- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേതന വ്യവസ്ഥകൾ പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ടീച്ചർമാർ സമരത്തിന്: കോളേജുകളുടെ പ്രവർത്തനം തടസപ്പെടും
ഡബ്ലിൻ: വേതന വ്യവസ്ഥകളെ ചൊല്ലിയുള്ള തർക്കം മൂലം യൂണിവേഴ്‌സിറ്റി ടീച്ചർമാർ പണിമുടക്കിന് ഒരുങ്ങുന്നു. കുറഞ്ഞ വേതനം, മതിയായ സ്റ്റാഫുകളുടെ അപര്യാപ്ത തുടങ്ങിയവയാണ് ഐറീഷ് ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സിനെ പണിമുടക്കിലേക്ക് നയിച്ചതെന്ന് ജനറൽ സെക്രട്ടറി മൈക്ക് ജെന്നിങ്‌സ് ചൂണ്ടിക്കാട്ടി. ഈ മേഖലയിലേക്കുള്ള സർക്കാർ ഫണ്ടിങ് വെട്ടിച്ചുരുക്കിയത് കോളേജ് ടീച്ചർമാരെ സാരമായി ബാധിച്ചുവെന്നും ചിലർക്ക് പ്രതിവർഷം 5000 യൂറോ മാത്രമാണ് ശമ്പളമായി ലഭിക്കുന്നതെന്നും യൂണിയൻ വ്യക്തമാക്കി. കൂടാതെ കോൺട്രാക്ട് ടീച്ചർമാർക്ക് ജോലി സ്ഥിരത ഉറപ്പാക്കണമെന്നും യൂണിയൻ ആവശ്യപ്പെടുന്നു. ഷോർട്ട് ടേം കോൺട്രാക്ട് മൂലം നൂറു കണക്കിന് ലക്ചർമാരും റിസർച്ചർമാരും ജോലി സ്ഥിരതയില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ഫെഡറേഷൻ എടുത്തുപറഞ്ഞു. കോളേജുകളുടെ കാര്യത്തിൽ സർക്കാർ സഹായം മെച്ചപ്പെടുത്തണമെന്നും കൂടുതൽ ശമ്പളം നൽകാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം. കൂടാതെ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയും അദ്ധ്യാപകരുടെ എണ്ണം കുറയ്ക്കുകയു
ഡബ്ലിൻ: വേതന വ്യവസ്ഥകളെ ചൊല്ലിയുള്ള തർക്കം മൂലം യൂണിവേഴ്‌സിറ്റി ടീച്ചർമാർ പണിമുടക്കിന് ഒരുങ്ങുന്നു. കുറഞ്ഞ വേതനം, മതിയായ സ്റ്റാഫുകളുടെ അപര്യാപ്ത തുടങ്ങിയവയാണ് ഐറീഷ് ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സിനെ പണിമുടക്കിലേക്ക് നയിച്ചതെന്ന് ജനറൽ സെക്രട്ടറി മൈക്ക് ജെന്നിങ്‌സ് ചൂണ്ടിക്കാട്ടി.
ഈ മേഖലയിലേക്കുള്ള സർക്കാർ ഫണ്ടിങ് വെട്ടിച്ചുരുക്കിയത് കോളേജ് ടീച്ചർമാരെ സാരമായി ബാധിച്ചുവെന്നും ചിലർക്ക് പ്രതിവർഷം 5000 യൂറോ മാത്രമാണ് ശമ്പളമായി ലഭിക്കുന്നതെന്നും യൂണിയൻ വ്യക്തമാക്കി. കൂടാതെ കോൺട്രാക്ട് ടീച്ചർമാർക്ക് ജോലി സ്ഥിരത ഉറപ്പാക്കണമെന്നും യൂണിയൻ ആവശ്യപ്പെടുന്നു. ഷോർട്ട് ടേം കോൺട്രാക്ട് മൂലം നൂറു കണക്കിന് ലക്ചർമാരും റിസർച്ചർമാരും ജോലി സ്ഥിരതയില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ഫെഡറേഷൻ എടുത്തുപറഞ്ഞു.
കോളേജുകളുടെ കാര്യത്തിൽ സർക്കാർ സഹായം മെച്ചപ്പെടുത്തണമെന്നും കൂടുതൽ ശമ്പളം നൽകാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം. കൂടാതെ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയും അദ്ധ്യാപകരുടെ എണ്ണം കുറയ്ക്കുകയും ചെയ്തത് നിലവിലുള്ളവരുടെ ജോലി ഭാരം വർധിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1:18 എന്നുള്ളത് ഇപ്പോൾ 1:24 ആയി മാറിയിരിക്കകുയാണെന്നും വിലയിരുത്തുന്നു.