മലയാള സിനിമാ നായകന്മാരിലെ ഏറ്റവും സുന്ദരമായ മുഖത്തിന് ഉടമയാണ് ഉണ്ണി മുകുന്ദൻ. നുണക്കുഴികൾ വിരിയുന്ന ആ സുന്ദര മുഖത്തിന് ധാരാളം ആരധകരാണ് ഉള്ളത്. മലയാളം കടന്ന് തെലുങ്കിൽ എത്തിയ നടനെ ഇപ്പോൾ തെലുങ്ക് സിനാമ ലോകവും ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. തെലുങ്കിൽ രണ്ടു സിനിമകൾ ഹിറ്റായി മാറിയതോടെ അവിടെ നിന്നും നിരവധി ഓഫറുകൾ വരുന്നുണ്ട്.

എന്നാൽ ഉണ്ണി മുകുന്ദന്റെ ഏറ്റവും വലിയ ആഗ്രഹം ബോളിവുഡിൽ അഭിനയിക്കുക എന്നതാണ്. ഹിന്ദിയിൽ നിന്നും ചില ഓഫറുകൾ ഉണ്ട്. പക്ഷേ മികച്ച വേഷത്തിലൂടെ വേണം ബോളിവുഡിലേക്ക് ചുവട് വെയ്ക്കാൻ എന്നാണ് താരത്തിന്റെ ആഗ്രഹം. ഗുജറാത്തിലാണ് ഉണ്ണി മുകുന്ദൻ പത്താം ക്ലാസ് വരെ പഠച്ചത്. ഹൃതിക് റോഷന്റെ സിനിമകളാണ് തന്റെ മനസ്സിൽ ഒരു സിനിമാ നടനാകണമെന്ന ആഗ്രഹത്തിന് വിത്തു പാകിയതെന്നും ഉമണി മുകുന്ദൻ പറയുന്നു.

അതേസമയം കല്ല്യാണക്കാര്യത്തിലും ഉണ്ണി മുകുന്ദന് വ്യക്തമായ നിലപാടുകൾ ഉണ്ട്. കൂട്ടുകാർ എന്നെ കെട്ടിക്കാൻ പല തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. കല്യാണം കഴിക്കാതെ പിടിച്ചു നിൽക്കുന്നതിന് വേണ്ടി പല നമ്പറുകളും താനും ഇറക്കുന്നുണ്ട്. വിവാഹം ഉടനെ വേണ്ടാ എന്നാണ് ഉണ്ണി മുകുന്ദന്റെ തീരുമാനം. വിവാഹം ഒരു അഞ്ചു വർഷത്തിനു ശേഷം മതിയെന്നും താരം പറയുന്നു.