- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാവിട്ട വാക്ക് ഇനി കൈവിട്ട കോടാലി പോലെയല്ല! അയച്ച സന്ദേശങ്ങൾ പിൻവലിക്കാനുള്ള സംവിധാനവുമായി വാട്‌സ്ആപ്പ്; പരീക്ഷണാടിസ്ഥാനത്തിൽ പുതിയ പതിപ്പ് പുറത്തിറക്കി
ന്യൂയോർക്ക്: കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാൻ സാധിക്കില്ല. വാട്‌സ് ആപ്പിൽ പലപ്പോഴും ചർച്ചകളിലും മറ്റും ഏർപ്പെടുമ്പോഴാണ് ഈ നാടൻ ചൊല്ല് എത്രത്തോളം സത്യമാണെന്ന് പലരും ഓർക്കുക. പലപ്പോഴും അയച്ച മെസേജ് തിരിച്ചെടുക്കാൻ കഴിയാതെ ഉഴറുകയാണ് വാട്‌സ് ആപ്പ് യൂസേഴ്‌സ്. എന്തായാലും ഏറെക്കാലമായി അയച്ച മെസേജ് തിരിച്ചെടുക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് ആലോചിച്ചവർക്ക് വാട്‌സ് ആപ്പ് തന്നെ മറുപടി നൽകി. വാട്‌സ് ആപ്പിന്റെ പുതിയ പതിപ്പാണ് അയച്ച സന്ദേശങ്ങൾ തിരിച്ചെടുക്കാനുള്ള പുതിയ വേർഷൻ അവതരിപ്പിച്ചത്. പുതിയ പതിപ്പിലാണ് ഈ സംവിധാനം ലഭ്യമാകുക. ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിൽ ഉപയോക്താക്കൾ കാത്തിരിക്കുന്ന ഫീച്ചറായിരുന്നു അയച്ച സന്ദേശങ്ങൾ പിൻവലിക്കാനാവുക എന്നത്. വാട്‌സ് ആപ്പ് ഇത്തരത്തിലുള്ള ഫീച്ചർ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കാത്തിരിപ്പുകൾക്കെല്ലാം വിരാമമിട്ടാണ് വാട്‌സ്ആപ്പ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്
ന്യൂയോർക്ക്: കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാൻ സാധിക്കില്ല. വാട്‌സ് ആപ്പിൽ പലപ്പോഴും ചർച്ചകളിലും മറ്റും ഏർപ്പെടുമ്പോഴാണ് ഈ നാടൻ ചൊല്ല് എത്രത്തോളം സത്യമാണെന്ന് പലരും ഓർക്കുക. പലപ്പോഴും അയച്ച മെസേജ് തിരിച്ചെടുക്കാൻ കഴിയാതെ ഉഴറുകയാണ് വാട്‌സ് ആപ്പ് യൂസേഴ്‌സ്. എന്തായാലും ഏറെക്കാലമായി അയച്ച മെസേജ് തിരിച്ചെടുക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് ആലോചിച്ചവർക്ക് വാട്‌സ് ആപ്പ് തന്നെ മറുപടി നൽകി.
വാട്‌സ് ആപ്പിന്റെ പുതിയ പതിപ്പാണ് അയച്ച സന്ദേശങ്ങൾ തിരിച്ചെടുക്കാനുള്ള പുതിയ വേർഷൻ അവതരിപ്പിച്ചത്. പുതിയ പതിപ്പിലാണ് ഈ സംവിധാനം ലഭ്യമാകുക. ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിൽ ഉപയോക്താക്കൾ കാത്തിരിക്കുന്ന ഫീച്ചറായിരുന്നു അയച്ച സന്ദേശങ്ങൾ പിൻവലിക്കാനാവുക എന്നത്. വാട്‌സ് ആപ്പ് ഇത്തരത്തിലുള്ള ഫീച്ചർ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
കാത്തിരിപ്പുകൾക്കെല്ലാം വിരാമമിട്ടാണ് വാട്‌സ്ആപ്പ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകൾ ഇപ്പോൾ പുറത്തിറക്കിയിരുന്നത്.
വാട്‌സ്ആപ്പിന്റെ 0.2.4077 എന്ന പതിപ്പിലാണ് ഈ സൗകര്യം ലഭിക്കുക. അയച്ച മെസേജുകൾ അഞ്ച് മിനുറ്റിനുള്ളിൽ പിൻവലിക്കാമെന്നതാണ് പുതിയ പതിപ്പിന്റെ പ്രത്യേകത. ഇതുകൂടാതെ സന്ദേശങ്ങൾ ഇറ്റാലിക്ക്‌സ്, ബോൾഡ് എന്നി മോഡലുകളിലാക്കാനും പ്രത്യേകം ഓപ്ഷനുണ്ടാകും. നിലവിൽ ചില ചിഹ്നങ്ങൾ ഉപയോഗിച്ച് ചെയ്യുന്നത് പുതിയ ഓപ്ഷൻ വരുന്നതോടെ എളുപ്പമാവും.