- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സകൂളിൽ ഒരു വിദ്യാർത്ഥിക്കും ഓൺലൈൻ ക്ളാസ്സുകൾ നിഷേധിക്കരുത്: യു.പി.പി
കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ പ്രതേൃക സാഹചരൃം പൂർണ്ണമായും മാറാത്ത സാഹചരൃത്തിൽ കടുത്ത സാൻപത്തിക പ്രതിസന്ധി അനുഭവിക്കുന്നതിന്റെ പേരിൽ ഫീസ് അടക്കാൻ ഒരു നിവൃത്തിയും ഇല്ലാത്ത ഒരു വിദൃാർത്ഥിയെ പോലും ഓൺലൈൻ ക്‌ളാസ്സിൽ നിന്നും പുറത്താക്കരുതെന്ന് യുപിപി ഇന്തൃൻ സ്‌കൂൾ അധികൃതരോട് പത്ര കുറിപ്പിലൂടെ ആവശൃപ്പെട്ടു.
ഇന്തൃൻ സ്‌കൂൾ കഴിഞ്ഞ വർഷം രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും കനത്ത പ്രതിഷേധവും എതിർപ്പും ഉണ്ടായപ്പോൾ ഒരു അനിഷ്ട സംഭവം ഉണ്ടാകരുത് എന്ന് പറഞ്ഞതിന്റെ പേരിൽ എതിർത്ത ചില രക്ഷിതാക്കൾക്കും സാമൂഹൃ പ്രവർത്തകർക്കുമെതിരെ പ്രതികാര നടപടികളെന്നോണം സ്‌കൂൾ അധികൃതർ നിയമ നടപടികൾ സ്വീകരിക്കുകയും വാർത്താ മാധൃമങ്ങളിൽ ചർച്ചയാകുകയും ചെയ്ത ശേഷമാണ് കോവിഡ് സാചരൃത്തിന്റെ പേരിൽ ഫീസ് ബാക്കി വന്ന വിദൃാർത്ഥികളെ ഓൺലൈൻ ക്‌ളാസ്സിൽ പ്രവേശിപ്പിക്കാൻ ഇന്തൃൻ സ്‌കൂൾ അധികൃതർ നിർബന്ധിതരായത്.
കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ തന്നെ ലോകം മുഴുവനുണ്ടായ പ്രത്യേക സാഹചരൃം കണക്കിലെടുത്ത് അദ്ധൃാപകർക്കും ജീവനക്കാർക്കും നൽകാൻ മതിയാവുന്ന ടൃൂഷൻ ഫീസ് മാത്രം വാങ്ങി കുട്ടികൾ ഉപയോഗിക്കാത്ത അനുബന്ധകാരൃങ്ങൾക്കുള്ള ഫീസുകൾ ഈടാക്കരുത് എന്ന് പല രക്ഷിതാക്കളും ആവശൃപ്പെട്ടിരുന്നു .
കോവിഡ് സാഹചരൃത്തിൽ രക്ഷിതാക്കൾക്കും ഫീസ് പൂർണ്ണമായും അടക്കാൻ പറ്റാവുന്ന സാഹചരൃമല്ല ഇപ്പോഴുള്ളത് എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഈ അദ്ധൃയന വർഷം തുടക്കത്തിൽ തന്നെ ചെറിയ സംഖൃകൾ പോലും ഫീസ് അടക്കാൻ ബാക്കിയുള്ള വിദൃാർത്ഥികളെ ഓൺലൈൻ ക്‌ളാസ്സിൽ പ്രവേശിപ്പിക്കാത്ത കുട്ടികളെ മുഴുവൻ ഉടൻ ക്‌ളാസ്സുകളിൽ പ്രവേശിപ്പിക്കണമെന്നും വലിയ കുടിശിക വന്നവർക്ക് ഗഡുക്കളായി അടക്കാനുള്ള സാവകാശം ഒരുക്കി കൊടുക്കാൻ സ്‌കൂൾ അധികൃതർ ബാധൃസഥരാണെന്നും ആവശൃപ്പെടുന്നതോടൊപ്പം കഴിയാവുന്ന രക്ഷിതാക്കളൊക്കെ കഴിവിന്റെ പരമാവധി കുടിശ്ശിക വന്ന ഫീസ് അടച്ചു തീർക്കാൻ ശ്രമിക്കണമെന്നും സാൻപത്തിക ഞെരുക്കമില്ലാത്ത രക്ഷിതാക്കൾ കൃതൃ സമയത്ത് തന്നെ ഫീസടക്കാൻ ശ്രദ്ധിക്കണമെന്നും യു.പി.പി. അഭൃർത്ഥിച്ചു.
അദ്ധൃാപകർക്കും ജീവനക്കാർക്കും വേതനം പൂർണ്ണമായി ലഭിക്കാത്ത സാഹചരൃമാണ് നില നിൽക്കുന്നതെന്നും യു.പി.പി .പറഞ്ഞു