- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾ സ്കൂളിന്റെ പരമാധികാരികളാണന്നു യുപിപി
മനാമ: ഇന്ത്യൻ സ്‌കൂൾ രിഫ്ഫ ക്യാമ്പസ്സിൽ രക്ഷിതാക്കളെ കയറാൻ അനുവദിക്കില്ലെന്നു തീരുമാനിച്ചത് ആരെ ഭയന്നിട്ടാണെന്ന് യുപിപി ആരോപിക്കുന്നു. തിരഞ്ഞെടുത്തു അധികാരത്തിലേറ്റിയവരെ തന്നെ ഭയക്കാൻ മാത്രമുള്ള എന്ത് സംഭവ വികാസങ്ങളാണ് അവിടെ ഉണ്ടായതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും യുപിപി ആവശ്യപ്പെട്ടു..മറ്റു പല സ്‌കൂളിലെയും പോലെയ

മനാമ: ഇന്ത്യൻ സ്‌കൂൾ രിഫ്ഫ ക്യാമ്പസ്സിൽ രക്ഷിതാക്കളെ കയറാൻ അനുവദിക്കില്ലെന്നു തീരുമാനിച്ചത് ആരെ ഭയന്നിട്ടാണെന്ന് യുപിപി ആരോപിക്കുന്നു. തിരഞ്ഞെടുത്തു അധികാരത്തിലേറ്റിയവരെ തന്നെ ഭയക്കാൻ മാത്രമുള്ള എന്ത് സംഭവ വികാസങ്ങളാണ് അവിടെ ഉണ്ടായതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും യുപിപി ആവശ്യപ്പെട്ടു..
മറ്റു പല സ്‌കൂളിലെയും പോലെയല്ല ഇന്ത്യൻ സ്‌കൂൾ ക്യാമ്പസ് എന്ന് ഭരണാധികാരികൾ മറക്കരുത്. മിക്ക സ്‌കൂളുകളിലും എല്ലാ കുട്ടികളെയും സ്‌കൂൾ ബസ് പോലും സ്‌കൂൾ കോമ്പൗണ്ടിനു പുറത്തു ഇറക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇന്ത്യൻ സ്‌കൂളിലെ ബസുകൾ കോമ്പൗണ്ടിനകതാണ് കുട്ടികളെ ഇറക്കുന്നത് .
വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന തുറസ്സും വിശാലവുമായ കോമ്പൗണ്ടിനകത്തു മൂന്നരയും, നാലരയും വയസ്സുള്ള കുട്ടികളെ തനിയെ ഇറക്കി വിടണമെന്ന് പറയുന്നതിലെ വിഷമവും, വേദനയും സ്‌കൂൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി മാത്രം മുതിർന്ന കുട്ടികളെ സ്‌കൂളിലേക്ക് മാറ്റി ചേർത്ത് രക്ഷിതാവ് ആയ പുതിയ കമ്മറ്റി അംഗങ്ങൾക്ക് മനസ്സിലാകില്ല.
ഈ പുതിയ തീരുമാനം സ്വദേശികളും സ്ത്രീകളും അടങ്ങുന്ന നിരവധി രക്ഷിതാക്കൾ കടുത്ത ആശങ്കയിലും ആശയക്കുഴപ്പത്തിലുമാക്കിയിട്ടുണ്ട് . മുൻകാലത്ത് രാവിലെ 8 മണി വരെ ഏതൊരു രക്ഷിതാവിനും തന്റെ കുഞ്ഞുമായി റിസപ്ഷൻ വരെ പോകാൻ സാധിക്കുമായിരുന്നു.
8 മണിക്ക് ശേഷം എത്തുന്ന വളരെ ചെറിയ ശതമാനം രക്ഷിതാക്കൾ ഗേറ്റിൽ നിൽക്കുന്ന ഉത്തരവാദപ്പെട്ടവർ വഴി കുട്ടികളെ ഭദ്രമായി ക്ലാസ്സ് മുറിയിൽ എത്തിക്കാനുള്ള സൗകര്യവും ചെയ്തിരുന്നു. ഇത്രയും സുതാര്യമായ പ്രവർത്തന രീതി പെട്ടെന്ന് തകിടം മറിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ പതിച്ചത് ആരെ ഭയന്നിട്ടാണ്?
സ്‌കൂൾ ഭരണക്കാർ പറയുന്ന പോലെ കുട്ടികളെ ഭദ്രമായി ക്ലാസ്സിൽ എത്തിക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട് എന്നുള്ള വാദം ഈ കഴിഞ്ഞ 10 മാസത്തെ അനുഭവം വച്ച് ഒരു രക്ഷിതാവിനും തൃപ്തികരമല്ല. മുൻപുണ്ടായ സംഭാവവികാസങ്ങൽക്കോ പരാതികൾക്കോ മാപ്പ് പറച്ചിലല്ലാതെ ഒരു പരിഹാരവും ഒന്നിനും ഉണ്ടായില്ല.
ഏതെങ്കിലും വിദ്യാർത്ഥിക്ക് എന്തെങ്കിലും ഒരു പ്രശ്‌നം വന്നാൽ പ്രവർത്തന സമയത്ത് ചെന്ന് കാണാൻ പറ്റിയ ഒരു ഭരണാധികാരി പോലും ഇല്ലാത്ത സാഹചര്യത്തിൽ ഇന്ത്യൻ സ്‌കൂളിലെ നിലവിലുള്ള സുതാര്യതകൾ തകർത്തു കളയുന്ന ഇത്തരം ദുഷ്പ്രവർത്തികളിൽ നിന്നും പുതിയ സമിതി പിന്തിരിയണമെന്ന് യുപിപി ജനറൽ കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു .

