൽ ചാൾസ് വിറ്റ്മൻ എന്ന മുൻ മറീൻ നടത്തിയ കൂട്ടക്കൊലയിൽ 14 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മുപ്പതോളം പേർക്ക് പരിക്കേറ്റു. യൂണിവേഴ്‌സിറ്റിയുടെ ക്ലോക്ക് ടവറിൽ കയറിയ ശേഷമാണ് വിറ്റ്മാൻ വെടിവയ്പ് നടത്തിയത്. അതേസമയം, തോക്കുകൾ കാമ്പസുകളിലും അനുവദിക്കുന്നതിൽ തെറ്റില്ലെന്നും ചിലർ വാദിക്കുന്നു. അടുത്ത കാലത്ത് പല കാമ്പസുകളിലും നടന്ന വെടിവയ്പുകളുടെ പശ്ചാത്തലത്തിൽ പൊലീസിന്റെ സംരക്ഷണം വിദ്യാർത്ഥികൾക്ക് കിട്ടുമെന്ന് ഉറപ്പുള്ള കാര്യമല്ലെന്നാണ് അവർ തങ്ങളെ തന്നെ ന്യായീകരിക്കാൻ പറയുന്നത്.