രു മാസം മുമ്പ് നിർത്തലാക്കിയ അൺലിമിറ്റഡ് ഇന്റർനെറ്റ് സേവനം തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു. സേവനം നിർത്തലാക്കിയത് മൂലം വിപരീത ഫലം ഉണ്ടാക്കിയെന്ന റിപ്പോർട്ടാണ് പുതിയ തീരുമാനത്തിന് പിന്നിൽ.

സൗദിയിലെ മൊബൈൽ മേഖല ലോക പുരോഗതിക്കൊപ്പം നീങ്ങുന്നതിനു വിപരീതഫലമാണ് അൺലിമിറ്റഡ് ഇന്റർനെറ്റ് സേവനം നിർത്തലാക്കിയത് മൂലം ഉണ്ടായിട്ടുള്ളതെന്നാണ് കണ്ടെത്തൽ. ഇത് കണക്കിലെടുത്താണ് സൗദി ശൂറാ കൗൺസിലിൽ തീരുമാനം രാജാവിന് മുൻപിൽ അവതരിപ്പിച്ച് പരിഹാരം കാണാൻ തീരുമാനമെടുത്തിട്ടുള്ളത്.ഇന്റര്നെറ് ന്യൂട്രാലിറ്റിയുടെയും നെറ്റ്‌വർക്ക് തിരക്കിന്റെയും കാരണം പറഞ്ഞായിരുന്നു സേവനം നിർത്തലാക്കിയത്.

ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് ഇന്റർനെറ്റ് സേവന കമ്പനികൾക്ക് നിർദ്ദേശം നൽകണം. ഇതിനായി മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുന്നതിന് മൊബൈൽ സേവന ദാതാക്കൾ അവരുടെ നെറ്റ്‌വർക്ക് വികസിപ്പിക്കുവാനും സൗദി ടെലികോം അഥോറിറ്റിയോട് ആവശ്യപ്പെടുവാനും രാജാവിനോട് അഭ്യർത്ഥിക്കുവാൻ ശൂറാ കൗൺസിൽ തീരുമാനിച്ചു.