- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് നിരോധനവും ജിഎസ്ടിയും കുട്ടികളുടെ കൂട്ടമരണവുമൊന്നും ഉത്തർപ്രദേശിലെ ബിജെപിയെ ബാധിച്ചില്ല; തദ്ദേശ തെരഞ്ഞടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; രാഹുലിന്റെ സ്വന്തം മണ്ഡലമായ അമേഠിയിൽ കോൺഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; കോൺഗ്രസ് അധ്യക്ഷന്റെ ജനപിന്തുണ വ്യക്തമായെന്ന് ബിജെപിയുടെ പരിഹാസം
ലകനൗ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരാനിരിക്കുന്ന രാഹുൽ ഗാന്ധിക്ക് വൻ തിരിച്ചടിയാണ് യുപി തെരഞ്ഞെടുപ്പ് ഫലം. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെട്ട അമേഠി നഗർ പഞ്ചായത്തിൽ ബിജെപിക്ക് ജയം. ബിജെപിയുടെ ചന്ദ്രിമ ദേവിയാണ് അട്ടിമറി വിജയം നേടിയത്. വോട്ടിങ് നിലയിൽ കോൺഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.അമേഠിയിൽ തോൽവി ഏറ്റുവാങ്ങിയതോടെ രാഹുലിന്റെ ജനപിന്തുണ വ്യക്തമായെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഉത്തർപ്രദേശിലെ വിവിധ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ബിജെപിക്ക് വ്യക്തമായ മുൻതൂക്കമാണ് പ്രകടമാകുന്നത്. ആകെ 16 കോർപ്പറേഷനുകളിൽ 652 വാർഡുകലായി നടന്ന തെരഞ്ഞെടുപ്പിൽ 13 കോർപ്പറേഷനുകളിൽ ഇടങ്ങളിലും ബിജെപി മുന്നേറുകയാണ്. രണ്ടിടങ്ങളിൽ ബിഎസ്‌പിയാണ് മുന്നിൽ. 44 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോൾ 25 സീറ്റുകൾ ബിജെപിയും 15 എണ്ണം ബിഎസ്‌പിയും നാലിടത്ത് കോൺഗ്രസും വിജയം കണ്ടു. ലക്‌നൗ, ഗസ്സിയാബാദ്, ഗൊരഖ്പൂർ, മീറത്ത് തുടങ്ങിയ 13 കോർപ്പറേഷനിൽ ബിജെപിയുടെ മേയർ സ
ലകനൗ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരാനിരിക്കുന്ന രാഹുൽ ഗാന്ധിക്ക് വൻ തിരിച്ചടിയാണ് യുപി തെരഞ്ഞെടുപ്പ് ഫലം. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെട്ട അമേഠി നഗർ പഞ്ചായത്തിൽ ബിജെപിക്ക് ജയം. ബിജെപിയുടെ ചന്ദ്രിമ ദേവിയാണ് അട്ടിമറി വിജയം നേടിയത്. വോട്ടിങ് നിലയിൽ കോൺഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.അമേഠിയിൽ തോൽവി ഏറ്റുവാങ്ങിയതോടെ രാഹുലിന്റെ ജനപിന്തുണ വ്യക്തമായെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
ഉത്തർപ്രദേശിലെ വിവിധ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ബിജെപിക്ക് വ്യക്തമായ മുൻതൂക്കമാണ് പ്രകടമാകുന്നത്. ആകെ 16 കോർപ്പറേഷനുകളിൽ 652 വാർഡുകലായി നടന്ന തെരഞ്ഞെടുപ്പിൽ 13 കോർപ്പറേഷനുകളിൽ ഇടങ്ങളിലും ബിജെപി മുന്നേറുകയാണ്. രണ്ടിടങ്ങളിൽ ബിഎസ്‌പിയാണ് മുന്നിൽ.
44 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോൾ 25 സീറ്റുകൾ ബിജെപിയും 15 എണ്ണം ബിഎസ്‌പിയും നാലിടത്ത് കോൺഗ്രസും വിജയം കണ്ടു. ലക്‌നൗ, ഗസ്സിയാബാദ്, ഗൊരഖ്പൂർ, മീറത്ത് തുടങ്ങിയ 13 കോർപ്പറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുകയാണ്. പൂർണമായ വിവരം വൈകുന്നേരത്തോടെ ലഭ്യമാകും. പത്ത് ദിവസങ്ങൾക്കിടെ മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്നലെയായിരുന്നു. ഈ വർഷം മാർച്ചിൽ അധികാരമേറ്റെടുത്ത യോഗി ആദിത്യനാഥ് സർക്കാരിന്റെ എട്ട് മാസത്തെ ഭരണത്തിനുള്ള വിലയിരുത്തലാവും തിരഞ്ഞെടുപ്പ് ഫലം എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.
ബിജെപിയുടെ പരമ്പരാഗത ശക്തി കേന്ദ്രമായ ഗുജറാത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കനത്ത വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ യുപിയിലെ ഫലം ഗുജറാത്ത് തിരഞ്ഞെടുപ്പിനേയും സ്വാധീനിക്കും എന്നാണ് കരുതുന്നത്. ഉത്തർപ്രദേശിലെ 16 മുൻസിപ്പൽ കോർപ്പറേഷനുകൾ, 198 മുൻസിപ്പൽ കൗൺസിലുകൾ, 438 നഗർ പഞ്ചായത്തുകൾ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ആകെ 3.32 കോടി ജനങ്ങളാണ് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. 2012-ലെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ അന്നുണ്ടായിരുന്ന 12 കോർപ്പറേഷനുകളിൽ 10 എണ്ണത്തിലും ബിജെപി അധികാരം പിടിച്ചിരുന്നു. മികച്ച വിജയം ആവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇക്കുറിയും കളത്തിലിറങ്ങിയ ബിജെപിക്ക് വേണ്ടി പ്രചരണം നയിച്ചത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ്. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ചെയ്തത് പോലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിലും ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് യോഗി പ്രചരണത്തിനിടെ ജനങ്ങളോട് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് നടക്കുന്ന 16 ജില്ലകളിലും നേരിട്ട് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി 26 റാലികളിലും പങ്കെടുത്തിരുന്നു.