വാർത്ത വളച്ചൊടിക്കുന്നതിനൊക്കെ ഒരു മദ്യാദ വേണ്ടേ? ഉണ്ണി മുകുന്ദനും അതാണ് ചോദിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി ഉണ്ണിയുടെ പ്രണയവും, പ്രണയനൈരാശ്യവുമൊക്കെയായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്.

പ്രണയനഷ്ടത്തെ തുടർന്ന് ഉണ്ണി സിനിമ ഉപേക്ഷിക്കാൻ ആലോചിച്ചുവെന്നും മദ്യപാനിയായെന്നുമെല്ലാം വാർത്തകൾ വന്നു. ഒടുവിൽ സഹികെട്ട് ഉണ്ണി മുകുന്ദൻ തന്നെ വിശദീകരണവുമായി രംഗത്തുവരികയാണുണ്ടായത്.
പ്രണം സംബന്ധിച്ച് താൻ പറഞ്ഞ കാര്യങ്ങൾ റിപ്പോർട്ടർ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തിയത്. എന്നാണ് വിവാഹമെന്നാണ് റിപ്പോർട്ടർ ചോദിച്ചത്. എന്റെ പ്രായത്തിലുള്ള പെൺകുട്ടികളുടെയൊക്കെ വിവാഹം കഴിഞ്ഞു എന്നാണ് ഞാൻ മറുപടി നൽകിയത്.

പ്രണയിച്ച പെണ്ണ് ഉണ്ണി മുകുന്ദനെ തേച്ചിട്ട് പോയി. പ്രണയ നൈരാശ്യത്തിൽ ഹൃദയം തകർന്ന ഉണ്ണി മദ്യപാനിയായി എന്നൊക്കെയാണ് പുറത്ത് വന്ന വാർത്തകൾ.
ഉണ്ണി മുകുന്ദന്റെ പോസ്റ്റ് വായിക്കാം