- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉണ്ണി മുകുന്ദനും സനൂഷയും അടുത്തു തന്നെ വിവാഹിതരാകുമോ? ഗോസിപ്പു വാർത്തകൾക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ പ്രശസ്ത താരങ്ങളെ സംബന്ധിച്ച് വ്യാജവാർത്ത ചമയ്ക്കുന്നത് ഒരു പതിവു പരിപാടിയായി മാറിയിട്ടുണ്ട്. സിനിമാ-സീരിയൽ നടിമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്യുന്നതും പതിവായ സംഭവമാണ്. ഇത്തരത്തിൽ ഇരയാക്കപ്പെട്ട നടിമാർ പരാതിയുമായി രംഗത്തെത്തിയിട്ടും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടുമില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മറ്റൊരു വ്യാജവാർത്ത കൂടി പ്രചരിക്കുന്നു. നടൻ ഉണ്ണി മുകുന്ദനെയും സനൂഷയെയും കുറിച്ചാണ് ഇത്തവണത്തെ ഗോസിപ്പ്. യുവതാരങ്ങളാണ് ഇവർ വിവാഹിതനാകുന്നു എന്നാണ് വാട്‌സ് ആപ്പും ഫേസ്‌ബുക്കും വഴി പ്രചരണം ഉണ്ടായത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ഉൾപ്പെടെയാണ് വാട്‌സാപ്പിൽ വാർത്ത പ്രചരിക്കുന്നത്. ജീവിച്ചിരിക്കുന്ന പ്രമുഖരെ കൊല്ലുകയും നിരവധി താരങ്ങളുടെ വിവാഹവും വിവാഹമോചനങ്ങളും നിശ്ചയിക്കുകയും ചെയ്തിട്ടുള്ള സോഷ്യൽ മീഡിയയാണ് സനുഷയുടെയും ഉണ്ണമുകുന്ദന്റെയും വിവാഹവാർത്തയ്ക്കു പിന്നിൽ. വാഗതനായ സാജൻ സംവിധാനം ചെയ്യുന്ന 'ഒരു മുറൈ വന്തു പാത്തായ' എന്ന ചിത്രത്തിൽ സനുഷ ഉണ്ണിമുകുന്ദന്റെ നായികയാകുന്നുവെന്ന
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ പ്രശസ്ത താരങ്ങളെ സംബന്ധിച്ച് വ്യാജവാർത്ത ചമയ്ക്കുന്നത് ഒരു പതിവു പരിപാടിയായി മാറിയിട്ടുണ്ട്. സിനിമാ-സീരിയൽ നടിമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്യുന്നതും പതിവായ സംഭവമാണ്. ഇത്തരത്തിൽ ഇരയാക്കപ്പെട്ട നടിമാർ പരാതിയുമായി രംഗത്തെത്തിയിട്ടും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടുമില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മറ്റൊരു വ്യാജവാർത്ത കൂടി പ്രചരിക്കുന്നു. നടൻ ഉണ്ണി മുകുന്ദനെയും സനൂഷയെയും കുറിച്ചാണ് ഇത്തവണത്തെ ഗോസിപ്പ്. യുവതാരങ്ങളാണ് ഇവർ വിവാഹിതനാകുന്നു എന്നാണ് വാട്‌സ് ആപ്പും ഫേസ്‌ബുക്കും വഴി പ്രചരണം ഉണ്ടായത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ഉൾപ്പെടെയാണ് വാട്‌സാപ്പിൽ വാർത്ത പ്രചരിക്കുന്നത്.
ജീവിച്ചിരിക്കുന്ന പ്രമുഖരെ കൊല്ലുകയും നിരവധി താരങ്ങളുടെ വിവാഹവും വിവാഹമോചനങ്ങളും നിശ്ചയിക്കുകയും ചെയ്തിട്ടുള്ള സോഷ്യൽ മീഡിയയാണ് സനുഷയുടെയും ഉണ്ണമുകുന്ദന്റെയും വിവാഹവാർത്തയ്ക്കു പിന്നിൽ. വാഗതനായ സാജൻ സംവിധാനം ചെയ്യുന്ന 'ഒരു മുറൈ വന്തു പാത്തായ' എന്ന ചിത്രത്തിൽ സനുഷ ഉണ്ണിമുകുന്ദന്റെ നായികയാകുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് വിവാഹ വാർത്തകൾ പ്രചരിച്ചു തുടങ്ങിയിരിക്കുന്നത്.
ഇങ്ങനെ പ്രചരണം ശക്തമായതോടെ ഈ വിഷയത്തിൽ തനിക്ക് പറയാനുള്ളത് തന്റെ ഫേസ്‌ബുക്ക് പേജ് വഴി തുറന്നു പറഞ്ഞു ഉണ്ണി. തനിക്കൊപ്പം പേര് ചേർത്ത് പറയുന്ന പെൺകുട്ടിയുടെ പേര് വെളിപ്പെടുത്താതെ ഉണ്ണി പറയുന്നു. നിങ്ങളുടെ അറിവിലേക്ക്.. വിവാഹിതനാകുന്നില്ല. ദയവായി അത്തരത്തിലുള്ള മെസേജുകളൊന്നും പ്രോത്സാഹിപ്പിക്കരുത്..
FYI : Not getting Married ☺ Kindly don't entertain any more messages or forwards with regards to the same ☺
Posted by Unni Mukundan on Saturday, March 19, 2016