- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫ്ളു വ്യാപകയമായി പടരുന്നു; സണ്ണിവെയ്ൽ വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ സ്‌ക്കൂളുകളും രണ്ട് ദിവസത്തേക്ക് പൂട്ടി
സണ്ണിവെയ്ൽ(ഡാളസ്): സണ്ണിവെയ്ൽ സ്വതന്ത്ര വിദ്യാഭ്യാസ ജില്ലയിലെമുഴുവൻ സ്‌ക്കൂളുകളും രണ്ടു ദിവസത്തേക്ക് അടച്ചിടുമെന്ന് സുപ്രണ്ട് ഡഗ് വില്യംസ് വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് അയച്ച ട്വറ്ററിൽപറയുന്നു. 700 വിദ്യാർത്ഥികളിൽ 85 പേർ അസുഖം മൂലം ഇന്ന്(ഡിസംബർ 11ന്)സ്‌ക്കൂളിൽ ഹാജരായിരുന്നില്ല. സിറ്റിയിൽ ഫ്‌ളൂ വ്യാപകമാകുന്നതായാണ്റിപ്പോർട്ട്. ഡിസംബർ 12, 13 തിയ്യതികളിൽ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും, സ്‌ക്കൂൾ ബസ്സുകളും അണുവിമുക്തമാക്കുന്നതിനാണ്വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതെന്നും സൂപ്രണ്ട് അറിയിച്ചു. ഐ.എസ്.ഡി.യുടെ പതിനൊന്ന് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഫൽ വൈറസ്വ്യാപകമായതിനെ തുടർന്ന് സ്‌ക്കൂൾ അടച്ചിടേണ്ടി വന്നത്.സണ്ണിവെയ്ൽ ഐ.എസ്.ഡി.യിലെ എലിമെന്ററി, മിഡിൽ, ഹൈസ്‌ക്കൂൾവിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അവധി ബാധകമാണ്. വിദ്യാർത്ഥികൾക്ക് മാത്രമല്ല, സ്റ്റാഫിനും ഫൽ വൈറസ് ബാധയുള്ളതായിപറയപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് ഐ.എസ്.ഡി. അഡ്‌മിനിസ്‌ട്രേറ്റീവ്ഓഫീസ് 972-226-5974 നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്നും സ
സണ്ണിവെയ്ൽ(ഡാളസ്): സണ്ണിവെയ്ൽ സ്വതന്ത്ര വിദ്യാഭ്യാസ ജില്ലയിലെമുഴുവൻ സ്‌ക്കൂളുകളും രണ്ടു ദിവസത്തേക്ക് അടച്ചിടുമെന്ന് സുപ്രണ്ട് ഡഗ് വില്യംസ് വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് അയച്ച ട്വറ്ററിൽപറയുന്നു.
700 വിദ്യാർത്ഥികളിൽ 85 പേർ അസുഖം മൂലം ഇന്ന്(ഡിസംബർ 11ന്)സ്‌ക്കൂളിൽ ഹാജരായിരുന്നില്ല. സിറ്റിയിൽ ഫ്‌ളൂ വ്യാപകമാകുന്നതായാണ്റിപ്പോർട്ട്. ഡിസംബർ 12, 13 തിയ്യതികളിൽ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും, സ്‌ക്കൂൾ ബസ്സുകളും അണുവിമുക്തമാക്കുന്നതിനാണ്വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതെന്നും സൂപ്രണ്ട് അറിയിച്ചു.
ഐ.എസ്.ഡി.യുടെ പതിനൊന്ന് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഫൽ വൈറസ്
വ്യാപകമായതിനെ തുടർന്ന് സ്‌ക്കൂൾ അടച്ചിടേണ്ടി വന്നത്.സണ്ണിവെയ്ൽ ഐ.എസ്.ഡി.യിലെ എലിമെന്ററി, മിഡിൽ, ഹൈസ്‌ക്കൂൾവിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അവധി ബാധകമാണ്.
വിദ്യാർത്ഥികൾക്ക് മാത്രമല്ല, സ്റ്റാഫിനും ഫൽ വൈറസ് ബാധയുള്ളതായിപറയപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് ഐ.എസ്.ഡി. അഡ്‌മിനിസ്‌ട്രേറ്റീവ്ഓഫീസ് 972-226-5974 നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്നും സൂപ്രണ്ട്അറിയിച്ചു.