- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയും നഗരസഭ മുൻ ചെയർമാൻ അന്തരിച്ചു; സണ്ണി കല്ലൂരിന്റെ അന്ത്യം കോട്ടയത്തെ സ്വകാര്യാശുപത്രിയിൽ
കോട്ടയം: കോട്ടയം നഗരസഭാ മുൻ ചെയർമാനും കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സണ്ണി കല്ലൂർ അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ചയായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രഥമിക വിവരം. കോട്ടയം നഗരസഭയിൽ 2 തവണ അധ്യക്ഷ സ്ഥാനം വഹിച്ചു. വേളൂർ വാരിക്കാട്ട് കല്ലൂർ കുടുംബാംഗമാണ്. നഗരസഭാധ്യക്ഷനായിരിക്കെ നഗരത്തെ 100 ദിവസം കൊണ്ടു മാലിന്യവിമുക്തമാക്കിയതിന് 2011ൽ വാണിശേരി ഫൗണ്ടേഷന്റെ പരിസ്ഥിതി അവാർഡിനു അർഹനായി. അരനൂറ്റാണ്ടിലേറെ പൊതുരംഗത്തും കാർഷിക മേഖലയിലും തിളങ്ങി. അഴിമതി ആരോപണങ്ങളേൽക്കാത്ത ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
കോട്ടയം: കോട്ടയം നഗരസഭാ മുൻ ചെയർമാനും കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സണ്ണി കല്ലൂർ അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ചയായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രഥമിക വിവരം. കോട്ടയം നഗരസഭയിൽ 2 തവണ അധ്യക്ഷ സ്ഥാനം വഹിച്ചു. വേളൂർ വാരിക്കാട്ട് കല്ലൂർ കുടുംബാംഗമാണ്.
നഗരസഭാധ്യക്ഷനായിരിക്കെ നഗരത്തെ 100 ദിവസം കൊണ്ടു മാലിന്യവിമുക്തമാക്കിയതിന് 2011ൽ വാണിശേരി ഫൗണ്ടേഷന്റെ പരിസ്ഥിതി അവാർഡിനു അർഹനായി. അരനൂറ്റാണ്ടിലേറെ പൊതുരംഗത്തും കാർഷിക മേഖലയിലും തിളങ്ങി. അഴിമതി ആരോപണങ്ങളേൽക്കാത്ത ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
Next Story