- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ മകന് കേന്ദ്രമന്ത്രി സ്ഥാനമില്ല; ഭവിഷ്യത്ത് നേരിടേണ്ടി വരും: ബിജെപിക്ക് യുപി സഖ്യകക്ഷിയുടെ ഭീഷണി
ഗൊരഖ്പൂർ: മകന് കേന്ദ്രമന്ത്രിസ്ഥാനം നൽകാത്തതിനെ ചൊല്ലി യുപി സഖ്യകക്ഷിയിൽ അതൃപ്തി. ഉത്തർപ്രദേശിലെ യോഗി സർക്കാരിന്റെ സഖ്യകക്ഷിയായ നിഷാദ് പാർട്ടി തലവൻ സഞ്ജയ് നിഷാദ് ആണ് അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയത്. മകനും യുപിയിലെ സാന്റ് അബിർ നഗറിൽ നിന്നുള്ള എംപിയുമായ പ്രവീൺ നിഷാദിനെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് വിദ്വേഷം പരസ്യമാക്കിയത്.
യുപിയിൽ നിന്നുള്ള അപ്ന ദളിലെ അനുപ്രിയ പട്ടേലിനെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്താമെങ്കിൽ എന്തുകൊണ്ട് പ്രവീൺ നിഷാദിനെ ഉൾപ്പെടുത്തിയില്ലെന്ന് അദേഹത്തിന്റെ ചോദ്യം. 'അപ്ന ദളിലെ അനുപ്രിയ പട്ടേലിന് മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചുവെങ്കിൽ എന്തുകൊണ്ട് എംപി പ്രവീൺ നിഷാദിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല? നിഷാദ് സമുദായത്തിലെ ജനങ്ങൾ ഇതിനോടകം തന്നെ ബിജെപിയിൽ നിന്ന് അകലുകയാണെന്നും, ബിജെപി തെറ്റുകൾ തിരുത്തിയില്ലെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നും സഞ്ജയ് നിഷാദ് മുന്നറിയിപ്പ് നൽകി.
അതേസമയം ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും തന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. തീരുമാനിക്കാനുള്ള അവസരമാണ് അവർക്കുള്ളത്. പ്രവീൺ നിഷാദിനെ കൈവെടിയില്ല എന്നാണ് വിശ്വാസമെന്നും അദേഹം കൂട്ടിച്ചേർത്തു.നിലവിൽ നിഷാദ്( നിർബാൽ ഇന്ത്യൻ ശോഷിത് ഹമാര ആം ദൾ)പാർട്ടിക്ക് യുപി നിയമസഭയിൽ ഒരു എംഎൽഎ ആണുള്ളത്.