- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ട്രാഫിക് നിയമങ്ങൾ പാലിക്കാതെ പായുന്നവരുടെ ശ്രദ്ധയ്ക്ക്; പൊലീസുകാർ ഇനി സാധാരണ വാഹനങ്ങളിലും എത്താം; നിയമലംഘകരെ പിടികൂടാൻ'മഫ്ടി' വാഹനങ്ങളുമായി ഖത്തർ പൊലീസ്
ദോഹ: കേരളത്തിലായാലും പ്രവാസി നാടുകളിലായാലും പൊലീസിന്റെ വാഹനങ്ങൾ സമീപപ്രദേശത്തെവിടെയെങ്കിലും ഉണ്ടെന്ന സൂചനകിട്ടിയാൽ മാന്യന്മാരാകുന്നവരാണ് മലയാളികൾ. എന്നാൽ ഇനി ഖത്തറിൽ പൊലീസിനെ കണ്ടുപിടിക്കാനും അത്ര എളുപ്പമായിരിക്കില്ല. അതുകൊണ്ട് തന്നെ വാഹനവുമായി നിരത്തിലേക്ക് ഇറങ്ങുന്നവർ നിയമങ്ങൾ പാലിച്ച് പോകുന്നതാവും നല്ലത്.ദോഹയിലെ തിര
ദോഹ: കേരളത്തിലായാലും പ്രവാസി നാടുകളിലായാലും പൊലീസിന്റെ വാഹനങ്ങൾ സമീപപ്രദേശത്തെവിടെയെങ്കിലും ഉണ്ടെന്ന സൂചനകിട്ടിയാൽ മാന്യന്മാരാകുന്നവരാണ് മലയാളികൾ. എന്നാൽ ഇനി ഖത്തറിൽ പൊലീസിനെ കണ്ടുപിടിക്കാനും അത്ര എളുപ്പമായിരിക്കില്ല. അതുകൊണ്ട് തന്നെ വാഹനവുമായി നിരത്തിലേക്ക് ഇറങ്ങുന്നവർ നിയമങ്ങൾ പാലിച്ച് പോകുന്നതാവും നല്ലത്.
ദോഹയിലെ തിരക്കേറിയ റോഡുകളിലും ഇതോടു ചേർന്ന മറ്റ് റോഡുകളിലുമാണ് ഇത്തരത്തിൽ 'മഫ്ടി' വാഹനങ്ങളിൽ പൊലീസ് റോന്തു ചുറ്റുക. ഗതാഗതനിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഗതാഗതലംഘനങ്ങൾ കണ്ടെത്താൻ സാധാരണ വാഹനങ്ങളും ഉപയോഗിക്കാൻ തീരുമാനിച്ചതോടെ നിയമലംഘനങ്ങൾ കർശനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാന്റ് ക്രൂയ്‌സർ, നിസാൻ പട്രോൾ വാഹനങ്ങളാണ് വാഹന പരിശോധനക്കായി ഉപയോഗിക്കുക.
ക്യാമറകളും വാഹന പരിശോധനയ്ക്കുള്ള മറ്റ് ഉപകരണങ്ങളും ഇത്തരം വാഹനങ്ങളിലുണ്ടാകും. ആദ്യ ഘട്ടത്തിൽ എട്ട് വാഹനങ്ങളാണ് പരിശോധനയ്ക്കായി ഉപയോഗിക്കുകയെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി പ്രാദേശിക അറബി പത്രം റിപ്പോർട്ട് ചെയ്തു. ഈ വാഹനത്തിലുള്ള ക്യാമറകൾ നിയമലംഘനം ചിത്രീകരിക്കും. ഇവ കോടതിയിൽ തെളിവായി ഉപയോഗിക്കാൻ കഴിയും. വാഹനം ഓടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കൽ, കാറിൽ നിന്ന് വസ്തുക്കൾ പുറത്തേക്ക് വലിച്ചെറിയൽ, കുട്ടികളെ മുൻസീറ്റിൽ ഇരുത്തൽ തുടങ്ങിയ നിയമ ലംഘനങ്ങൾ തടയാനാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.
നടപ്പാതകളിലെ വാഹന പാർക്കിംഗും വാഹനമോടിക്കലും, അംഗപരിമിതരായവർക്കായി നീക്കി വച്ച സ്ഥലത്തുള്ള വാഹന പാർക്കിങ്, വലതുവശത്തുകൂടി ഓവർടേക്ക് ചെയ്യൽ തുടങ്ങിയ നിയമലംഘനങ്ങളും തടയുന്നതിന് മഫ്ടി വാഹനങ്ങളിൽ പട്രോളിങ് നടത്തുന്ന പൊലീസുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊലീസ് വാഹനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നതിനാൽ നിയമലംഘനങ്ങൾ പലപ്പോഴും അധികൃതരുടെ ശ്രദ്ധയിൽ പെടുന്നില്ല. പൊലീസ് വാഹനങ്ങളുടെ സാന്നിധ്യം മനസ്സിലാക്കി വാഹനമോടിക്കുന്നവർ ആ സമയത്ത് മാത്രം നിയമം പാലിക്കുകയാണ്. ഇതു തടയാൻ സാധാരണ വാഹനങ്ങുളുപയോഗിച്ചുള്ള തെരച്ചിൽ സഹായിക്കും. രാത്രിയിലും ഈ വാഹനങ്ങൾ റോഡിലുണ്ടാകും.
അടുത്ത കാലത്തായി ദോഹയിൽ ട്രാഫിക് നിയമലംഘനം വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നടപടികൾക്ക് പൊലീസ് തുടക്കമിടുന്നത്. ട്രാഫിക് നിയമ ലംഘനങ്ങൾ നിയന്ത്രിക്കുന്നതിന് റോഡുകളിലും നിരീക്ഷണ വാഹനങ്ങളിലും കൂടുതൽ കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.