- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവധം ആരോപിച്ച് യുപിയിൽ വീണ്ടും കലാപം; പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർ കൊല്ലപ്പെട്ടു; ഒരു പൊലീസുകാരന് പരിക്കേറ്റു; പൊലീസുകാരൻ കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്റെ കല്ലേറിൽ; കലാപം പൊട്ടിപ്പുറപ്പെട്ടത് വനപ്രദേശത്ത് 25 ഓളം കന്നുകാലികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ; വിവാദത്തിൽ ഹിന്ദുത്വസംഘടനകൾ അഴിച്ചുവിട്ടത് ശക്തമായ പ്രതിഷേധം
ലഖ്‌നൗ: ഗോവധം ആരോപിച്ച് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ കലാപത്തിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു.ആൾക്കൂട്ടത്തിന്റെ കല്ലേറിലാണ് പൊലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാർ സിങ് കൊല്ലപ്പെട്ടത്. സ്റ്റേഷനുനേരെ വ്യാപകമായ രീതിയിൽ അക്രമിസംഘം കല്ലെറിയുകയായിരുന്നു. പ്രദേശവാസിയായ ഗ്രാമീണനാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ആൾ. കലാപത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. അഞ്ച് കമ്പനി ദ്രുതകർമ്മ സേനയെ വിന്യസിച്ചിട്ടുണ്ട്. ഗ്രാമത്തിന് പുറത്ത് വനപ്രദേശത്ത് 25 ഓളം കന്നുകാലികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.പശുവിനെ കശാപ്പ് ചെയ്തുവെന്ന ആരോപണവുമായി ഹിന്ദുത്വ സംഘടനകൾ നടത്തിയ വഴിതടയൽ പ്രതിഷേധമാണ് കലാപത്തിന് തിരികൊളുത്തിയത്. ഗോവധം ആരോപിച്ച് പ്രതിഷേധമുയർത്തി പകൽ 11 മണിയോടെ ചിത്രാവതി ക്രോസ്സിംഗിന് സമീപം നൂറുകണക്കിന് പേർ സംഘടിച്ചു. പ്രതിഷേധം നിയന്ത്രിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനെത്തിയ പൊലീസ് സംഘവും അക്രമികളുമായി വാക്കേറ്റമുണ്ടായി.
ലഖ്‌നൗ: ഗോവധം ആരോപിച്ച് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ കലാപത്തിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു.ആൾക്കൂട്ടത്തിന്റെ കല്ലേറിലാണ് പൊലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാർ സിങ് കൊല്ലപ്പെട്ടത്. സ്റ്റേഷനുനേരെ വ്യാപകമായ രീതിയിൽ അക്രമിസംഘം കല്ലെറിയുകയായിരുന്നു. പ്രദേശവാസിയായ ഗ്രാമീണനാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ആൾ.
കലാപത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. അഞ്ച് കമ്പനി ദ്രുതകർമ്മ സേനയെ വിന്യസിച്ചിട്ടുണ്ട്. ഗ്രാമത്തിന് പുറത്ത് വനപ്രദേശത്ത് 25 ഓളം കന്നുകാലികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
പശുവിനെ കശാപ്പ് ചെയ്തുവെന്ന ആരോപണവുമായി ഹിന്ദുത്വ സംഘടനകൾ നടത്തിയ വഴിതടയൽ പ്രതിഷേധമാണ് കലാപത്തിന് തിരികൊളുത്തിയത്.
ഗോവധം ആരോപിച്ച് പ്രതിഷേധമുയർത്തി പകൽ 11 മണിയോടെ ചിത്രാവതി ക്രോസ്സിംഗിന് സമീപം നൂറുകണക്കിന് പേർ സംഘടിച്ചു. പ്രതിഷേധം നിയന്ത്രിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനെത്തിയ പൊലീസ് സംഘവും അക്രമികളുമായി വാക്കേറ്റമുണ്ടായി.തുടർന്ന് അക്രമികൾ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ സുബോധ് കുമാർ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഘം ചേർന്ന് വഴിതടയുന്നതായുള്ള വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയതെന്ന് ജില്ലാ മജിസ്ട്രേറ്റ് അനൂജ് ഝാ പറഞ്ഞു. വഴിതടയാനുള്ള നീക്കം പൊലീസ് തടഞ്ഞതാണ് പ്രകോപനത്തിന് വഴിവച്ചത്. തുടർന്ന് ജനങ്ങൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു എന്നും അനൂജ് ഝാ പറഞ്ഞു.