- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദബിയിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഈ വർഷവും സീറ്റ് ക്ഷാമം; ഗുണമേന്മയില്ലാത്ത സ്‌കൂളുകൾ അടച്ച് പൂട്ടിയതും വിനയായി; കുട്ടികൾക്ക് പ്രവേശനം ഉറപ്പാക്കാനായി രക്ഷിതാക്കൾ നെട്ടോട്ടത്തിൽ
പതിവ് വർഷങ്ങളിലെ പോലെ ഇത്തവണയും അബുദബിയിലെ പ്രവാസി സമൂഹം കുട്ടികൾക്ക് സ്‌കൂളുകളിൽ പ്രവേശനം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. വില്ല സ്‌കൂളുകളുടെ അടച്ചുപൂട്ടലും സാധാരണക്കാർക്ക് താങ്ങാവുന്ന ഫീസ് നിരക്കിൽ കെ.ജി സീറ്റുകൾ ലഭ്യമല്ലാത്തതും മൂലം സീറ്റ് ക്ഷാമം മുൻവർഷത്തേക്കാളും ഇരട്ടിയായി വർദ്ധിച്ചതായാണ് റിപ്പോർട്ട്. കെജി, വൺ ക്ലാ
പതിവ് വർഷങ്ങളിലെ പോലെ ഇത്തവണയും അബുദബിയിലെ പ്രവാസി സമൂഹം കുട്ടികൾക്ക് സ്‌കൂളുകളിൽ പ്രവേശനം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. വില്ല സ്‌കൂളുകളുടെ അടച്ചുപൂട്ടലും സാധാരണക്കാർക്ക് താങ്ങാവുന്ന ഫീസ് നിരക്കിൽ കെ.ജി സീറ്റുകൾ ലഭ്യമല്ലാത്തതും മൂലം സീറ്റ് ക്ഷാമം മുൻവർഷത്തേക്കാളും ഇരട്ടിയായി വർദ്ധിച്ചതായാണ് റിപ്പോർട്ട്.
കെജി, വൺ ക്ലാസുകളിലേക്ക് സീറ്റുകൾ കിട്ടാനില്ലെന്നതും അഞ്ച്, പതിനൊന്ന് ക്ലാസുകളിലെ ചുരുങ്ങിയ സീറ്റുകളും രക്ഷിതാക്കളെ പ്രയാസത്തി ലാക്കിയതോടെ സ്‌കൂളുകളിൽ പ്രവേശം ഉറപ്പാക്കുന്നതിന് രക്ഷിതാക്കൾ നെട്ടോട്ടമോടുകയാണ്. സർക്കാർ ഉത്തരവ് പ്രകാരം കഴിഞ്ഞ വർഷം അബുദാബി ഇന്ത്യൻ ഇസ്ലാഹി ഇസ്ലാമിക് സ്‌കൂളും ലിറ്റിൽ ഫ്‌ലവർ സ്‌കൂളും അടച്ചുപൂട്ടിയിരുന്നു. ഈ വർഷത്തോടെ അഞ്ച് സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവും വന്നിട്ടുണ്ട്. ഇതോടെ സീറ്റ് ക്ഷാമം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.
പ്രവേശം ലഭിക്കാത്ത സാഹചര്യത്തിൽ കുടുംബത്തെ നാട്ടിലേക്കയക്കാനും നിരവധി പേർ തയാറായിട്ടുണ്ട്. സ്‌കൂൾ പ്രവേശത്തിനനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ വിവിധ മാർഗങ്ങൾ ആരായുമെന്നും വിഷയത്തിൽ അബുദാബി എജുകേഷൻ കൗൺസിലുമായി ചർച്ച നടത്തുമെന്നും ഇന്ത്യൻ അംബാസഡർ വ്യക്തമാക്കിയിട്ടുണ്ട്.