- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തർപ്രദേശിൽ ഞായറാഴ്ച ലോക്ഡൗൺ; മാസ്‌ക് ധരിക്കാത്തവർക്ക് 1000 രൂപ മുതൽ 10000 വരെ പിഴ
ലക്നൗ: സംസ്ഥാന വ്യാപകമായി ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. അതോടൊപ്പം മാസ്‌ക് ഉപയോഗിക്കാത്തവർക്ക് കനത്ത പിഴ ചുമത്താനും സർക്കാർ തീരുമാനിച്ചു. മാസ്‌ക് ധരിക്കാത്തവരിൽ നിന്നും 1000 രൂപ പിഴ ചുമത്താനും ഈ കുറ്റം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ അവരിൽ നിന്നും 10000 രൂപ ഈടാക്കാനുമാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
ലോക്ഡൗൺ ദിവസം പൊതു ഇടങ്ങൾ എല്ലാം അണുവിമുക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 20,510 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 1.11 ലക്ഷമായി ഉയർന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കോവിഡ് സെന്ററുകളായി മാറ്റും.
പ്രയാഗ് മെഡിക്കൽ കോളേജ് പ്രത്യേക കോവിഡ് ആശുപത്രിയായി മാറ്റാനും സർക്കാർ തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ എടുത്തത്.