- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി കർഷക വിരുദ്ധം; യുപിയിൽ എംഎൽഎ രാജിക്കത്ത് നൽകി; രാജിവെച്ചത് മീരാപുർ എംഎൽഎ അവതാർ സിങ് ഭന്താന
ലക്നൗ: കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചു. മീരാപുർ എംഎൽഎയും മുതിർന്ന നേതാവുമായ അവതാർ സിങ് ഭന്താനയാണ് പാർട്ടിയിൽനിന്നു രാജി പ്രഖ്യാപിച്ചത്.
നേരത്തെ, മീററ്റ്, ഫരീദാബാദ് എന്നിവിടങ്ങളിൽനിന്നുള്ള എംപിയായിരുന്നു ഭന്താന. പാർട്ടിയിലെ എല്ലാ പദവികളും എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന് ഭന്താന അറിയിച്ചു.
താൻ എപ്പോഴും കർഷകർക്കൊപ്പം നിലകൊള്ളുന്നയാളാണെന്ന് ഭന്താന പറഞ്ഞു. ബിജെപിയുടെ ഇപ്പോഴത്തെ നിലപാട് കർഷക വിരുദ്ധമാണ്. താൻ പാർട്ടി നേതൃത്തിന് രാജിക്കത്ത് നൽകിയിട്ടുണ്ട്- ഭന്താന പറഞ്ഞു.
അതേസമയം ഭന്താനയുടെ രാജി പാർട്ടി അംഗീകരിച്ചിട്ടില്ലെന്ന് നേതാക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നു. ഭന്താനയുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് അവർ പറഞ്ഞു.
Next Story