- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാമുകിയുടെ വിവാഹത്തിന് വധുവിന്റെ വേഷമിട്ട് യുവാവ് വീട്ടിൽ; മുറിയിൽ കയറുന്നതിനിടെ വീട്ടുകാർ പിടികൂടി; വീഡിയോ വൈറൽ
ലക്നൗ: കാമുകിയുടെ വിവാഹത്തിന് പെൺവേഷത്തിലെത്തിയ യുവാവിനെ വീട്ടുകാർ പിടികൂടി. വധുവിനെ പോലെ വേഷം ധരിച്ചായിരുന്നു യുവാവ് എത്തിയത്. ഇയാളെ വീട്ടുകാർ പിടികൂടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഉത്തർപ്രദേശിലെ ബദോഹിയിലാണ് സംഭവം.
ഇയാളുടെ വേഷം കണ്ട് സംശയം തോന്നിയ വീട്ടുകാർ പരിശോധിച്ചപ്പോഴാണ് കള്ളി പുറത്തായത്. ചുവന്ന സാരിയും ആഭരണങ്ങളും വിഗ്ഗും ധരിച്ചുമാണ് വധുവിന്റെ വീട്ടിൽ യുവാവ് എത്തിയത്. കൗശലപൂർവം പെൺകുട്ടിയുടെ മുറിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഇയാളെ ബന്ധുക്കൾ പിടികൂടുകയായിരുന്നു. ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കാനൻ ശ്രമിക്കുന്നതിനിടെ യുവാവ് അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്്തു.
ആദ്യം ഇവർ യുവാവിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി, പിന്നാലെ ഇയാളുടെ വിഗ്ഗ് ഊരുകയും സാരി അഴിച്ച് മാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
In #UttarPradesh's #Bhadohi, a man dressed up as bride went to his girlfriend's home. Phir kya!!! Kuta gaya pusht... @myogiadityanath lockdown mein relaxation kariye Baba ???????? pic.twitter.com/a9nBUaAhfc
- Amitabh Chaudhary (@HumAmitabh) June 2, 2021
മറുനാടന് ഡെസ്ക്