- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരീഷ്മയുടെ വേഷം കുറച്ച് എക്സ്പോസ്ഡ് ആണ്; എനിക്ക് ശരിക്കും മനസ്സിലായി സ്ത്രീകൾ ഈ നോട്ടങ്ങളെ എത്ര കഷ്ടപ്പെട്ടാണ് സഹിക്കുന്നതെന്ന്; സ്ത്രീയാകണമെങ്കിൽ അനുഷ്‌ക ഷെട്ടിയാകണം; ഉണ്ണി മുകുന്ദൻ പറയുന്നു
കൊച്ചി: എനിക്ക് ഒരു സ്ത്രീയാകാൻ അല്ലെങ്കിൽ നടിയാകാൻ കഴിയുമെങ്കിൽ ഞാൻ അനുഷ്‌ക ഷെട്ടി ആകാൻ ആഗ്രഹിക്കുന്നു. അനുഷ്‌ക മികച്ച നടിയാണ്. സുന്ദരിയുമാണ്. എനിക്ക് ആക്ഷൻ ഇഷ്ടമാണ്. ദേവസേന ആയപ്പോൾ അനുഷ്‌ക നന്നായി ആക്ഷൻ ചെയ്തു. അതൊക്കെ തന്നെ കാരണം. ഭാഗ്മതി ചെയ്തപ്പോൾ എനിക്ക് മനസ്സിലായി ഒരുപാട് ആളുകൾ ബഹുമാനിക്കുന്ന നടിയാണ്.-ഉണ്ണി മുകുന്ദന്റെ വാക്കുകളാണ് ഇത്. കണ്ണൻതാമരക്കുളത്തിന്റെ ചാണക്യതന്ത്രം എന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഉണ്ണിമുകുന്ദൻ. ഏറെ ചർച്ചയായിരിക്കുന്നത് ചാണക്യതന്ത്രത്തിലെ ഉണ്ണിയുടെ കരീഷ്മ എന്ന സത്രീ വേഷമാണ്. സ്ത്രീവേഷം കെട്ടിയത് തന്റെ ചില കാഴ്ചപ്പാടുകളെ മാറ്റിമറിച്ചുവെന്ന് ഉണ്ണി പറയുന്നു. ക്ലബ് എഫ് എം ദുബായ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി കരീഷ്മയുടെ വിശേഷങ്ങൾ പങ്കുവയ്ച്ചത്. സ്ത്രീകൾക്ക് മാനസികമായി ഒരുപാട് ശക്തരാണെന്ന് മനസ്സിലായി. രസകരമായ ഒരു കാര്യം ഞാൻ പറയാം. കരീഷ്മയുടെ വേഷം കുറച്ച് എക്സ്പോസ്ഡ് ആണ്. സാരി ഉടുക്കുമ്പോൾ വയറൊക്കെ കാണിച്ചിട്ടാണ്. ക്രൂവിൽ കൂടുതൽ
കൊച്ചി: എനിക്ക് ഒരു സ്ത്രീയാകാൻ അല്ലെങ്കിൽ നടിയാകാൻ കഴിയുമെങ്കിൽ ഞാൻ അനുഷ്‌ക ഷെട്ടി ആകാൻ ആഗ്രഹിക്കുന്നു. അനുഷ്‌ക മികച്ച നടിയാണ്. സുന്ദരിയുമാണ്. എനിക്ക് ആക്ഷൻ ഇഷ്ടമാണ്. ദേവസേന ആയപ്പോൾ അനുഷ്‌ക നന്നായി ആക്ഷൻ ചെയ്തു. അതൊക്കെ തന്നെ കാരണം. ഭാഗ്മതി ചെയ്തപ്പോൾ എനിക്ക് മനസ്സിലായി ഒരുപാട് ആളുകൾ ബഹുമാനിക്കുന്ന നടിയാണ്.-ഉണ്ണി മുകുന്ദന്റെ വാക്കുകളാണ് ഇത്.
കണ്ണൻതാമരക്കുളത്തിന്റെ ചാണക്യതന്ത്രം എന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഉണ്ണിമുകുന്ദൻ. ഏറെ ചർച്ചയായിരിക്കുന്നത് ചാണക്യതന്ത്രത്തിലെ ഉണ്ണിയുടെ കരീഷ്മ എന്ന സത്രീ വേഷമാണ്. സ്ത്രീവേഷം കെട്ടിയത് തന്റെ ചില കാഴ്ചപ്പാടുകളെ മാറ്റിമറിച്ചുവെന്ന് ഉണ്ണി പറയുന്നു. ക്ലബ് എഫ് എം ദുബായ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി കരീഷ്മയുടെ വിശേഷങ്ങൾ പങ്കുവയ്ച്ചത്.
സ്ത്രീകൾക്ക് മാനസികമായി ഒരുപാട് ശക്തരാണെന്ന് മനസ്സിലായി. രസകരമായ ഒരു കാര്യം ഞാൻ പറയാം. കരീഷ്മയുടെ വേഷം കുറച്ച് എക്സ്പോസ്ഡ് ആണ്. സാരി ഉടുക്കുമ്പോൾ വയറൊക്കെ കാണിച്ചിട്ടാണ്. ക്രൂവിൽ കൂടുതൽ ആൺകുട്ടികളാണല്ലോ. സാരി ഉടുത്ത് നിന്ന് ഞാൻ അവരോട് സംസാരിക്കുമ്പോൾ അവരുടെ കണ്ണ് ഇടയ്ക്ക് താഴേക്ക് പോകുന്ന പോലെ എനിക്ക് മനസ്സിലായി. അവർ തന്നെ പറഞ്ഞു, 'ചേട്ടാ ഒന്നും വിചാരിക്കരുത് അറിയാതെ സംഭവിക്കുന്നതാണെന്ന'. അപ്പോൾ എനിക്ക് ശരിക്കും മനസ്സിലായി സ്ത്രീകൾ ഈ നോട്ടങ്ങളെ എത്ര കഷ്ടപ്പെട്ടാണ് സഹിക്കുന്നതെന്ന്.
കമൽ ഹാസന്റെ ചാച്ചി 420 എന്നെ ഒരുപാട് ആകർഷിച്ച സിനിമയാണിത്. അതുപോലെ ആമീർ ഖാനും സ്ത്രീവേഷം ചെയ്തിട്ടുണ്ട്. പിന്നെ ദിലീപേട്ടനും ചെയ്തിട്ടുണ്ടല്ലോ. വീട്ടിൽ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. അച്ഛനും അമ്മയും ഭയങ്കര എക്സൈറ്റഡ് ആയി-ഉണ്ണി മുകുന്ദൻ പറയുന്നു.



