സിനിമാ താരങ്ങളെ ചുറ്റിപ്പറ്റിയുള്ള എല്ലാവാർത്തകളും മലയാളികൾക്ക് എന്തോ ഇഷ്ടമാണ് പണ്ടു മുതലേ.. താരങ്ങളുടെ സ്വകര്യജീവിതങ്ങളും സിനിമയോടെന്ന പോലെ പ്രിയമാണ്. അതുകൊണ്ടു തന്നെയാവണം താരങ്ങളുടെ കല്യാണവും വേർപിരിയലും പ്രണയവും മരണവും എല്ലാം വലിയ വാർത്തയാകുന്നത്. പക്ഷേ, അടുത്ത കാലത്ത് ഒരു ഭാഗത്ത് വിവാഹ മോചനങ്ങളും മറ്റൊരു ഭാഗത്ത് കല്ല്യാണ മേളങ്ങളുമാണ്. ഇത്രയൊക്കെയായാലും മലയാള സിനിമാ ലോകത്ത് താരവിവാഹങ്ങൾ ശോഭിക്കുന്നില്ല എന്നത് പരസ്യമായ രഹസ്യം കൂടിയാണ്.

ഉർവ്വശി - മനോജ് കെ. ജയൻ, മഞ്ജു - ദിലീപ്, പ്രിയദർശൻ - ലിസി തുടങ്ങി അമലാ പോൾ വരെ വിവാഹ മോചിതരുടെ പട്ടികയിൽ ഇടം പിടിക്കുന്നു. അതേസമയം, ഒരു ഭാഗത്ത് ബന്ധം പിരിയൽ പരമ്പര അരങ്ങേറുന്നതു പേലെതന്നെ പുതിയ പ്രണയങ്ങളും വിവാഹ വാർത്തയും ഗോസിപ്പ് കോളത്തിൽ ഇടം പിടിക്കുകയാണ്.

നടിമാർ വിവാഹത്തിന്റെ പേരും പറഞ്ഞ് പാടി ഓടി നടന്ന് പ്രണയിക്കുകയാണ് എന്നാണ് പൊതുവേ ഗോസിപ്പ് കോളം പറയുന്നത്. ഭാവന, നയൻതാര, പ്രിയ ആനന്ദ്, മേഘ്‌നാ രാജ്, പ്രിയാമണി, സരയു എന്നിവരാണ് മലയാളസിനിമയിൽ നിന്നും ഉടൻ വിവാഹിതരാകാൻ പോകുന്ന താരങ്ങൾ.

അടുത്തൊന്നും വിവാഹം ഇല്ലെന്നായിരുന്നു ആരാഘകരുടെ ചോദ്യത്തിന് ഭാവന നൽകിയ മറുപടി. തമിഴിൽ പ്രതീക്ഷിച്ചതു പോലെ അവസരങ്ങൾ ലഭിക്കാത്തത് മൂലം മലയാളത്തിലും കന്നടത്തിലും ലഭിക്കുന്ന അവസരങ്ങൾ സ്വീകരിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അവർക്ക് വേണ്ടി മാതാപിതാക്കാൾ വരൻവേട്ട ആരംഭിച്ചിരുന്നു. ഇതിനിടെ കന്നഡ നിർമ്മാതാവായ നവീൻ എന്നയാളെ ഭാവന തീവ്രമായി പ്രണയിച്ച് വരുന്നതായി വാർത്ത. അത്കൊണ്ട് ഏതു നിമിഷവും ഭാവനയുടെ താലിഭാഗ്യം പ്രതീക്ഷിക്കാം.

മലയാളത്തിലും തമിഴിലും അത്രകണ്ട് ശോഭിക്കാത്ത മേഘ്‌ന രാജ് കന്നടത്തിൽ ഇന്ന് തിളങ്ങി നിൽക്കുന്ന താരമാണ്. അവിടെയുള്ള ഒരു കഥാ നായകനുമായി നടി പ്രണയത്തിലാണെന്ന് ബാഗ്ലൂരിൽ ഒരു വാർത്തയുണ്ട്. എത്രമാത്രം ശരിയാണെന്നറിയില്ല. പക്ഷേ, പാപ്പരാസികൾ ഇരുവരുടേയും പ്രണയം ആഘോഷിക്കുകയാണ്. മാതാപിതാക്കളുടെ സമ്മദം ലഭിച്ചു കഴിഞ്ഞാൽ വിവാഹം എന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്.

ഗൗതം കാർത്തിക്കുമായി പരിധി വിട്ടിട്ടുള്ള പ്രണയത്തിലാണ് പ്രിയാ ആനന്ദ് എന്നാണ് മറ്റൊരു വാർത്ത. ഇന്നോ നാളയോ വിവാഹിത ആകുമെന്നും കേൾക്കുന്നു.

തെന്നിന്ത്യൻ താര റാണി നയൻസും കല്യാണവും ഗോസിപ്പ് കോളത്തിൽ നിറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആദ്യം ചിമ്പു, പ്രഭുദേവ ഇപ്പം സംവിധായകൻ വിഘ്‌നേഷ് ഒരു നിരതന്നെയുണ്ട്... കോടയമ്പേടിൽ സംവിധായകനുമായി കുടുംബ ജീവിതം നയിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തു വന്ന വാർത്തകൾ. ഇരു വരും വിവാഹിതരായോ എന്ന് ഇപ്പോഴും സംശയമായി നിലനിൽക്കുകയാണ്. എങ്കിലും ക്യാമറകൾക്കു പോസ് ചെയ്യാനും പാർട്ടികൾക്കു പോകാനും ഇവർക്ക് വല്യ ഇഷ്ടമാണ്.

2014 ലായിരുന്നു സരയൂവിന്റ കല്യാണ വാർത്ത പുറത്തു വന്നത്. തൃപ്പൂണിത്തുറ സ്വദേശിയും അസോസിയേറ്റ് ഡയറക്ടറുമായ സനൽ ഡി ദേവൻ ആണ് സരയൂവിന്റെ വരൻ. പ്രണയ തകർച്ചയിൽ കൂടെ നിന്നയാളാണ് ജീവിതത്തിലേക്ക് വരുന്നത് എന്നായിരുന്നു സരയു പറഞ്ഞിരുന്നത്. നവംബർ 12ന് തൃശ്ശൂരിലാണ് സരയൂവിന്റെ കല്യാണം നടക്കുന്നത്.

ഒരു വശത്ത് വിവാഹ മോചനങ്ങൾ തകർക്കുമ്പോൾ മറു വശത്ത് യുവനായിമാർ വിവാഹത്തിന്റെ ഒരുക്കത്തിലാണ്. ഇനി നായികമാരുടെ അഭിനയ മോഹമാണോ ഇവരെ വിവാഹ മോചനത്തിലേക്ക് എത്തിക്കുന്നത്? എന്തായാലും ഇങ്ങനെയൊരു അന്വഷണവും തകൃതിയായി മുന്നേറുന്ുണ്ട്. എങ്കിലും പുതുതായി വിവാഹിതരാകുന്ന എല്ലാവർക്കും വിവാഹ മംഗളാശംസകൾ.