- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയുടെ ആക്രമവുമായി എന്ത് ബന്ധം? പറയുന്നത് ദിലീപിന്റെ കഥയോ? ഇരയും ഇരയെത്തേടുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലുകളുമായി ഉണ്ണി മുകുന്ദന്റെ ഇര അടുത്തയാഴ്ച തിയേറ്ററിൽ എത്തും
കൊച്ചി: മലയാളത്തിലെ രണ്ടു പുതുതലമുറക്കാരായ ഉണ്ണി മുകുന്ദനെയും ഗോകുൽ സുരേഷ് ഗോപിയെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സൈജു സി.എസ്. സംവിധാനംചെയ്യുന്ന ഇര റിലീസിനൊരുങ്ങുന്നു. ചിത്രം യു.കെ. സ്റ്റുഡിയോസ് മാർച്ച് രണ്ടിന് പ്രദർശനത്തിനെത്തിക്കും. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിന് ഈ സിനിമയുമായി ബന്ധമില്ലെന്നാണ് സൂചന. പ്രശസ്ത സംവിധായകൻ വൈശാഖ്, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള വൈശാഖ്- ഉദയകൃഷ്ണ പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇരയും ഇരയെത്തേടുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ചിത്രം പറയുന്നത്. നിരവധി സസ്‌പെൻസ് മുഹൂർത്തങ്ങളും കെട്ടുറപ്പുള്ള കഥയും ആക്ഷനും ചെയ്‌സുമൊക്കെ കോർത്തിണക്കിയാണ് ഇര ഒരുക്കിയിരിക്കുന്നത്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് സിനിമയെന്നും സൂചനയുണ്ട്. എസ്‌പി രാജീവൻ എന്ന കഥാപാത്രത്തെയാണ് ഇവിടെ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. ഡോ. ആര്യൻ എന്ന കഥാപാത്രമായാണ് ഗോകുൽ സുരേഷ് ഗോപി എത്തുന്നത്. സ്ത്രീ കഥാപാത്രങ്ങൾക്കും ഈ ചിത്രത്തിൽ
കൊച്ചി: മലയാളത്തിലെ രണ്ടു പുതുതലമുറക്കാരായ ഉണ്ണി മുകുന്ദനെയും ഗോകുൽ സുരേഷ് ഗോപിയെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സൈജു സി.എസ്. സംവിധാനംചെയ്യുന്ന ഇര റിലീസിനൊരുങ്ങുന്നു. ചിത്രം യു.കെ. സ്റ്റുഡിയോസ് മാർച്ച് രണ്ടിന് പ്രദർശനത്തിനെത്തിക്കും. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിന് ഈ സിനിമയുമായി ബന്ധമില്ലെന്നാണ് സൂചന.
പ്രശസ്ത സംവിധായകൻ വൈശാഖ്, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള വൈശാഖ്- ഉദയകൃഷ്ണ പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇരയും ഇരയെത്തേടുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ചിത്രം പറയുന്നത്. നിരവധി സസ്‌പെൻസ് മുഹൂർത്തങ്ങളും കെട്ടുറപ്പുള്ള കഥയും ആക്ഷനും ചെയ്‌സുമൊക്കെ കോർത്തിണക്കിയാണ് ഇര ഒരുക്കിയിരിക്കുന്നത്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് സിനിമയെന്നും സൂചനയുണ്ട്.
എസ്‌പി രാജീവൻ എന്ന കഥാപാത്രത്തെയാണ് ഇവിടെ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. ഡോ. ആര്യൻ എന്ന കഥാപാത്രമായാണ് ഗോകുൽ സുരേഷ് ഗോപി എത്തുന്നത്. സ്ത്രീ കഥാപാത്രങ്ങൾക്കും ഈ ചിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. മിയാ ജോർജാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. നിരഞ്ജനാ അനൂപ്, ലെന, മെറീന മൈക്കിൾ, നിരഞ്ജനാ ദാസ് എന്നിവരാണു മറ്റു നടിമാർ.
കൈലേഷ്, ശങ്കർ രാമകൃഷ്ണൻ, ഇ.പി. രാജേന്ദ്രൻ, അലൻസിയർ, ജയൻ, പ്രശാന്ത് അലക്‌സാണ്ടർ, നിർമൽ പാലാഴി, വിനോദ് കോവൂർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നവീൻ ജോസിന്റേതാണു തിരക്കഥ. ഹരി നാരായണന്റെ ഗാനങ്ങൾക്ക് ഗോപിസുന്ദർ ഈണം പകരുന്നു.