- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ്എസും ബിജെപിയും ഉയർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാനാണ് ഈ സഖ്യം; ഞങ്ങൾ ഒരു സൈക്കളിന്റെ ഇരുചക്രങ്ങൾ; തെരഞ്ഞെടുപ്പിലെ സഖ്യപ്രഖ്യാപനത്തെ കുറിച്ച് വിശദീകരിച്ച് രാഹുലിന്റെയും അഖിലേഷിന്റെയും സംയുക്ത വാർത്താസമ്മേളനം
ന്യൂഡൽഹി: ആർഎസ്എസിന്റെയും ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും എസ്‌പി ദേശീയ അധ്യക്ഷനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെയും സംയുക്ത വാർത്താ സമ്മേളനം. ബിജെപിയും ആർഎസ്എസും ഉയർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാനാണ് ഈ സഖ്യമെന്ന് ഇരുവരും വാർത്താസമ്മേളത്തിൽ പറഞ്ഞു. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കുന്നത്. ഇരുനേതാക്കളും ഒരുമിച്ച് പ്രചാരണ വേദിയിലും ഇനിയെത്തും. 403 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 298 സീറ്റിൽ എസ്‌പിയും 105 സീറ്റിൽ കോൺഗ്രമാണ് മത്സരിക്കുന്നത്. ഒരു സൈക്കിളിന്റെ രണ്ട് ചക്രങ്ങളാണ രാഹുലും താനുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. എല്ലാ സീറ്റിലും ജയിച്ച് സംഖ്യം അധികാരത്തിലെത്തുമെന്നതിൽ സംശയം വേണ്ടെന്നും അഖിലേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സോണിയയും മുലായം സിങും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ഇരുനേതാക്കളും വിസമ്മ
ന്യൂഡൽഹി: ആർഎസ്എസിന്റെയും ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും എസ്‌പി ദേശീയ അധ്യക്ഷനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെയും സംയുക്ത വാർത്താ സമ്മേളനം. ബിജെപിയും ആർഎസ്എസും ഉയർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാനാണ് ഈ സഖ്യമെന്ന് ഇരുവരും വാർത്താസമ്മേളത്തിൽ പറഞ്ഞു. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കുന്നത്.
ഇരുനേതാക്കളും ഒരുമിച്ച് പ്രചാരണ വേദിയിലും ഇനിയെത്തും. 403 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 298 സീറ്റിൽ എസ്‌പിയും 105 സീറ്റിൽ കോൺഗ്രമാണ് മത്സരിക്കുന്നത്. ഒരു സൈക്കിളിന്റെ രണ്ട് ചക്രങ്ങളാണ രാഹുലും താനുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. എല്ലാ സീറ്റിലും ജയിച്ച് സംഖ്യം അധികാരത്തിലെത്തുമെന്നതിൽ സംശയം വേണ്ടെന്നും അഖിലേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സോണിയയും മുലായം സിങും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ഇരുനേതാക്കളും വിസമ്മതിച്ചു. പ്രചാരണ തന്ത്രങ്ങൾ വഴിയേ പ്രഖ്യാപിക്കുകയേയുള്ളൂവെന്ന് രാഹുൽ അറിയിച്ചു.
പ്രചാരണ രംഗത്ത് പ്രിയങ്ക വാധ്രയുടെ സാന്നിധ്യമുണ്ടാകുമെന്ന് രാഹുൽ സ്ഥിരീകരിച്ചു. പ്രചാരണത്തിന്റെ മുഖ്യ ചുമതലകളിലൊന്ന് നിർവഹിക്കുക പ്രിയങ്കയായിരിക്കും. ആദ്യമായാണ് പ്രിയങ്കയുടെ പ്രചാരണ നേതൃത്വം കോൺഗ്രസ് ഔദ്യോഗികമായി അറിയിക്കുന്നത്. നോട്ട് നിരോധിച്ച് രാജ്യത്തെ ക്യൂവിൽ നിർത്തിയവർക്ക് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് മറുപടി നൽകുമെന്ന് ഇരുവരും പറഞ്ഞു. ഉത്തർപ്രേദശിന്റെ സുസ്ഥിര വികസനത്തിന് ഉതകുന്നതായിരിക്കും സഖ്യമെന്ന് ഇരുവരും വാർത്താസമ്മളനത്തിൽ പറഞ്ഞു.
കേവലം രാഷ്ട്രീയമായ ഒരു സഖ്യമല്ല ഇതെന്നും അഖിലേഷുമായി തനിക്കു നേരത്തെയും വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നുവെന്നും രാഹുൽ പറഞ്ഞു. രാഹുലിനും എനിക്കും പരസ്പരം അറിയുന്നതാണ്. ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നുവെന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും അഖിലേഷ് പ്രതികരിച്ചു. പ്രചാരണത്തിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എസ്‌പി നേതാവ് മുലായം സിങ്ങും എത്തുമോ എന്ന ചോദ്യത്തിന്, പ്രചാരണത്തെപ്പറ്റി ഇപ്പോൾ ഒന്നും പുറത്തുവിടുന്നില്ല എന്നാണ് രാഹുൽ ഗാന്ധി മറുപടി നൽകിയത്. യുപിയിലെ യുവാക്കൾക്ക് പുതിയൊരു രാഷ്ട്രീം നൽകുകയാണ് ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇരുപാർട്ടികളും സഖ്യത്തിലേർപ്പെട്ടതിന് ശേഷം നേതാക്കൾ നടത്തുന്ന ആദ്യ വാർത്താസമ്മേളനമാണിത്. സഖ്യത്തെക്കുറിച്ച് സാധാരണ പ്രവർത്തകരിലേക്ക് സന്ദേശമെത്തിക്കാനാണ് ഒന്നിച്ച് വാർത്താസമ്മേളനം നടത്തുന്നതെന്നാണ് പാർട്ടികളുടെ വിശദീകരണം.



