- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികൾക്ക് രക്ഷകനായി മലയാള സിനിമയുടെ 'മസിലളിയൻ' ! പാലക്കാട് എൻഎസ്എസ് കോളേജിൽ നിലം പതിക്കാനൊരുങ്ങിയ ബാരിക്കേഡ് പിടിച്ച് നിറുത്തി ഉണ്ണി മുകുന്ദൻ; 'എനിക്ക് നിങ്ങളുടെ പിന്തുണയുണ്ട്, ഞാനുള്ളപ്പോൾ നിങ്ങൾ വീഴാൻ ഒരിക്കലും അനുവദിക്കില്ല' , വീഡിയോയും ഫോട്ടോയും സമൂഹ മാധ്യമത്തിൽ പങ്കുവച്ച ഉണ്ണിയുടെ പോസ്റ്റ് വൈറൽ
സിനിമാ പ്രേമികൾക്ക് പ്രത്യേകിച്ച് കോളേജ് കുമാരിമാരുടെ പ്രിയ നടനാണ് ഉണ്ണി മുകുന്ദൻ. മല്ലു സിങ് എന്ന സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതോടയാണ് ഉണ്ണിക്ക് ജനഹൃദയത്തിൽ മുഖ്യ സ്ഥാനം ലഭിച്ചത്. കൂടെ ഒരു പേര് കൂടി കിട്ടി, ' മസിലളിയൻ' .ഈ പേരിനെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്ന സംഭവമാണ് പാലക്കാട് എൻഎസ്എസ് കോളേജിൽ കഴിഞ്ഞ ദിവസം നടന്നത്. സംഭവം സമൂഹ മാധ്യമങ്ങളിൽ ഹിറ്റാവുകയും ചെയ്തിരുന്നു. കോളേജിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഉണ്ണി. താരത്തെ കണ്ട ആവേശത്തിൽ വിദ്യാർത്ഥികൾ ആരവങ്ങളുമായി തിങ്ങി കൂടി നിന്നിരുന്നു. വിദ്യാർത്ഥികളുടെ അടുത്തേക്ക് ഉണ്ണി നടന്നടുത്തതോടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ബാരിക്കേഡ് ഭാരം താങ്ങനാവാതെ താഴേക്ക് നിലം പതിക്കാനൊരുങ്ങി. എന്നാൽ ഇതു കണ്ട ഉണ്ണി മനസ്സാന്നിധ്യം കൈവിടാതെ ആ ബാരിക്കേഡ് താങ്ങി നിർത്തി. പിന്നീട് ഉണ്ണിയും ഒപ്പം കൂടിയ മറ്റു ചിലരും കൂടി ബാരിക്കേഡ് തള്ളി ഉയർത്തി പഴയപടിയാക്കി. ഉണ്ണി മുകുന്ദൻ തന്നെ പിന്നീട് ഈ വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചു. 'എനിക
സിനിമാ പ്രേമികൾക്ക് പ്രത്യേകിച്ച് കോളേജ് കുമാരിമാരുടെ പ്രിയ നടനാണ് ഉണ്ണി മുകുന്ദൻ. മല്ലു സിങ് എന്ന സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതോടയാണ് ഉണ്ണിക്ക് ജനഹൃദയത്തിൽ മുഖ്യ സ്ഥാനം ലഭിച്ചത്. കൂടെ ഒരു പേര് കൂടി കിട്ടി, ' മസിലളിയൻ' .ഈ പേരിനെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്ന സംഭവമാണ് പാലക്കാട് എൻഎസ്എസ് കോളേജിൽ കഴിഞ്ഞ ദിവസം നടന്നത്. സംഭവം സമൂഹ മാധ്യമങ്ങളിൽ ഹിറ്റാവുകയും ചെയ്തിരുന്നു.
കോളേജിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഉണ്ണി. താരത്തെ കണ്ട ആവേശത്തിൽ വിദ്യാർത്ഥികൾ ആരവങ്ങളുമായി തിങ്ങി കൂടി നിന്നിരുന്നു. വിദ്യാർത്ഥികളുടെ അടുത്തേക്ക് ഉണ്ണി നടന്നടുത്തതോടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ബാരിക്കേഡ് ഭാരം താങ്ങനാവാതെ താഴേക്ക് നിലം പതിക്കാനൊരുങ്ങി. എന്നാൽ ഇതു കണ്ട ഉണ്ണി മനസ്സാന്നിധ്യം കൈവിടാതെ ആ ബാരിക്കേഡ് താങ്ങി നിർത്തി. പിന്നീട് ഉണ്ണിയും ഒപ്പം കൂടിയ മറ്റു ചിലരും കൂടി ബാരിക്കേഡ് തള്ളി ഉയർത്തി പഴയപടിയാക്കി.
ഉണ്ണി മുകുന്ദൻ തന്നെ പിന്നീട് ഈ വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചു. 'എനിക്ക് നിങ്ങളുടെ പിന്തുണയുണ്ട്. നിങ്ങൾ ഞാനുള്ളപ്പോൾ നിങ്ങൾ വീഴാൻ ഒരിക്കലും അനുവദിക്കില്ല' എന്ന് ഉണ്ണി എഴുതുകയും ചെയ്തു. താരത്തിന്റെ പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.