മസ്‌കത്ത്: ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങളുണ്ടാകുന്ന ഒമാനിൽ ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ 2000 ശതമാനം വർദ്ധിപ്പിച്ചു. നിയമ ലംഘനം നടത്തുന്നവർക്കുള്ള ശിക്ഷ 10 ദിവസം മുതൽ 2 വർഷം വരെയാക്കിയും വർദ്ധിപ്പിച്ചിട്ടുണ്ട്. പിഴ 200 മുതൽ 3,000 ഒമാനി റിയാൽ ആക്കിയും വർദ്ധിപ്പിച്ചിട്ടുണ്ട്.

ഒമാനിൽ പ്രതിദിനം ചുരുങ്ങിയത് രണ്ട് പേരെങ്കിലും റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നു ണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഈ വർഷം ആദ്യത്തെ ആറ് മാസത്തിനകം 2100 റോടപകടങ്ങളിലായി 336 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്ന നിയമ ലംഘനത്തിന് 15 റിയാൽ ഉണ്ടായിരുന്നത് പുതിയ നിയമ പ്രകാരം 300 റിയാൽ പിഴയും 10 ദിവസം ജയിലിലും കിടക്കണം.

മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്ക് പുതിയ നിയമ പ്രകാരം 800 റിയാൽ പിഴയും 6 മാസത്തെ തടവുമാണ് ശിക്ഷ.ഈ നിയമ ലംഘനത്തിനെ നേരെത്തെ 50 റിയാൽ മാത്രമായിരുന്നു പിഴ. റോഡിൽ അഭ്യാസം കാണിക്കുന്ന ഡ്രൈവർമാർ 500 ദിർഹം പിഴയും 3 മാസം തടവും അനുഭവിക്കണം. കഴിഞ്ഞ വർഷം ഒമാനിലുണ്ടായ 6276 വാഹനാപകടങ്ങളിലായി 675 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം ജൂലയിലാണ് ഏറ്റവും കൂടുതൽ മരിച്ചത്. വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന ഈ മാസത്തിൽ 71 പേരാണ് മരിച്ചത്.