- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസ്വാദക ഹൃദയങ്ങളിൽ ഇടംനേടി 'ഈണത്തിൽ പാടിയ പാട്ട്'; ഉണ്ണിമേനോന്റെ മനോഹര പ്രണയഗാനം തരംഗമാകുന്നു
തിരുവനന്തപുരം: ആസ്വാദകഹൃദയങ്ങളിൽ പ്രണയത്തിന്റെ മധുരവുമായി ഒഴുകുകയാണ് ഉണ്ണിമേനോൻ ആലപിച്ച 'ഈണത്തിൽ പാടിയ പാട്ട്'. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ തന്നെ അരലക്ഷത്തോളം പേരാണ് ഈ ഗാനം യൂട്യൂബിൽ കണ്ടത്. അനിൽ രവീന്ദ്രൻ രചിച്ച് എസ് ആർ സൂരജ് സംഗീതം പകർന്ന ഗാനം ഗ്രീൻ ട്യൂൺസ് മ്യൂസിക്കൽസാണു പുറത്തിറക്കിയത്. ലളിതമായ വരികളും അതിനൊത്ത ഹൃദ്യമായ ഈണവും ഗാനത്തെ ശ്രോതാക്കളുടെ ഹൃദയത്തിൽ ആഴത്തിൽ പതിപ്പിച്ചുകഴിഞ്ഞു. പാട്ടിനെ അഭിനന്ദിച്ചു നിരവധി പേർ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഏറെ നാളുകൾക്കുശേഷമാണു മലയാളിത്തമുള്ള ഗാനം കേട്ടതെന്ന് ശ്രോതാക്കൾ അഭിപ്രായപ്പെടുന്നു. ''ജീവിതത്തിൽ ഒരിക്കലെങ്കിലും ആത്മാർത്ഥമായി പ്രണയിക്കാത്തവർ ആരുമുണ്ടാകില്ല. ഈ വരികൾ പഴയൊരു പ്രണയകാലം ഓർമ്മിപ്പിക്കുന്നു. വരികൾക്കൊത്ത ഈണവും പാട്ടിനെ ഹൃദ്യമാക്കുന്നു. ഈ ഗാനം പാടാൻ അനുയോജ്യനായ വ്യക്തി ഉണ്ണിമേനോൻ തന്നെയാണ്. അദ്ദേഹത്തിന്റെ ശബ്ദമാധുര്യം പാട്ടിനു കൂടുതൽ ആകർഷകത്വമേകുന്നു. 'ഈണത്തിൽ പാടിയ പാട്ട്' മനസ്സിനെ വല്ലാതെ ഉലച്ചു''- ഒരാസ്വാദകൻ യൂട
തിരുവനന്തപുരം: ആസ്വാദകഹൃദയങ്ങളിൽ പ്രണയത്തിന്റെ മധുരവുമായി ഒഴുകുകയാണ് ഉണ്ണിമേനോൻ ആലപിച്ച 'ഈണത്തിൽ പാടിയ പാട്ട്'. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ തന്നെ അരലക്ഷത്തോളം പേരാണ് ഈ ഗാനം യൂട്യൂബിൽ കണ്ടത്. അനിൽ രവീന്ദ്രൻ രചിച്ച് എസ് ആർ സൂരജ് സംഗീതം പകർന്ന ഗാനം ഗ്രീൻ ട്യൂൺസ് മ്യൂസിക്കൽസാണു പുറത്തിറക്കിയത്.
ലളിതമായ വരികളും അതിനൊത്ത ഹൃദ്യമായ ഈണവും ഗാനത്തെ ശ്രോതാക്കളുടെ ഹൃദയത്തിൽ ആഴത്തിൽ പതിപ്പിച്ചുകഴിഞ്ഞു. പാട്ടിനെ അഭിനന്ദിച്ചു നിരവധി പേർ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറെ നാളുകൾക്കുശേഷമാണു മലയാളിത്തമുള്ള ഗാനം കേട്ടതെന്ന് ശ്രോതാക്കൾ അഭിപ്രായപ്പെടുന്നു. ''ജീവിതത്തിൽ ഒരിക്കലെങ്കിലും ആത്മാർത്ഥമായി പ്രണയിക്കാത്തവർ ആരുമുണ്ടാകില്ല. ഈ വരികൾ പഴയൊരു പ്രണയകാലം ഓർമ്മിപ്പിക്കുന്നു. വരികൾക്കൊത്ത ഈണവും പാട്ടിനെ ഹൃദ്യമാക്കുന്നു. ഈ ഗാനം പാടാൻ അനുയോജ്യനായ വ്യക്തി ഉണ്ണിമേനോൻ തന്നെയാണ്. അദ്ദേഹത്തിന്റെ ശബ്ദമാധുര്യം പാട്ടിനു കൂടുതൽ ആകർഷകത്വമേകുന്നു. 'ഈണത്തിൽ പാടിയ പാട്ട്' മനസ്സിനെ വല്ലാതെ ഉലച്ചു''- ഒരാസ്വാദകൻ യൂട്യൂബിൽ കുറിച്ചു.
പ്രേംകിഷോർ, മേഘ യു തുടങ്ങിയവരാണു ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആഷ്ലിൻ പൊഡുദാസും പി എസ് രാകേഷും. അരുൺ ചന്ദാണു ക്രിയേറ്റീവ് ഡയറക്ടർ. സൗരവ് മോഹൻ എഡിറ്റിങ്ങും വരുൺ മോഹൻ ഗ്രാഫിക്സ് ഡിസൈനിങ്ങും നിർവഹിച്ചു.
ഗാനം കേൾക്കാം...