- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
യൂണിവേഴ്‌സിറ്റി കാമ്പസിൽ തോക്ക്; അനുമതിയിൽ പ്രതിഷേധിച്ച് കോളേജ് ഡീൻ രാജിവച്ചു
ഓസ്റ്റിൻ: കോളേജ് കാമ്പസിൽ തോക്കു കൊണ്ടുവരാമെന്ന് നിയമം പാസായതിൽ പ്രതിഷേധിച്ച് ടെക്‌സാസ് യൂണിവേഴ്‌സിറ്റി ഡീൻ രാജി വച്ചു. കോളേജ് ക്ലാസ് റൂമുകളിൽ വിദ്യാർത്ഥികൾക്ക് തോക്കു കൈവശം വയ്ക്കാമെന്ന നിയമം അടുത്തിടെയാണ് ടെക്‌സാസ് യൂണിവേഴ്‌സിറ്റി പാസാക്കിയത്. അതേസമയം, കോളജ് ക്ലാസ് റൂമിൽ തോക്കു കൊണ്ടുവരുന്നതിന് അനുമതി നൽകുന്ന നിയമം നടപ്പാ
ഓസ്റ്റിൻ: കോളേജ് കാമ്പസിൽ തോക്കു കൊണ്ടുവരാമെന്ന് നിയമം പാസായതിൽ പ്രതിഷേധിച്ച് ടെക്‌സാസ് യൂണിവേഴ്‌സിറ്റി ഡീൻ രാജി വച്ചു. കോളേജ് ക്ലാസ് റൂമുകളിൽ വിദ്യാർത്ഥികൾക്ക് തോക്കു കൈവശം വയ്ക്കാമെന്ന നിയമം അടുത്തിടെയാണ് ടെക്‌സാസ് യൂണിവേഴ്‌സിറ്റി പാസാക്കിയത്. അതേസമയം, കോളജ് ക്ലാസ് റൂമിൽ തോക്കു കൊണ്ടുവരുന്നതിന് അനുമതി നൽകുന്ന നിയമം നടപ്പാക്കുന്നതിനെതിരെ യൂണിവേഴ്‌സിറ്റി കാമ്പസിൽ പ്രതിഷേധം രൂക്ഷമാകുക.ാണ്. അതിനിടെയാണ് ഡീനിന്റെ രാജി.
കഴിഞ്ഞവർഷം ടെക്‌സസ് ഗവർണർ ഒപ്പുവച്ച ഗൺ നിയമം 21 വയസു മുതലുള്ള വിദ്യാർത്ഥികൾക്ക് തോക്ക് ക്ലാസ് റൂമിൽ കൊണ്ടുവരുന്നതിനുള്ള സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. എന്നാൽ, സ്വകാര്യ യൂണിവേഴ്‌സിറ്റികൾക്ക് ഈ നിയമം വേണമെങ്കിൽ ഒഴിവാക്കാമെങ്കിലും പബ്ലിക്ക് യൂണിവേഴ്‌സിറ്റികൾക്ക് നിർബന്ധമായും നടപ്പാക്കാൻ ബാധ്യതയുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ ക്ലാസ്‌റൂമിൽ തോക്കുമായി വിദ്യാർത്ഥികൾ എത്തുന്നതു ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നു രാജിവാർത്ത അറിയിച്ചുകൊണ്ടു ഡീൻ അഭിപ്രായപ്പെട്ടു.
ഫ്രിറ്റ്‌സ് ആർക്കിടെക്ചർ സ്‌കൂൾ ഡീനായി ചുമതലയേറ്റ 2001 മുതൽ രാജ്യത്തെ ഉയർന്ന നിലവാരം പുലർത്തുന്ന കോളജുകളുടെ പട്ടികയിൽ യുറ്റി ഓസ്റ്റിൻ സ്ഥാനം പിടിച്ചിരുന്നു. അമേരിക്കയിലെ ടെക്‌സസ് ഉൾപ്പെടെ ഒമ്പതു യൂണിവേഴ്‌സിറ്റികളിൽ തോക്ക് ക്ലാസ് റൂമിൽ കൊണ്ടുവരുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. 21 യൂണിവേഴ്‌സിറ്റികളിൽ വിദ്യാർത്ഥികൾക്കു കോളജ് കാമ്പസിൽ പാർക്കു ചെയ്യുന്ന കാറുകളിൽ സൂക്ഷിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.