- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ശതകോടീശ്വരനായ രാജ്‌മോഹൻ പിള്ളയെ അഴിക്കുള്ളിലാക്കി; തൊട്ടു പിന്നാലെ മാതൃഭൂമിയിലെ സീനിയർ ജേർണലിസ്റ്റിനെ; ലോകം മുഴുവൻ ഒരുമിച്ചെതിർത്തിട്ടും ദിലീപിന് പുറത്തിറങ്ങാൻ കഴിയുന്നില്ല; രാഷ്ട്രീയം ആരോപിച്ച് എംഎൽഎ വിൻസന്റിനെ ഇരയാക്കാൻ ശ്രമിച്ചിട്ടും കുലുങ്ങിയില്ല; ഒടുവിൽ ഇടതുപക്ഷവുമായി ആഴത്തിൽ അടുപ്പമുള്ള സി.പി.എം ഉദയഭാനുവിനേയും അകത്താക്കിയേക്കും; നിയമം നിയമത്തിന്റെ വഴിക്കെന്ന തത്വത്തിൽ വിട്ടുവീഴ്ചയില്ലാതെ പിണറായി
കൊച്ചി: ജനപ്രിയ നായകൻ ദിലീപ് അഴിക്കുള്ളിലായിട്ട് എൺപത് ദിവസം പിന്നിട്ടു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വിനയായത് ഭരണകൂടത്തിന്റെ കാർക്കശ്യമാണ്. അല്ലെങ്കിൽ ഇതിന് മുമ്പേ ദിലീപിന് ജാമ്യം കിട്ടുമായിരുന്നു. നടനെ വിചാരണ തടവുകാരനായി മാറ്റാനാണ് പൊലീസ് ഒരുങ്ങുന്നത്. ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം നൽകും. ഉന്നത ഇടപെടലൊന്നും ഇവിടെ നടന്നില്ല. സിനിമയും രാഷ്ട്രീയക്കാരുമെല്ലാം പൊലീസ് നീക്കത്തിൽ വെറും കാഴ്ചയ്ക്കാരായി. ശതകോടീശ്വരനായ രാജ്‌മോഹൻ പിള്ളയെ അഴിക്കുള്ളിലാക്കിയതും സർക്കാരിന്റെ ഇതേ നിലപാട് തന്നെ. മാതൃഭൂമിയിലെ സീനിയർ ജേർണലിസ്റ്റായ അമൽ വിഷ്ണുനാഥും ജയിലിൽ കിടന്നു. എംഎൽഎ വിൻസന്റിനെതിരെ ആരോപണം ഉയർന്നപ്പോഴും പിണറായി വഴങ്ങിയില്ല. എംഎൽഎയും ദിവസങ്ങളോളം റിമാൻഡിലായി. ഇതെല്ലാം സർക്കാരിന്റെ പ്രതിച്ഛായ ഉയർത്തിയ സംഭവങ്ങളാണ്. ഇപി ജയരാജന്റേയും എകെ ശശീന്ദ്രന്റേയും രാജിയുടെ ഭാരം കഴുകി കളഞ്ഞ സംഭവങ്ങൾ. ഇപ്പോൾ പ്രതിസ്ഥാനത്ത് അഡ്വക്കേറ്റ് സിപി ഉദയഭാനുവാണ്. ചാലക്കുടിയിലെ ക്വട്ടേഷൻ കൊലയിൽ ഈ അഭിഭാഷകനെതിരെ പൊലീസ് എന്ത് നടപടിയെട
കൊച്ചി: ജനപ്രിയ നായകൻ ദിലീപ് അഴിക്കുള്ളിലായിട്ട് എൺപത് ദിവസം പിന്നിട്ടു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വിനയായത് ഭരണകൂടത്തിന്റെ കാർക്കശ്യമാണ്. അല്ലെങ്കിൽ ഇതിന് മുമ്പേ ദിലീപിന് ജാമ്യം കിട്ടുമായിരുന്നു. നടനെ വിചാരണ തടവുകാരനായി മാറ്റാനാണ് പൊലീസ് ഒരുങ്ങുന്നത്. ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം നൽകും. ഉന്നത ഇടപെടലൊന്നും ഇവിടെ നടന്നില്ല. സിനിമയും രാഷ്ട്രീയക്കാരുമെല്ലാം പൊലീസ് നീക്കത്തിൽ വെറും കാഴ്ചയ്ക്കാരായി. ശതകോടീശ്വരനായ രാജ്‌മോഹൻ പിള്ളയെ അഴിക്കുള്ളിലാക്കിയതും സർക്കാരിന്റെ ഇതേ നിലപാട് തന്നെ. മാതൃഭൂമിയിലെ സീനിയർ ജേർണലിസ്റ്റായ അമൽ വിഷ്ണുനാഥും ജയിലിൽ കിടന്നു. എംഎൽഎ വിൻസന്റിനെതിരെ ആരോപണം ഉയർന്നപ്പോഴും പിണറായി വഴങ്ങിയില്ല. എംഎൽഎയും ദിവസങ്ങളോളം റിമാൻഡിലായി. ഇതെല്ലാം സർക്കാരിന്റെ പ്രതിച്ഛായ ഉയർത്തിയ സംഭവങ്ങളാണ്. ഇപി ജയരാജന്റേയും എകെ ശശീന്ദ്രന്റേയും രാജിയുടെ ഭാരം കഴുകി കളഞ്ഞ സംഭവങ്ങൾ.
ഇപ്പോൾ പ്രതിസ്ഥാനത്ത് അഡ്വക്കേറ്റ് സിപി ഉദയഭാനുവാണ്. ചാലക്കുടിയിലെ ക്വട്ടേഷൻ കൊലയിൽ ഈ അഭിഭാഷകനെതിരെ പൊലീസ് എന്ത് നടപടിയെടുക്കുമെന്നതാണ് നിർണ്ണായകം. ഏതായാലും തെളിവുണ്ടെങ്കിൽ നടപടിയെടുക്കാൻ പൊലീസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി കഴിഞ്ഞു. അതുകൊണ്ട് മാത്രമാണ് കേസുമായി ബന്ധപ്പെട്ട് ഉദയഭാനുവിന്റെ പേര് ചർച്ചയാക്കാൻ മാധ്യമങ്ങളെ പൊലീസ് അനുവദിച്ചതും. ഉദയഭാനുവിനേയും അറസ്റ്റ് ചെയ്യാൻ സാധ്യത ഏറെയാണെന്നാണ് വിലയിരുത്തൽ. സിപിഎമ്മുമായി ഏറെ അടുപ്പമുള്ള അഭിഭാഷകനാണ് ഉദയഭാനു. പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണുവിന്റെ ആത്മഹത്യയിൽ സർക്കാരിനെ രക്ഷിക്കുന്ന ഇടപെടൽ പോലും ഉദയഭാനുവാണ് നടത്തിയത്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ ആശുപത്രിയിലെ നിരാഹാരം അവസാനിപ്പിച്ചത് ഉദയഭാനുവിന്റെ ഇടപെടലിലൂടെയാണ്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയായിരുന്നു ഈ ഇടപെടലെന്നും വ്യക്തമായിരുന്നു. ഇത്തരത്തിൽ സർക്കാരിനെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാനെത്തിയ അഭിഭാഷകനാണ് പ്രതിക്കൂട്ടിൽ ഇപ്പോഴുള്ളത്. എന്നാൽ ഈ ബന്ധമൊന്നും ചാലക്കുടി കേസിനെ സ്വാധീനിക്കില്ല.
ദിലീപിനെ അറസ്റ്റ് ചെയ്ത പൊലീസ് അങ്ങനെ ഉദയഭാനുവിനെ കേസിൽ കുടുക്കാനുള്ള തെളിവുണ്ടോയെന്ന അന്വേഷണത്തിലാണ്. ചക്കര ജോണിയിലൂടെ അന്വേഷണം കൂടതൽ രാഷ്ട്രീയക്കാരിലെത്താനും സാധ്യതയുണ്ട്. ദിലീപും രാജ്‌മോഹൻ പിള്ളയും വിൻസന്റും അമലും അകത്തായത് സ്ത്രീപീഡനക്കേസുകളിലായിരുന്നു. സ്ത്രീ സുരക്ഷയിൽ സർക്കാർ ഒപ്പമുണ്ടെന്ന വാദം സജീവമാക്കാൻ ഇതിലൂടെ കഴിഞ്ഞു. ഇതിനിടെ ന്യൂസ് 18 കേരളയിലെ ദളിത് പീഡന കേസിൽ അന്വേഷണം എത്തി. എന്നാൽ ഇവിടെ പൊലീസ് നിഷ്‌ക്രിയരായിരുന്നു. ആരും അറസ്റ്റിലായില്ല. ചില കളികളിലൂടെ പ്രോസിക്യൂഷൻ ന്യൂസ് 18 കേരളയിലെ പ്രതികളെ രക്ഷിക്കുകയും ചെയ്തു. ഇത് സർക്കാരിന് പേരു ദോഷത്തിന് കാരണമായെന്ന വിലയിരുത്തൽ സർക്കാരിനുണ്ട്. ഇത് പരിഹരിക്കാനാണ് പ്രമാദമായ ചാലക്കുടി കൊലക്കേസിൽ അഭിഭാഷകനെ പൊലീസ് നോട്ടമിടുന്നതെന്ന വാദവും സജീവാണ്. സിനിമയിൽ നിന്ന് ദിലീപ്, മാധ്യമ ലോകത്ത് നിന്ന് അമൽ, വ്യവസായി പ്രമുഖനായി രാജ്‌മോഹൻ പിള്ള, രാഷ്ട്രീയക്കാരിൽ വിൻസന്റ് എന്നിങ്ങനെയായിരുന്നു പ്രമുഖരുടെ അറസ്റ്റ്.
ഇനി ഊഴം അഭിഭാഷകന്റേതാണെന്നാണ് സൂചന. ഏതായാലും കേസ് ചർച്ചയാക്കാൻ തന്നെയാണ് പൊലീസിന്റെ തീരുമാനം. അഭിഭാഷകരും മാധ്യമ പ്രവർത്തകരുമായുള്ള തർക്കത്തിൽ പലതും തുറന്നു പറഞ്ഞ അഡ്വക്കേറ്റായിരുന്നു ഉദയഭാനു. അഭിഭാഷകരെ അദ്ദേഹം പൂർണ്ണമായും പിന്തുണച്ചില്ല. ഇതിന്റെ ഒറ്റപ്പെടൽ ഉദയഭാനുവിന് ഉണ്ടാകും. അതുകൊണ്ട് തന്നെ കേസിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റ് ചെയ്താലും അഭിഭാഷകർ പ്രതിഷേധവുമായെത്തില്ലെന്നും പൊലീസ് കണക്ക് കൂട്ടുന്നു. എങ്കിലും മതിയായ കരുതലുകൾ ഈ വിഷയത്തിൽ എടുക്കും. തെളിവുകൾ കൂട്ടിയോജിക്കാനായാൽ മാത്രമേ ഉദയഭാനുവിനെതിരെ പൊലീസ് പ്രത്യക്ഷത്തിൽ നീങ്ങൂ. കാരണം നിയമം നന്നായി അറിയാവുന്ന വ്യക്തിയാണ് ഉദയഭാനുവെന്ന് പൊലീസ് തിരിച്ചറിയുന്നു. ഏതായാലും ഉദയഭാനുവിനെ ചോദ്യം ചെയ്യേണ്ടി വരുമെന്ന് പൊലീസ് കണക്കു കൂട്ടുന്നു. കിട്ടിയ തെളിവുകളിൽ വ്യക്തത വരുത്താനാണ്. ഇപ്രകാരം തെളിവുകളിൽ വ്യക്തത വരുത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനം എടുക്കൂ. അറസ്റ്റുണ്ടായാൽ അത് സർക്കാരിന്റെ നേട്ടമായി തന്നെ അവതരിപ്പിക്കും.
എത്ര ഉന്നതരായാലും നിയമം നിയമത്തിന്റെ വഴിക്കെന്നാണ് എല്ലാ രാഷ്ട്രീയക്കാരും പറയാറുള്ളത്. എന്നാൽ ചെറുമീനുകൾ പോലും കേസിൽ പെട്ടാൽ വലപൊട്ടിക്കും. ഇവിടയാണ് വമ്പൻ സ്രാവുകൾക്ക് എതിരെ പിണറായി സർക്കാർ നീങ്ങുന്നത്. കേരളത്തിൽ ഒരു ഭരണാധികാരിക്കും ഇത്ര ആർജ്ജവത്തോടെ തീരുമാനം എടുക്കാനായിട്ടില്ലെന്ന് സി.പി.എം നേതാക്കൾ പറയുന്നു. ഉദയഭാനുവിന്റെ കാര്യത്തിലും അതു തന്നെ സംഭവിക്കുമെന്ന് അവർ പറയുന്നു. പലപല ആരോപണങ്ങളിൽപെട്ടുഴലുകയായിരുന്ന പിണറായി സർക്കാരിന് അങ്ങനെ വീണ്ടും നല്ല കാലം വരുകയാണെന്ന് പാർട്ടിയും വിലയിരുത്തുന്നു. പാർട്ടി സമ്മേളനങ്ങൾക്ക് മുമ്പ് കള്ളന്മാരെ എല്ലാം അഴിക്കുളിലാക്കി വിമർശനത്തിന്റെ മുനയൊടിക്കാനാണ് നീക്കം.
മലയാള സിനിമയിലെ എല്ലാമെല്ലാമായിരുന്നു ദിലീപ്. ജനപ്രിയ നായകൻ. സത്യപ്രതിജ്ഞയ്ക്ക് മുഖ്യമന്ത്രി ക്ഷണിച്ച അപൂർവ്വം ചിലരിൽ ഒരാൾ. സർക്കാരിന്റെ നേട്ടങ്ങളിൽ ആഘോഷപൂർവ്വകമായി മുഖ്യമന്ത്രി കേക്ക് മുറിച്ച് നൽകിയ സൂപ്പർ താരം. ഈ വിവിഐപി എന്ന് അഴിക്കുള്ളിലാണ്. നടിയെ ആക്രമിക്കപ്പെട്ട് കേസ് അന്വേഷണത്തിന്റെ രണ്ടാംപകുതിയിൽ ദിലീപിന് ഒരു ദയയും കേരളാ പൊലീസ് നൽകിയില്ല. സ്ത്രീ പീഡകരെ കർശനമായി നേരിടാൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. അങ്ങനെ ആദ്യമായി വിവിഐപി ഉൾപ്പെട്ട കേസിൽ ഉന്നത തല ഗൂഢാലോചനയിലേക്ക് അന്വേഷണം നീണ്ടു. ശതകോടീശ്വരനായ രാജ്‌മോഹൻ പിള്ളയ്ക്കെതിരെ പരാതി കിട്ടിയപ്പോൾ തന്നെ കേരളാ പൊലീസ് ജയിലിൽ അടിച്ചു. എംഎൽഎ വിൻസന്റിനും പണി കിട്ടി. മാധ്യമ പ്രവർത്തകരുടെ സമ്മർദ്ദത്തിന് വഴങ്ങാതെ മാതൃഭൂമിയിലെ അമൽ വിഷ്ണുദാസിനേയും പൊലീസ് അഴിക്കുള്ളിലാക്കി. സ്ത്രീ പീഡനക്കേസിൽ സർക്കാരിന്റെ കാർക്കശ്യമാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. രാജ്‌മോഹൻ പിള്ളയെ പോലൊരു കോടീശ്വരന് ആഴ്ചകൾ ജയിലിൽ കിടക്കേണ്ടി വന്നു.
സെൻകുമാർ മാറി, ലോക്നാഥ് ബെഹ്റ വീണ്ടും പൊലീസ് മേധാവിയായി. ഈ സമയം പൊലീസിന്റെ റിവ്യൂ മീറ്റിങ് നടക്കുന്നു. മുഖ്യമന്ത്രിയും ജയരാജനും ബെഹ്റയും പിന്നെ ചീഫ് സെക്രട്ടറി നളിനി നെറ്റോയും പങ്കെടുത്ത റിവ്യൂ മീറ്റിങ്. ഇതിൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയവും ചർച്ചയായി. ഇതിനിടെ ബെഹ്റ രണ്ടര മിനിറ്റ് നീളമുള്ള പൊലീസിന്റെ കൈയിലുള്ള വിഡിയോ മുഖ്യമന്ത്രിയെ കാണിക്കുന്നു. ശാന്തരൂപിണായി ഇരുന്ന പിണറായി പൊട്ടിത്തെറിച്ചു. മൊബൈൽ വലിച്ചടച്ചുവെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഈ ക്രൂരത ചെയ്തവനെ കൽത്തുറങ്കലിൽ അടച്ചേ തീരൂവെന്ന് ബെഹ്റയോട് അതിശക്തമായി നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് ദിലീപിനെ കുടുക്കാനുള്ള തെളിവുകൾ ഉണ്ടെന്ന് പൊലീസിന് ബോധ്യം വന്നത്. പെരുമ്പാവൂർ സിഐ ബിജു പൗലോസിന് അന്വേഷണത്തിൽ സ്വാതന്ത്ര്യവും തിരിച്ചു കിട്ടി. പിന്നെ താരരാജാവ് അഴിക്കുള്ളിലുമായി. ഇവിടെയാണ് മാറ്റത്തിന് പിണറായി തയ്യാറാകുന്നത്. ദിലീപിന്റെ അറസ്റ്റോടെ സർക്കാരിന്റെ പ്രതിച്ഛായ മാറുകയും ശരിക്കൊപ്പമാണ് സർക്കാർ എന്ന വിലയിരുത്തൽ സജീവമാവുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് ഉദയഭാനുവിനെതിരായ അന്വേഷണത്തിലേക്കും കാര്യങ്ങൾ നീളുന്നത്.
ദിലീപിനെ പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്യുമ്പോൾ തന്നെ അറസ്റ്റിനുള്ള തീരുമാനം എഡിജിപി സന്ധ്യ എടുത്തിരുന്നു. എന്നാൽ സിനിമയിലെ സമ്മർദ്ദം അതിന് തടസ്സമായി. പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച് താരങ്ങളെത്തി. അമ്മയുടെ യോഗ ശേഷം എംഎൽഎമാരായ മുകേഷും ഗണേശും ദിലീപിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടുയർന്ന ജനരോഷമാണ് മുഖ്യമന്ത്രിയുടെ മനസ്സ് മാറ്റത്തിന് കാരണമായത്. ടിപി സെൻകുമാറിന്റെ വെളിപ്പെടുത്തൽ വിവാദത്തിൽ ആടിയുലഞ്ഞ സർക്കാരിന് ഇതോടെ പിടിവള്ളി കിട്ടി. ദിലീപ് അറസ്റ്റിലായപ്പോൾ ഉയർന്ന വികാരവും മുഖ്യമന്ത്രി ഉൾക്കൊണ്ടു. ഇതോടെ സ്ത്രീകളുടെ സുരക്ഷാ വിഷയത്തിൽ നിലപാട് കർശനമാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 'ബിസ്‌കറ്റ് രാജാവ്' ആയിരുന്ന രാജൻ പിള്ളയുടെ സഹോദരനും ബീറ്റ ഗ്രൂപ്പ് ചെയർമാനുമായ രാജ്‌മോഹൻ പിള്ളയെ 23 കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്തതും അത്യപൂർവ്വ സംഭവമായിരുന്നു്.
ഒഡീഷ സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇനിയും പുറത്തിറങ്ങാനായിട്ടില്ല. ഒഡീഷ്യയിൽ നിന്നും ഏജന്റ് വഴി പിള്ളയുടെ വീട്ടിൽ ജോലിക്കെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ചികിത്സിക്കുന്ന ഡോക്ടറോട് അവിവാഹിതയായ തനിക്ക് സംഭവിച്ച പീഡനത്തെക്കുറിച്ച് പറഞ്ഞത്. തുടർന്ന് ഇവരാണ് പൊലീസിൽ വിവരം അറിയിച്ചത്. ശതകോടീശ്വരനാണെന്ന പരിഗണനയൊന്നും പൊലീസ് നൽകിയില്ല. അർദ്ധ രാത്രി തന്നെ സംഭവത്തിൽ രാജ്‌മോഹൻ പിള്ള ജയിലായി. ജാമ്യ ഹർജിയിലും പൊലീസ് വാദം കടുപ്പിച്ചു. വലിയ രാഷ്ട്രീയ സ്വാധീനം ഉണ്ടായിട്ടും ഈ ബിസിനസ്സുകാരന് രക്ഷയൊരുക്കാൻ ആരും എത്തിയില്ല. പലരും ഇടപെടലുകൾക്ക് എത്തിയെങ്കിലും അതിന് വഴങ്ങേണ്ടതില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നൽകിയത്.
സ്ത്രീ പീഡനക്കേസിൽ എംഎൽഎ കുടുങ്ങുന്നത് കേരളത്തിൽ ആദ്യത്തെ സംഭവമല്ല. ജോസ് തെറ്റയിൽ വിഷയമായിരുന്നു ഒടുവിൽ കത്തിക്കയറിയത്. കോവളത്തെ നേതാവ് നീലനും പീഡനക്കേസിൽ വിവാദ പുരുഷനായിരുന്നു. ഇവിടെ വിൻസന്റ് പീഡനക്കേസിൽ അറസ്റ്റിലായപ്പോൾ കോൺഗ്രസ് അക്ഷരാർത്ഥത്തിൽ പെട്ടു. അതിന് കാരണം ദിലീപ് വിവാദമായിരുന്നു. ചാനൽ ചർച്ചകളിൽ ദിലീപിനെ കടന്നാക്രമിച്ചവരാണ് കോൺഗ്രസുകാർ. മഹിളാ കോൺഗ്രസ് എല്ലാ അർത്ഥത്തിലും സിനിമാ മേഖലയെ വിവാദത്തിലാക്കുന്ന വെളിപ്പെടുത്തൽ നടത്തി. ദിലീപിനെ പിന്തുണച്ച താര സംഘടനയായ അമ്മയുടെ പേര് അച്ഛനാക്കണമെന്നും പറഞ്ഞു. ഇതിനെല്ലാം വലിയ കൈയടിയും കിട്ടി. ഇതിനിടെയാണ് വിൻസന്റെ പ്രതിസ്ഥാനത്താകുന്നു. അപ്പോൾ 'അമ്മയെ' അച്ഛനെന്ന് വിളിച്ച കെപിസിസി അധ്യക്ഷൻ നിലപാട് മാറ്റി. വിൻസെന്റിനെ പ്രതിസ്ഥാനത്താക്കിയ യുവതിയെ കുറ്റം പറഞ്ഞു. അവർക്ക് മേൽ കോൺഗ്രസുകാർ ചീമുട്ടി എറിഞ്ഞു. ദിലീപിന്റെ കാര്യത്തിൽ ഒരു നയം. വിൻസന്റിന്റെ കാര്യത്തിൽ മറ്റൊന്ന് എന്ന നിലയിലേക്ക് ചർച്ചകൾ വഴിമാറി. വീട്ടമ്മയുടെ ലൈംഗിക ആരോപണ പരാതിയിലാണ് കോവളം എംഎൽഎയായ വിൻസന്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസുകൾ പറഞ്ഞൊതുക്കാന് ആരേയും അനുവദിക്കില്ലെന്നതിന് തെളിവായിരുന്നു മാതൃഭൂമിയിലെ അമൽ വിഷ്ണുദാസിന്റേയും അറസ്റ്റ്. മുതിർന്ന മാധ്യമ പ്രവർത്തകരുടെ പോലും എതിർപ്പ് അവഗണിച്ചുള്ള നീക്കം. മുമ്പ് കേരളത്തിലെ പ്രമുഖ ചാനലിലെ തലവനെതിരെ പീഡന ആരോപണം ഉയർന്നു. ഈ മാധ്യമ പ്രവർത്തകയെ പീഡിപ്പിക്കുകയായിരുന്നു പരാതി നൽകിയതിന്റെ പേരിൽ ചാനൽ ചെയ്തത്. പൊലീസും സർക്കാരുമെല്ലാം പീഡകനൊപ്പമായിരുന്നു. പീഡനത്തിന് ഇരയാകുന്ന മാധ്യമ സ്ഥാപനങ്ങളിലെ സ്ത്രീകൾക്ക് ലഭിച്ച സന്ദേശമായിരുന്നു ഇത്. എന്നാൽ പിണറായി അതും തിരുത്തി കുറിച്ചു.