- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- EXPERIENCE
അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ പഠിക്കാൻ ഉപദേശിച്ച് പറഞ്ഞു വിട്ടു; മമ്മൂക്കയുടെ ശാസന മനസ്സിൽ കൊണ്ടപ്പോൾ പഠിത്തം പൂർത്തിയാക്കി സിനിമയിലും എത്തി; ഇനി ഈ യുവ സംവിധായകന് മമ്മൂക്കയെ മുന്നിൽ നിർത്തി ആക്ഷൻ പറയണം
അഭിനയ മോഹവുമായി ആ പത്താം ക്ലാസ്സുകാരൻ പയ്യൻ ചെന്നത് സിംഹത്തിന്റെ മടയിലേക്കാണ്. മമ്മൂട്ടി എന്ന മലയാളത്തിലെ താര സിംഹത്തിന്റെ അടുത്തേക്ക്. പോയി പഠിക്കടാ എന്നായിരുന്നു മമ്മൂട്ടിയുടെ ഉപദേശം. സ്‌നേഹം കലർന്ന ഭാഷയിൽ മമ്മൂട്ടി ഉപദേശിച്ചപ്പോൾ ആ പത്താം ക്ലാസുകാരൻ പയ്യൻ നല്ല നിലയിൽ പഠിത്തം പൂർത്തിയാക്കി സിനിമയിലേക്ക് തന്നെ എത്തി. ഗഫൂർ ഏലിയാസ് എന്ന യുവ സംവിധായകനാണ് മമ്മൂട്ടിയുമായുള്ള തന്റെ അനുഭവം പങ്കുവെയ്ക്കുന്നത്. ബ്ലസി സംവിധാനം ചെയ്ത കാഴ്ചയുടെ ലൊക്കേഷനിലേക്ക് പോയപ്പോഴാണ് ഗഫൂർ ഏലിയാസ് എന്ന പയ്യൻ മമ്മൂട്ടിയെ ആദ്യം കാണുന്നത്. അന്ന താൻ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നെന്നും ഗഫൂർ പറയുന്നു. ഷൂട്ടിംങ്ങ്‌നായി ആർട്ടിലെ ചില തൊഴിലാളികൾ മുള വാടകയ്ക്ക് എടുക്കാൻ ഗഫൂറിന്റെ വീട്ടിൽ ചെന്നപ്പോഴാണ് മമ്മൂക്ക ആലപ്പുഴ ബീച്ചിൽ വരുന്ന വിവരം അറിയുന്നത്. പൊലീസ് തീർത്ത കൈവരിക്കിടയിൽ നിന്നും ഉന്തും തള്ളിയും മുന്നിലെത്തിയ ഗഫൂർ മമ്മൂട്ടിയുടെ ശ്രദ്ധയും ആകർഷിച്ചു. അടുത്ത് വിളിച്ച മമ്മൂട്ടിയോട് അഭിനയ മോഹവും വ്യക്താക്കി. എന്നാൽ പോ
അഭിനയ മോഹവുമായി ആ പത്താം ക്ലാസ്സുകാരൻ പയ്യൻ ചെന്നത് സിംഹത്തിന്റെ മടയിലേക്കാണ്. മമ്മൂട്ടി എന്ന മലയാളത്തിലെ താര സിംഹത്തിന്റെ അടുത്തേക്ക്. പോയി പഠിക്കടാ എന്നായിരുന്നു മമ്മൂട്ടിയുടെ ഉപദേശം. സ്‌നേഹം കലർന്ന ഭാഷയിൽ മമ്മൂട്ടി ഉപദേശിച്ചപ്പോൾ ആ പത്താം ക്ലാസുകാരൻ പയ്യൻ നല്ല നിലയിൽ പഠിത്തം പൂർത്തിയാക്കി സിനിമയിലേക്ക് തന്നെ എത്തി. ഗഫൂർ ഏലിയാസ് എന്ന യുവ സംവിധായകനാണ് മമ്മൂട്ടിയുമായുള്ള തന്റെ അനുഭവം പങ്കുവെയ്ക്കുന്നത്.
ബ്ലസി സംവിധാനം ചെയ്ത കാഴ്ചയുടെ ലൊക്കേഷനിലേക്ക് പോയപ്പോഴാണ് ഗഫൂർ ഏലിയാസ് എന്ന പയ്യൻ മമ്മൂട്ടിയെ ആദ്യം കാണുന്നത്. അന്ന താൻ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നെന്നും ഗഫൂർ പറയുന്നു. ഷൂട്ടിംങ്ങ്‌നായി ആർട്ടിലെ ചില തൊഴിലാളികൾ മുള വാടകയ്ക്ക് എടുക്കാൻ ഗഫൂറിന്റെ വീട്ടിൽ ചെന്നപ്പോഴാണ് മമ്മൂക്ക ആലപ്പുഴ ബീച്ചിൽ വരുന്ന വിവരം അറിയുന്നത്. പൊലീസ് തീർത്ത കൈവരിക്കിടയിൽ നിന്നും ഉന്തും തള്ളിയും മുന്നിലെത്തിയ ഗഫൂർ മമ്മൂട്ടിയുടെ ശ്രദ്ധയും ആകർഷിച്ചു. അടുത്ത് വിളിച്ച മമ്മൂട്ടിയോട് അഭിനയ മോഹവും വ്യക്താക്കി. എന്നാൽ പോയി പഠിക്കാനായിരുന്നു മമ്മൂട്ടിയുടെ ഉപദേശം. ആ ഉപദേശം ഏറ്റതായും ഗഫൂർ പറയുന്നു.
സ്‌നേഹം കലർന്ന ഉപദേശത്തിന് ശേഷം സംവിധായകൻ ബ്‌ളസിയെ വിളിച്ച് ഞങ്ങളെ കാണിച്ചിട്ട് ...ബ്‌ളസി...ഈ പിള്ളേരേ നോക്കി വെച്ചോ ...നാളെ സിനിമയിലേക്കൊക്ക വരാൻ ചാൻസുള്ള നമ്മുട പിള്ളേരാാാ...
ഒരു പക്ഷേ മമ്മൂക്കയുടെ ആ അനുഗ്രഹം കൊണ്ടാവണം..വർഷങ്ങൾക്ക് ഇപ്പുറം ഞാൻ സംവിധായകനായ്......പരീത് പണ്ടാരിയുടെ ഡബ്ബ് മെഗാ മീഡിയയിൽ നടക്കുബോൾ....കസബയുടെ ഡബ്ബിന് മമ്മൂക്ക അവിടെ ഉണ്ടായിരുന്നു ! അന്ന് മമ്മൂക്കയെ വീണ്ടും ഞാൻ ആദ്യമായ് പരിചയപ്പെട്ടു....20 മിനിറ്റോളം മമ്മൂക്കയോടൊപ്പം കാബിനിൽ ...ആ അത്ഭുത്തോടൊപ്പം വർത്താനം പറഞ്ഞിരുന്നു....പണ്ടാരിയുടെ പോസ്റ്റർ കയ്യിൽ പിടിച്ച് കാര്യങ്ങൾ തിരക്കുബോഴും മൂപ്പർക്ക് അറിയില്ലാർന്നു...മൂപ്പര് പണ്ട് അനുഗ്രഹിച്ച പയ്യനാണ് സംവിധായകന്റെ ടൈറ്റിലിൽ ഈ പോസ്റ്ററിലും തന്റെ മുൻപിലും നിൽക്കുന്നത് എന്ന് ! ഇനി ആ മമ്മുക്കയെന്ന മഹാനടനെ മുന്നിൽ നിർത്തി ഒരു ആക്ഷൻ പറയണം ഇതാണ് ഗഫൂറിന്റെ മോഹം