- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. 1996ൽ ദേശാടനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിരവധി സിനിമകളിൽ മുത്തച്ഛനായി വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ, 97ാം വയസിൽ കോവിഡിനെയും അതിജീവിച്ചിരിക്കുകയാണ് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ.
കോവിഡ് പൊസിറ്റീവായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. ഇപ്പോൾ കോവിഡ് നെഗറ്റീവായതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ മകൻ ഭവദാസൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ന്യുമോണിയ ബാധിച്ച് മൂന്നാഴ്ച മുമ്പ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയതായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. അന്ന് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ താരത്തിന് രണ്ടു ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം തിരിച്ചു വന്നിരിക്കുന്നുവെന്നും ഭവദാസൻ നമ്പൂതിരി പറഞ്ഞു. ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രേത്യക ചിട്ടകൾ ഉണ്ടായിരുന്നതിനാലാണ് ഈ പ്രായത്തിലും ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞതെന്ന് താരത്തിന്റെ മക്കൾ പറയുന്നത്
മറുനാടന് ഡെസ്ക്