ന്ത്യൻ സ്‌കൂൾ - ഫീസ് വർദ്ധിപ്പിക്കുവാനുള്ള ഗൂഢനീക്കത്തിൽ നിന്നും ഭരണസമിതി പിന്മാറണമെന്ന് യുപിപി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് നിരവധി രക്ഷിതാക്കളുടെ ഒപ്പ് ശേഖരിച്ച് സ്‌കൂളിലും മന്ത്രാലത്തിലും അപേക്ഷ കൊടുത്തിരിക്കുകയാണ് യു പി പി.

കഴിഞ്ഞ വര്ഷം ഡിസംബറിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് രക്ഷിതാക്കൾ നൽകിയ അംഗീകാരം ആണെന്ന് പറഞ്ഞാണ് രക്ഷിതാക്കളെയും മന്ത്രാലയത്തെയും തെറ്റിദ്ധരിപ്പിക്കുന്നത്. എന്നാൽ അജണ്ടയിൽ പോലും ഉൾപെടുത്താതിരുന്ന ഒരു കാര്യം സ്വജനപക്ഷക്കാരായ വിരലിൽ എണ്ണാവുന്ന ചില രക്ഷിതാക്കളെകൊണ്ട് പറയിപ്പിച്ച് തന്ത്രപൂർവ്വം ഒരു ചതി കണക്കെയാണ് അന്ന് ഭരണസമിതി തീരുമാനം എടുത്തത്.

അതെ തീരുമാനവും പറഞ്ഞു സാധാരണക്കാരായ രക്ഷിതാക്കൾക്ക് നേരെ കൊഞ്ഞനം കുത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഫീസ് കുറക്കും എന്ന് തിരഞ്ഞെടുപ്പുസമയത്ത് വാഗ്ദാനം നൽകിയവരാണ് ഇത്തരത്തിൽ രക്ഷിതാക്കളെ വെല്ലുവിളിക്കുന്നത് എന്നത് വിരോധാഭാസമാണ്.

അടുത്തുനടത്തിയ സ്‌കൂൾ ഫെയർ ചരിത്രത്തിൽ ഏറ്റവും അധികം വരുമാനം നൽകിയെന്നും പുതുക്കി നൽകിയട്രാൻസ്‌പോർട്ട് കോൺട്രാക്ടിലൂടെ സ്‌കൂളിന് ലാഭം കണ്ടെത്താനായെന്നും അവകാശപ്പെടുകയും ചെയ്ത കമ്മറ്റിയിൽ നിന്നും ഇടി തീ പോലെയൊരു ഫീസ് വർദ്ധനവ് രക്ഷിതാക്കൾ പ്രതീക്ഷിക്കുന്നില്ല. അതവർക്ക് താങ്ങാൻ കഴിയുകയും ഇല്ല. ജിസിസി രാജ്യങ്ങളിൽ പൊതുവെ നിലനിൽക്കുന്ന ഒരു പ്രതിസന്ധി വളരെ രൂക്ഷമായി ബഹ്‌റൈൻ പ്രവാസികളെയും ഗ്രസിച്ചിരിക്കുന്ന ഈ സമയത്ത് ഫീസ് വർദ്ധന ഒരു തരത്തിലും ആലോചിക്കാൻ പോലും കഴിയില്ല. പ്രത്യേകിച്ചും വേനലവധി കഴിഞ്ഞു തിരിച്ചെത്തിയ രക്ഷിതാക്കൾ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു സമയം കൂടിയാണിത്.

വിദ്യാഭ്യാസ വര്ഷാരംഭമല്ലാത്തതിനാൽ കുടുംബത്തെയും കുട്ടികളെയും നാട്ടിൽ വിടുവാൻ പോലും കഴിയില്ല. ഫീസ് വർദ്ധനവ് നടപ്പിലാക്കുകയാണെങ്കിൽ അത് അക്ഷരാർത്ഥത്തിൽ രക്ഷിതാക്കളെ കടുത്ത മാനസിക സമ്മർദ്ധത്തിലാക്കും. സ്‌കൂളിന്റെ സാമ്പത്തിക സ്ഥിതി ബോധ്യപെടുത്തികൊണ്ടും ഫീസ് 'പുനർനിർണ്ണയിക്കുക' എന്ന അജണ്ടയുമായി ഒരു എക്‌സ്ട്രാ പൊതുയോഗം വിളിക്കുവാൻ ഞങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അങ്ങിനെയൊരു അവകാശം ഉണ്ടായിട്ടു കൂടി അതിനൊന്നും മുതിരാതെ തന്ത്രപൂർവ്വം രക്ഷിതാക്കളെ വഞ്ചിക്കുകയാണ് ഈ ഭരണസമിതി. അല്ലാത്ത പക്ഷം അടുത്ത ഒന്നോ രണ്ടോ മാസത്തിനകം നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗം വരെയെങ്കിലും ഫീസ് വർദ്ധനവ് നീട്ടിവെക്കണം എന്നും യുപിപി ആവശ്യപ്പെട്ടു. അതിനും തയ്യാറല്ലെങ്കിൽ തികഞ്ഞ ധിക്കാരം എന്ന് മാത്രമേ ഇതിനെ പറയാനാവൂ എന്നും പറഞ്ഞു.

സ്‌കൂൾ നടത്തികൊണ്ടുപോകുവാൻ പോലും കഴിയാത്ത രീതിയിൽ അതിന്റെ സാമ്പത്തിക സ്ഥിതി മോശമായിട്ടുട്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഭരണസമിതിക്ക് തന്നെയാണ്. ധാരാളിത്തവും രാക്ഷ്ട്രീയവും മറ്റു നേട്ടങ്ങളും മുൻ നിർത്തി സ്‌കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തെ നോക്കാതെയുള്ള അനാവശ്യമായ നിയമനങ്ങളും ഉയർന്ന വേദനങ്ങളും ആണ് ഇന്ന് ഇന്ത്യൻ സ്‌കൂളെന്ന മഹത്തായ ഒരു സ്ഥാപനത്തെ പരിതാപകരമായ ഒരവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. വേനലാധിക്കു സ്‌കൂൾ അടക്കുന്നതിനു തൊട്ടു മുൻപായി റിഫ കാമ്പസ്സിലേക്ക് പുതിയ പ്രിൻസിപ്പാളെ നിയമിക്കുന്ന വേളയിലും ഞങ്ങൾ ഭരണസമിതിയെ കാണുകയും സ്‌കൂളിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത രീതിയിൽ ഒരു നിയമനം നടത്തണം എന്നും ആവശ്യപ്പെട്ടിരുന്നു. ഒന്നും ചെവിക്കൊള്ളാൻ തയ്യാറാവാതെ സ്‌കൂളിന് ഒരു സാമ്പത്തിക പ്രയാസങ്ങളും ഇല്ലെന്നാണ് ചെയർമാൻ പറഞ്ഞത്.

സ്‌കൂളിനെതിരെ കേസ് കൊടുത്ത വ്യക്തിക്ക് പ്രസ്തുത കേസിൽ നിന്നും സ്‌കൂൾ പിന്മാറിയതിനെ ഫലമായി വലിയൊരു സംഖ്യയാണ് നഷ്ട പരിഹാരമായി കൊടുക്കേണ്ടിവന്നത്. സാമ്പത്തികമായി സ്‌കൂൾ ബുദ്ദിമുട്ടനുഭവിക്കുന്ന സമയത്തല്ല ഇത്തരത്തിൽ രാഷ്ട്രീയ പ്രീണനങ്ങൾ നടത്തേണ്ടത്. കെടുകാര്യസ്ഥയും കഴിവില്ലായ്മയും ധാരാളിത്തവും കൊണ്ട് സ്‌കൂളിന്റെ സുഗമമായ നടത്തിപ്പു പോലും പ്രയാസത്തിലാക്കി ആ ഭാരം സാധാരണക്കാരായ രക്ഷിതാക്കളിൽ കെട്ടിവെക്കുവാനുള്ള ഗൂഢനീക്കത്തിൽ നിന്നും സ്‌കൂൾ ഭരണസമിതി നിർബന്ധമായും പിന്മാറണം. അല്ലാത്ത പക്ഷം കൂടുതൽ രക്ഷിതാക്കളുടെ സഹായത്തോടെ ബന്ധപ്പെട്ട മുഴുവൻ അധികാരികളെയും സമീപിക്കുവാൻ ഒരുങ്ങുകയാണ് യു പി പി.

സ്‌കൂളിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാക്കിയത് മുൻ ഭരണാധികാരികളുടെ തലയിൽ ചാരി രക്ഷപെടുവാനാണ് ഒരു ജാള്യതയും ഇല്ലാതെ ഈ കമ്മറ്റി ഇപ്പോഴും ചെയ്യുന്നത്. മുൻ ഭരണാധികാരികളെന്നല്ല മറ്റാരായാലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അത് വെളിച്ചത്തുകൊണ്ടുവരികയും രക്ഷിതാക്കളെയും സമൂഹത്തെയും ബോധ്യപ്പെടുത്തേണ്ടതും ഉത്തരവാദിത്വപ്പെട്ട ഏതൊരു ഭരണസമിതിയുടെയും കടമയാണ്. അല്ലാത്ത പക്ഷം ഞങ്ങളുടെ പിടിപ്പികേട് കൊണ്ടാണ് സ്‌കൂൾ പ്രതിസന്ധി നേരിടുന്നതെന്ന് തുറന്നു പറയണം.