- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കിനുവച്ചതുകൊക്കിനു കൊള്ളുമെന്ന് ഭയന്ന് ബിജെപി നേതാക്കൾ; നോട്ടു ക്ഷാമം ഉടൻ പരിഹരിച്ചില്ലെങ്കിൽ യുപിയിൽ തോറ്റു തുന്നം പാടുമെന്ന് എംപിമാർ; യുപിയിൽ തമ്പടിച്ച് പ്രശ്നപരിഹാരം തേടി അമിത് ഷാ
കള്ളപ്പണത്തെ ചെറുക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരക്കിട്ട് നടപ്പിലാക്കിയ നോട്ട് അസാധുവാക്കൽ തിരിഞ്ഞുകൊത്തുമോ എന്ന ആശങ്കയിലാണ് ബിജെപി ഇപ്പോൾ. പണ പ്രതിസന്ധി രൂക്ഷമായതും നോട്ട് ക്ഷാമം ജനജീവിതത്തെ നേരിട്ട് ബാധിച്ചുതുടങ്ങിയതും യുപിയിലെ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പ് പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്ക് എംപിമാർ നൽകിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ബിജെപി തോറ്റുതുന്നം പാടുമെന്നാണ് എംപിമാരുടെ മുന്നറിയിപ്പ്. പാർട്ടി നേതാക്കളുമായി നടന്ന ചർച്ചയിലാണ് യുപിയിൽനിന്നുള്ള എംപിമാർ ഈ ആശങ്ക മുന്നോട്ടുവച്ചത്. അടുത്തവർഷം ആദ്യമാണ് യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. പാർട്ടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിലേക്ക് പണപ്രതിസന്ധി മാറിയെന്നാണ് എംപിമാരുടെ വിലയിരുത്തൽ. സെപ്റ്റംബർ 29-ലെ സർജിക്കൽ സ്‌െൈട്രെക്കിനുശേഷമുണ്ടായ പെരുമയത്രയും നോട്ട് അസാധുവാക്കൽ ചോർത്തിക്കളഞ്ഞുവെന്ന് അവർ ആരോപിക്കുന്നു. എന്നാൽ, സംസ്ഥാനത്തെ പ്രതിസന്ധി തിരഞ്ഞെടുപ്പിന് മുമ്പ് പരിഹ
കള്ളപ്പണത്തെ ചെറുക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരക്കിട്ട് നടപ്പിലാക്കിയ നോട്ട് അസാധുവാക്കൽ തിരിഞ്ഞുകൊത്തുമോ എന്ന ആശങ്കയിലാണ് ബിജെപി ഇപ്പോൾ. പണ പ്രതിസന്ധി രൂക്ഷമായതും നോട്ട് ക്ഷാമം ജനജീവിതത്തെ നേരിട്ട് ബാധിച്ചുതുടങ്ങിയതും യുപിയിലെ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പ് പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്ക് എംപിമാർ നൽകിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ബിജെപി തോറ്റുതുന്നം പാടുമെന്നാണ് എംപിമാരുടെ മുന്നറിയിപ്പ്.
പാർട്ടി നേതാക്കളുമായി നടന്ന ചർച്ചയിലാണ് യുപിയിൽനിന്നുള്ള എംപിമാർ ഈ ആശങ്ക മുന്നോട്ടുവച്ചത്. അടുത്തവർഷം ആദ്യമാണ് യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. പാർട്ടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിലേക്ക് പണപ്രതിസന്ധി മാറിയെന്നാണ് എംപിമാരുടെ വിലയിരുത്തൽ. സെപ്റ്റംബർ 29-ലെ സർജിക്കൽ സ്‌െൈട്രെക്കിനുശേഷമുണ്ടായ പെരുമയത്രയും നോട്ട് അസാധുവാക്കൽ ചോർത്തിക്കളഞ്ഞുവെന്ന് അവർ ആരോപിക്കുന്നു. എന്നാൽ, സംസ്ഥാനത്തെ പ്രതിസന്ധി തിരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് അമിത് ഷാ എംപിമാർക്ക് വാക്കുനൽകി.
യുപിയിൽനിന്നുള്ള 30 എംപിമാർ യോഗത്തിൽ പങ്കെടുത്തിരുന്നു. ശേഷിച്ച എംപിമാരെ വ്യാഴാഴ്ച വൈകിട്ടും അമിത് ഷാ സന്ദർശിച്ചു. എംപിമാരുടെ ആശങ്ക സർക്കാറിനെ അറിയിക്കാമെന്ന് അമിത് ഷാ അവർക്ക് വാക്കുകൊടുക്കുകയും ചെയ്തു. അമിത് ഷായോട് സംസാരിച്ച എംപിമാരിൽ എല്ലാവരും നോട്ട് അസാധുവാക്കൽ തെറ്റായ സന്ദേശമാണ് നൽകിയതെന്ന വികാരമാണ് പങ്കുവച്ചത്. നോട്ട് അസാധുവാക്കൽ പാർട്ടിയെ തിരഞ്ഞെടുപ്പിൽ തിരിഞ്ഞുകൊത്തുമെന്ന് അവരെല്ലാവരും ആശങ്കപ്പെടുന്നു.
നോട്ട് ക്ഷാമമാണ് പാർട്ടിക്കെതിരെ ജനവികാരം ശക്തമാക്കിയതെന്ന് എംപിമാർ പരാതിപ്പെടുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും അത് ജനജീവിതം ദുസ്സഹമാക്കി. സ്വകാര്യബാങ്കുകളുടെ നിലപാടിനെച്ചൊല്ലിയും എംപിമാർ എതിർപ്പ് പ്രകടിപ്പിച്ചു. സ്വകാര്യബാങ്കുകളെപ്പറ്റിയുള്ള പരാതികൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നും എംപിമാർ പരാതിപ്പെട്ടു. കറൻസി രഹിത സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും ജനങ്ങൾക്കുള്ള ആശങ്കകൾ അവർ അമിത് ഷായുമായി പങ്കുവച്ചു.



